കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിനെ അട്ടിമറിച്ച് കോണ്‍ഗ്രസിന് ഭരണം; കൂറുമാറിയത് രണ്ട് അംഗങ്ങള്‍
കോട്ടയം: പാലാ നഗരസഭ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ കടുംപിടുത്തം വിജയിക്കുന്നതാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയ കേരളം കണ്ടം. ബിനു പുള്ളിക്കക്കണം എന്ന പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച അംഗത്തെ അധ്യക്ഷനാക്കാന്‍ സി പി എം ആഗ്രഹിച്ചെങ്കിലും കേരള കോണ്‍ഗ്രസ് കടുത്ത എതിർപ്പുമായി രംഗത്ത് വരികയായിരുന്നു.
ഒടുവില്‍ ബിസിന്‍ ബിനോ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കേരള കോണ്‍ഗ്രസിന്റെ വാശി വിജയിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടപ്പുറത്ത് കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാവുന്നതും ഇതേ ദിവസമാണ്.

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണം വന്‍ അട്ടിമറിയിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തതാണ് കേരള കോണ്‍ഗ്രസിന് തിരിച്ചടിയായത്. കേരള കോൺഗ്രസ് മാണി വിഭാഗം മുൻ മണ്ഡലം പ്രസിഡന്റ് സ്തനിസ്ലാവോസ് വെട്ടിക്കാട്ടിനെ ഒപ്പം നിർത്തിയായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. ഇദ്ദേഹത്തെ ബാങ്കിന്റെ പുതിയ പ്രസിഡന്റാക്കുകയും ചെയ്തു.

യു ഡി എഫിലും എല്‍ ഡി എഫിലുമായി മൂന്ന് പതിറ്റാണ്ടിലധികമായി കേരള കോൺഗ്രസ് മാണി വിഭാഗം കൈവശം വച്ചിരുന്ന പ്രസിഡന്റ് സ്ഥാനമാണ് കോൺഗ്രസ് പിടിച്ചെടുത്തത് എന്നതാണ് ശ്രദ്ധേയം. മൂന്ന് കേരള കോൺഗ്രസ് മാണി വിഭാഗം അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോള്‍, കേരളാ കോൺഗ്രസിന്റെ സ്തനിസ്ലാവോസ് വെട്ടിക്കാട്ടിനൊപ്പം മറ്റൊരു അംഗമായ ടോജി വെട്ടിയാങ്കലും കോണ്‍ഗ്രസിനൊപ്പം നിന്നു.

കേരള കോണ്‍ഗ്രസിന്റെ രണ്ടും കോണ്‍ഗ്രസിന്റെ അഞ്ചും ഉള്‍പ്പടെ എട്ട് വോട്ടുകള്‍ നേടിയാണ് സ്തനിസ്ലാവോസ് വിജയിച്ചത്. കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് നശിപ്പിക്കുന്നതിന് കൂട്ടി നില്‍ക്കാന്‍ എനിക്ക് സാധിക്കില്ലെന്ന് വിജയി ആയതിന് പിന്നാലെ പ്രസിഡന്റ് പറഞ്ഞു.
Hair Care: അല്‍പം ഉള്ളി നീരുണ്ടോ? എങ്കില്‍ മുടികൊഴിച്ചിലും താരനും ഒരു പ്രശ്നമല്ല

നിങ്ങള്‍ അഞ്ച് പേരും രാജിവെക്കണമെന്നായിരുന്നു എം എല്‍ പറഞ്ഞത്. ഇടതുപക്ഷവുമായി ചേർന്ന് പുതിയ തിരഞ്ഞെടുപ്പ് നടന്ന് ഭരണം പിടിക്കാമെന്നും എം എല്‍ എ നിർദേശിച്ചു. എന്നാല്‍ എന്നെ അതിന് കിട്ടില്ലെന്ന് മറുപടി നല്‍കി. യു ഡി എഫ് പാനലില്‍ നിന്ന് ജയിച്ച് വന്നവരാണ് നമ്മള്‍. പാർട്ടി സസ്പെന്‍ഡ് ചെയ്താലും ബാങ്ക് ഭരണത്തില്‍ തുടരുമെന്നും സ്തനിസ്ലാവോസ് വെട്ടിക്കാട് പറഞ്ഞു.

രാഷ്ട്രീയത്തിലാണെങ്കിലും പൊതുജീവിതത്തിലാണെങ്കിലും കൃത്യമായ നിലപാട് സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറാവണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം നേതാവും കാഞ്ഞിരപ്പള്ളി എം എല്‍ എയുമായ എന്‍ ജയരാജിന്റെ പ്രതികരണം. 15 വർഷമായി കേരള കോണ്‍ഗ്രസ് അംഗമായി സ്തനിസ്ലാവോസ് ബാങ്കിലുണ്ട്. ആരോഗ്യ പ്രശ്നങ്ങളാല്‍ ഒരു അംഗം രാജിവെച്ചതോടെ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യമുണ്ടായെന്നും എം എല്‍ എ വിശദീകരിക്കുന്നു.

ഭരണ സമിതി രാജിവെച്ച് പുതിയ തിരഞ്ഞെടുപ്പിനെ നേരിടുക എന്നതായിരുന്നു തീരുമാനം. എന്നാല്‍ ഇതിനിടയിലാണ് സ്തനിസ്ലാവോസ് യു ഡി എഫ് പിന്തുണയോടെ പ്രസിഡന്റാവുന്നത്. രാഷ്ട്രീയമായ ചില ധാർമ്മികത ഉയർത്തിപ്പിടിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യമാണ്. അത് ഏതെങ്കിലും സ്ഥാനത്തിന് വേണ്ടി നഷ്ടപ്പെടുത്തരുതെന്നും എം എല്‍ എ കൂട്ടിച്ചേർത്തു

അതേസമയം തന്നെ കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണം ചരിത്രത്തിലാദ്യമായി നേരത്തെ എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച ടി എസ് രാജൻ എൽ ഡി എഫ് പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മുസ്ലീം ലീഗിൻ്റെ ഏക അംഗം സിജ സക്കീറും അന്ന് എല്‍ ഡി എഫിനെ പിന്തുണച്ചു.












Click it and Unblock the Notifications