കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; ഉറവിടം കണ്ടെത്തണം, ഹര്‍ജിയില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ല: ഹൈക്കോടതി
കൊച്ചി: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. എന്തുകൊണ്ട് എംഎസ്എഫ് നേതാവിന്റെ പരാതിയില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും കോടതി ചോദിച്ചു. അതേസമയം വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ എന്തുകൊണ്ട് 153 എ വകുപ്പ് ചുമത്താത്തത് എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതി നാടിന്റെയും സമൂഹത്തിന്റെയും സമാധാനത്തിന് വിഘ്‌നം വരുത്താന്‍ മനപ്പൂര്‍വം വ്യാജ തെളിവുണ്ടാക്കിയെന്നാണ് കേസുള്ളത്. അപ്പോള്‍ എന്തുകൊണ്ട് 153 എ ചുമത്തുന്നില്ലെന്ന് കോടതി ചോദിച്ചിരുന്നു. മറ്റ് പല കേസുകളിലും മതസ്പര്‍ധാ വകുപ്പ് ചുമത്തുന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.

അതേസമയം മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും, ഇവരെചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിര്‍ കേസ് പരിഗണിച്ചു. കേസില്‍ പലരുടെയും മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.
ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയില്‍ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്. അന്വേഷത്തെ കുറിച്ച് കോടതി നിരീക്ഷണങ്ങള്‍ നടത്തിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അന്വേഷണം മികച്ച രീതിയില്‍ പോകുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.
കേസില്‍ ഒരാളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് സാക്ഷികളില്‍ ഒരാള്‍ സൂചന നല്‍കിയിരുന്നു. എന്നിട്ടും അയാളെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഇയാളെ ചോദ്യം ചെയ്യാത്ത കാലത്തോളം ഉത്തരം ലഭിക്കില്ലെന്നും കോടതി പറഞ്ഞു. കോടതി നിര്‍ദേശപ്രകാരം ചോദ്യം ചെയ്യാമെന്ന് പോലീസ് കോടതിയെ അറിയിച്ചു.
അന്വേഷണ ഘട്ടത്തില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്നും കോടതി അറിയിച്ചു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ട്. രണ്ട് കാര്യങ്ങളില്‍ മാത്രമാണ് വിയോജിപ്പുള്ളതെന്നും കോടതി പറഞ്ഞു. അതേസമയം വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ചേര്‍ക്കണം എന്നുള്ള ഹര്‍ജിക്കാരന്റെ വാദം പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. കേസ് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി.
അതേസമയം വടകരയില്‍ എംഎസ്ഫിന്റെ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായിരിക്കുകയാണ്. പോസ്റ്റ് ആദ്യം ഷെയര്‍ ചെയ്ത ഡിവൈഎഫ്‌ഐ ബ്ലോക് സെക്രട്ടറി റിബേഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡുകള്‍ അടക്കം മറിച്ചിടാന്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് മാര്‍ച്ച് തടഞ്ഞു.












Click it and Unblock the Notifications