ഓണത്തിനു മുന്‍പെ കാക്കപ്പൂ വിരിഞ്ഞു: മാടായിപാറയില്‍ കാഴ്ചയുടെ വസന്തം! നിറമണിയിച്ച് ചൂതും ആകാശനീലിയും
കണ്ണൂര്‍: കൊടും മഴയ്ക്ക് ശേഷം മാനം തെളിഞ്ഞതോടെ മാടായിപ്പാറയില്‍ കാക്കപ്പൂ വസന്തം. ചിങ്ങ മാസം പിറന്നതോടെയാണ് മാടായിപ്പാറയില്‍ കാക്ക പൂക്കള്‍ വിരിഞ്ഞു തുടങ്ങിയത്. കാക്ക പൂക്കള്‍ വിരിഞ്ഞു തുടങ്ങിയതോടെ മാടായിപ്പാറ നീല പട്ടുടുത്ത അനുഭൂതിയാണ് വിനോദസഞ്ചാരികള്‍ക്കു നല്‍കുന്നത്. നേരത്തെ പാറ നിറയെ നീല പൂക്കള്‍ വിരിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിങ്ങായി ചില ദിക്കുകളില്‍ മാത്രമാണ് കാക്ക പൂക്കള്‍ വിരിയുന്നത്. കാക്ക പൂവ് നോടൊപ്പം കൃഷ്ണ പൂവ്, വിവിധതരം കോളാമ്പി പൂക്കള്‍, ചൂത്, ആകാശനീലി, പാറ നീലി തുടങ്ങിയ വ്യത്യസ്തങ്ങളായ പൂക്കള്‍ മാടായിപ്പാറയിലുണ്ട്.

ഓണക്കാലം ആകുന്നതോടെ പൂക്കള്‍ തേടി ആളുകള്‍ മാടായിപ്പാറയില്‍ എത്തും. ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച് നാലു പൂക്കാലം ഉണ്ട് മാടായിപ്പാറയില്‍. മാര്‍ച്ച്, ഏപ്രില്‍ മാസം മാടായിപ്പാറയില്‍ സ്വര്ണ്ണനിറം ആണ്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ കാക്ക പൂവ് വിരിയുന്നതോടെ മാടായി പാറക്ക് നീല നിറമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി പൂക്കള്‍ കുറവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വര്‍ദ്ധിച്ചു വരുന്ന കൈയേറ്റങ്ങളും മാടായിപ്പാറയില്‍ ജെസിബി ഉപയോഗിച്ച് കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ എല്ലാം മാടായിപ്പാറയിലെ പൂക്കളുടെ നാശത്തിന് ഇടയാക്കുന്നുതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications