കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; സെക്രട്ടേറിയറ്റില്‍ അത്തപ്പൂക്കളം, ആഘോഷിക്കാന്‍ മന്ത്രിമാരും...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്തുള്ള ഓണാഘോഷത്തിനെതിരെ പിണറായി വിജയന്റെ നിലപാട് ഏറെ വിവാദമായതും എന്നാല്‍ കയ്യടി നേടിയുതുമാണ്. സെക്രട്ടേറിയറ്റിലെ ഓണാഘോഷപരിപാടികള്‍ നിയന്ത്രിക്കുന്നതിന് നിരവധി പേര്‍ പിന്തുണച്ചു. പക്ഷെ സെക്രട്ടേറിയറ്റിലെ ഒരുവിഭാഗം ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവിലയാണ് നല്‍കിയത്. ജീവനക്കാര്‍ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രിമാരും.

സെക്രട്ടേറിയറ്റിലും സെക്രട്ടേറിയറ്റ് അനക്‌സിലുമാണ് ജീവനക്കാര്‍ ജോലി സമയത്ത് ഓണാഘോഷം സംഘടിപ്പിച്ചത്. പൂക്കണമൊക്കെയിട്ട് ജീവനക്കാര്‍ ഓണാഗോഷം പൊടിപൊടിച്ചപ്പപ്പോള്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു. പിണറായിവിജയന്റെ നിര്‍ദ്ദേശത്തെ വകവയ്ക്കാതെ ആഘോഷത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.

Onam Secretariat

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ആഘോഷത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. ആഘോഷപരിപാടി സംഘടിപ്പിച്ചതിനു പകരം വൈകിട്ട് അരമണിക്കൂര്‍ അധികസമയം ജോലി ചെയ്യുമെന്നാണ് ജീവനക്കാരുടെ നിലപാട്.

Read Also: ബാബുവിനെതിരായ വിജിലന്‍സ് കേസ് പൂഴ്ത്തിയത് എസ്പി നിശാന്തിനി; പൂഴ്ത്തിയത് 14 കേസുകള്‍...

അഞ്ചു പൂക്കളങ്ങളാണ് വിവിധ ബ്ലോക്കുകളിലായി ജീവനക്കാര്‍ ഇട്ടത്. ഇതില്‍ മിക്കതും ഇന്നലെ രാത്രിയോടെ നിര്‍മിച്ചവയാണ്. എന്നാല്‍, ഇന്ന് ഓഫീസ് സമയത്താണ് ഇതിന്റെ അവസാനഘട്ട മിനുക്കു പണികള്‍ നടത്തിയത്. പത്തുമണിക്ക് ശേഷമാണ് ആഘോഷത്തിന്റെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ളവ നടന്നത്. ഈ ചടങ്ങിലാണ് മന്ത്രിമാരും പങ്കെടുത്തു.

ജോലി സമയത്തു പൂക്കളമിടലും ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read Also: മെയിന്‍ 'വില്ലന്‍' തലസ്ഥാനത്തുനിന്നുള്ള മന്ത്രി; ടിഎന്‍ സീമയെ തോല്‍പ്പിച്ചതാണെന്ന് മൊഴി ?

പിണറായിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസും ബിജെപിയും രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നെങ്കിലും പിണറായി നിലപാടില്‍ ഉറച്ചു നിന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെയും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെയും അവഗണിച്ച് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചത് വിവാദമായിരിക്കുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Onam celebration in secretariat at working hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X