കളമശ്ശേരിയില്‍ പി രാജീവ് തോല്‍ക്കും, ലീഗ് മണ്ഡലം നിലനിര്‍ത്തുമെന്ന് മനോരമ സര്‍വേ
കൊച്ചി: കളമശ്ശേരിയില്‍ വന്‍ പ്രതീക്ഷയുമായിറങ്ങിയ സിപിഎമ്മിന് ഇത്തവണ ജയം ലഭിക്കില്ലെന്ന് മനോരമ ന്യൂസ് സര്‍വേ. ഇവിടെ പി രാജീവ് പരാജയപ്പെടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മുസ്ലീം ലീഗ് മണ്ഡലം തിരിച്ചുപിടിക്കും. വിഇ ഗഫൂറിനെയാണ് ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരെ അടക്കമുള്ള അഴിമതി കേസുകള്‍ അടക്കം ഉണ്ടായിട്ടും ഇവിടെ അനുകൂല സാഹചര്യം ഉണ്ടാക്കാന്‍ രാജീവ് സാധിച്ചില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. 7.60 ശതമാനം വോട്ടിനാണ് അബ്ദുള്‍ ഗഫൂര്‍ ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്.

അതേസമയം വമ്പന്‍ പ്രചാരണമാണ് ഇവിടെ എല്‍ഡിഎഫ് നടത്തിയത്. 2016ല്‍ വികെ ഇബ്രാഹിം കുഞ്ഞ് 7.82 മാര്‍ജിനില്‍ വിജയിച്ച മണ്ഡലമാണ് കളമശ്ശേരി. 121118 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇബ്രാഹിം കുഞ്ഞിന് ലഭിച്ചത്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറേറിയേറ്റംഗം പി രാജീവ് മത്സരിച്ചിട്ടും എല്‍ഡിഎഫിന് വോട്ട് കുറയുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ പിടിച്ച 15 ശതമാനം വോട്ടാണ് കളമശ്ശേരിയില്‍ നിര്‍ണായകമാകുക. ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിച്ചായിരുന്നു ഇവിടെ പ്രചാരണം മുഴുവന്‍. അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ത്ഥിയായി വന്നത് അടക്കമുള്ള പ്രശ്‌നങ്ങളും ലീഗിലുണ്ടായിരുന്നു എന്നിട്ടും രാജീവിന് മുന്‍തൂക്കം നേടാനായില്ല.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
എറണാകുളം ജില്ലയില്‍ നല്ല മുന്‍തൂക്കം തന്നെയാണ് യുഡിഎഫിനുള്ളത്. പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ എല്‍ഡിഎഫ് അട്ടിമറിക്കും. 40 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കും. യുഡിഎഫ് 37.10 ശതമാനം വോട്ടും നേടും. ട്വന്റി ട്വന്റി ഇവിടെ യുഡിഎഫിന് വലിയ പ്രസ്‌നങ്ങളുണ്ടാക്കും. അങ്കമാലിയില്‍ ശക്തമായ മത്സരമുണ്ടെങ്കിലും 3.90 ശതമാനം മാര്‍ജിനില്‍ റോജി എം ജോണ്‍ മുന്നിലാണ്. 2016ല്‍ ഇത് 6.75 ശതമാനമായിരുന്നു. ആലുവയിലും മുന്‍തൂക്കം യുഡിഎപിനാണ്. ഇവിടെ വലിയ വിജയം തന്നെ അന്‍വര്‍ സാദത്ത് നേടും. പറവൂരി്# വിഡി സതീശനും വന്‍ ജയം നേടും.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications