Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ പത്മജ ഉറപ്പ്, ഒല്ലൂരും കയ്പമംഗലവും ഇളകും, ഇടതിന് തുടര്‍ ഭരണമില്ലെന്ന് പ്രവചനം

തൃശൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടാന്‍ പോകുന്നില്ലെന്ന പ്രവചനവുമായി രാഷ്ട്രീയ വിമര്‍ശകന്‍ കെ വേണു. ഇത്തവണ നിശബ്ദ വോട്ടുകള്‍ പിണറായി വിജയന് എതിരെ പോയിട്ടുണ്ടെന്നും വേണു പറയുന്നു. ഇതുവരെ വന്ന അഭിപ്രായ സര്‍വേകളെല്ലാം എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രവചിച്ചത്. അതേസമയം വാശിയേറിയ മത്സരം കേരളത്തില്‍ നടന്നുവെന്നും, കേരളം അടുത്ത കാലത്തൊന്നും ഇത്തരമൊരു മത്സരം കണ്ടിട്ടില്ലെന്നും വേണു വ്യക്തമാക്കി. അതൊക്കെയാണെങ്കിലും കേരളത്തില്‍ ജയിക്കാന്‍ പോകുന്നത് യുഡിഎഫായിരിക്കും. പക്ഷേ 2011ലേത് പോലെ നേരിയ ഭൂരിപക്ഷമേ കിട്ടൂ എന്നും വേണു പറഞ്ഞു.

1

തൃശൂരില്‍ പത്മജ ജയിക്കുമെന്ന് ഉറപ്പുള്ള കാര്യമാണ്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. അതിന് കാരണവുമുണ്ട്. തൃശൂരില്‍ ഇടതുമുന്നണി നിര്‍ത്തിയ സ്ഥാനാര്‍ത്ഥി വളരെ ദുര്‍ബലനാണ്. അത് തന്നെ പത്മജ ജയിക്കാനുള്ള കാരണമാണ്. ബിജെപി ഇറക്കിയ സുരേഷ് ഗോപി മത്സരിക്കണോ വേണ്ടയോ എന്ന രീതിയിലാണ് ഇറങ്ങിയത്. ഇതൊക്കെ പത്മജയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ച് കൊല്ലം അവര്‍ മണ്ഡലത്തില്‍ തന്നെയുണ്ടായിരുന്നു എന്നതാണ് മികവ്. ഇത്രയൊക്കെ കാര്യങ്ങള്‍ തൃശൂരില്‍ പത്മജയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്.

ഇടതുപക്ഷത്തിന് ഇത്തവണ തൃശൂര്‍ ജില്ലയില്‍ തന്നെ തിരിച്ചടി നേരിടാനാണ് സാധ്യത. കഴിഞ്ഞ തവണ പിടിച്ച കയ്പമംഗലവും ഒല്ലൂരും പുതുക്കാടുമൊക്കെ കൈവിട്ട് പോകാനാണ് സാധ്യത. ഇത് യുഡിഎഫ് പിടിച്ചെടുത്തേക്കാം. ഈ ഇടതുകോട്ടകളില്‍ എല്ലാം ഒരു ചാഞ്ചാട്ടമുണ്ട്. വടക്കാഞ്ചേരിയിലും ഇത്തവണ ടൈറ്റ് പോരാട്ടമാണ് നനടക്കുന്നത്. അനില്‍ അക്കര ഇത്തവണയും കടന്നുകൂടുമെന്നാണ് സൂചന. അതേസമയം എല്‍ഡിഎഫിന് കേരളത്തില്‍ തുടര്‍ഭരണമുണ്ടാവില്ലെന്നും വേണു പറഞ്ഞു. കാരണം അധികാരത്തിലിരിക്കുന്നവരെ തിരസ്‌കരിക്കുന്ന ശീലം കേരളത്തിന് ഉണ്ട്. അവസാന നിമിഷം സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുന്ന പ്രവണത ഇത്തവണും ഉണ്ടാവുമെന്നും വേണു പറഞ്ഞു.

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

യുഡിഎഫ് ഇത്തവണ മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ഒരുക്കിയത്. അതിന്റെ പ്രതിഫലനം നേമം, വടകരം, കയ്പമംഗലം, കായംകുളം, ഒറ്റപ്പാലം, കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങളിലൊക്കെ ഉണ്ട്. മുസ്ലീം വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന് നിര്‍ണായകമായിരിക്കും. ഇത് യുഡിഎഫ് അനുകൂലമാണെന്ന് സൂചനയുണ്ട്. ഇത് ഏകീകരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം എന്‍എസ്എസ് നിലപാടും എല്‍ഡിഎഫിന് തിരിച്ചടിയാവും. തോമസ് ഐസക്കും ജി സുധാകരനും അടക്കം മത്സര രംഗത്തില്ലാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരു സംഘം പിടിച്ചെടുത്തെന്നും വേണു പറഞ്ഞു.

എയര്‍പോര്‍ട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍പ്പെട്ട് ഉര്‍വ്വശി റൗട്ടേല; ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം, വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
    Election commission banned all kind of victory processions on may 2

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+