ഗാന്ധിജിയെ കൊന്ന ആര്‍എസ്എസുകാര്‍ക്ക് എന്ത് ഭക്തി ? പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ ദേവസ്വം മന്ത്രി
തിരുവനന്തപുരം: ആര്‍എസ്എസിനെ പിന്തുണച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാരെ ഭക്തരെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് വിളിച്ചത് അമ്പരിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു.
ആര്‍എസ്എസ് ഹൈന്ദവസംഘടനയും ഭക്തസംഘടനയുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ നേതൃത്വവുമായി സംസാരിച്ച് പരിഹരിക്കുമെന്നും പ്രയാര്‍ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കടകംപള്ളിയുടെ വിമര്‍ശനം.

എന്നാല്‍ പ്രയാരിന്റെ അഭിപ്രായപ്രകടനങ്ങള്‍ സത്യത്തില്‍ തന്നെ ഞെട്ടിച്ചെന്നാണ് കടകംപള്ളി പറയുന്നത്. രാഷ്ട്രപിതാവിന്റെ ഘാതകനായ ഗോഡ്സേയുടെ അനുയായികള്‍ നേതൃത്വം നല്കുന്ന ആര്‍എസ്എസ്സില്‍ എന്ത് ഭക്തിയാണ് പ്രയാര്‍ ഗോപാലകൃഷ്ണന് കണ്ടെത്തിയത് എന്ന് മനസ്സിലാകുന്നില്ല.
രാജ്യത്ത് നടന്ന വര്‍ഗ്ഗീയവംശീയ കലാപങ്ങളില്‍ ജീവന് നഷ്ടപ്പെട്ട ആയിരകണക്കിന് ഹതഭാഗ്യരുടെ ചോര പുരണ്ട കൈകളാണ് ആര്‍എസ്എസ്സിന്റെത് എന്ന വസ്തുത കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് പ്രയാര്‍ ഇത്തരത്തില്‍ ഒരു അഭിപ്രായപ്രകടനം നടത്തിയത്.
Read Also: മെയിന്‍ 'വില്ലന്‍' തലസ്ഥാനത്തുനിന്നുള്ള മന്ത്രി; ടിഎന്‍ സീമയെ തോല്‍പ്പിച്ചതാണെന്ന് മൊഴി ?
നാഥുറാം വിനായ്ക് ഗോഡ്സേ ഭക്തനാണെന്ന് അദ്ദേഹം ഇനി പറഞ്ഞാലും അതില്‍ അതിശയോക്തിയുണ്ടാകില്ലെന്നും കടകംപള്ളി പോസ്റ്റില്‍ പരിസഹിക്കുന്നു. ഹൈന്ദവതയുടെ പേര് പറഞ്ഞ്, ഭക്തിയുടെ മറവില്‍ ക്ഷേത്രങ്ങളെ ആയുധ പരിശീലനത്തിനും മറ്റ് വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നാണ് ഞാന്‍ എന്റെ അഭിപ്രായമായി പറഞ്ഞത്. എല്ലാ ആരാധനാകേന്ദ്രങ്ങളെയും പോലെ ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് ശാന്തിയും സമാധാനവും സമ്മാനിക്കേണ്ട കേന്ദ്രങ്ങളാണ്.
ക്ഷേത്രങ്ങളിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പറയുമ്പോള്‍ ആര്‍എസ്എസ്സിന് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ആര്‍എസ്എസ്സിനെ ഭക്തസംഘടനയായി സാധൂകരിച്ച പ്രയാറിന്റെ വാക്കുകള്‍ കടന്ന് പോയി എന്ന് പറയാതെ നിര്‍വാഹമില്ലെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Read Also: മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; സെക്രട്ടേറിയറ്റില്‍ അത്തപ്പൂക്കളം, ആഘോഷിക്കാന്‍ മന്ത്രിമാരും...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications