Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ഞിരത്തിനാല്‍ സമരം ആയിരം ദിവസത്തിലേക്ക്; സമരസഹായസമിതി കാല്‍നടയാത്ര തുടങ്ങി

കല്‍പ്പറ്റ: വയനാട് കളക്ടറേറ്റ് മുമ്പില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തി വരുന്ന സമരം 1000 ദിവസത്തിലേക്ക് അടുക്കുമ്പോഴും ഒന്നും മിണ്ടാതെ ഒരു നടപടിയും സ്വീകരിക്കാതെ മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ന്യായമായ ഈ കര്‍ഷക സമരത്തില്‍ വയനാടന്‍ ജനതയോട് സര്‍ക്കാര്‍നിലപാട് വ്യക്തമാക്കണമെന്ന് സമരസഹായ സമിതി ആവശ്യപ്പെട്ടു.

ആയിരം ദിവസം പൂര്‍ത്തിയാകുന്ന മെയ് 10ന് കളക്ടറേറ്റില്‍ എത്തുന്ന കാല്‍നട ജാഥക്ക് കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ വനം വകുപ്പ് തടഞ്ഞു വച്ചിരിക്കുന്ന തൊണ്ടര്‍നാട് പഞ്ചായത്തിലെ കരിമ്പിലില്‍ ഉള്ള ഭൂമിയില്‍ നിന്നും തുടക്കം കുറിച്ചു.ഫാ.മാത്യു കാട്ടറത്ത് ഉദ്ഘാടനം ചെയ്തു.ബോസ് വട്ടമറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ബിനോയ് സംസാരിച്ചു.വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ദ്വാരകയില്‍ സമാപിച്ചു.സമാപനത്തില്‍ പി പി ഷൈജല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി ടി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളില്‍ വി എസ് ജോസഫ്, ചാക്കോ,സാം പി മാത്യു,പി ടി പ്രേമാനന്ദന്‍,ജോസ് പുന്നക്കല്‍,മുകുന്ദന്‍,ഗഫൂര്‍ വേണിയോട്,ജോസ് പാലയണ,റഹീം സി എച്ച്, വര്‍ക്കി ആമ്പശോരി,എന്‍ എ വര്‍ഗ്ഗീസ് സംസാരിച്ചു.

കുടുംബസ്വത്ത് വിറ്റ് കിട്ടിയ പണം കൊണ്ടാണ് കാഞ്ഞിരത്തിനാല്‍ ജോസും സഹോദരന്‍ ജോര്‍ജ്ജും കോറോം നീലോം പ്രദേശത്ത് 12 ഏക്കര്‍ സ്ഥലം വാങ്ങിയത്.

kanjirathinal

കാഞ്ഞിരത്തിനാല്‍ സമരസഹായസമിതി നടത്തുന്ന കാല്‍നടജാഥ ഫാ.മാത്യു കാട്ടറത്ത് ഉദ്ഘാടനം ചെയ്യുന്നു


കൃഷിചെയ്ത് കഠിനാധ്വാനത്തിലൂടെ ശോഭനമായ ഒരു ഭാവി പടുത്തുയര്‍ത്തുകയായിരുന്നു ജോര്‍ജ്ജിന്റെ ലക്ഷ്യം. ജോര്‍ജ്ജിന്റെ സഹോദരന്‍ ജോസ് 1967-ല്‍ കുട്ടനാടന്‍ ഗാര്‍ഡന്‍ എസ്റ്റേറ്റ് ലിമിറ്റഡില്‍ നിന്നാണ് മാനന്തവാടി കോറോം നീലോം പ്രദേശത്ത് ഭൂമി വാങ്ങിയത്. അന്ന് കാഞ്ഞിരപ്പള്ളി തമ്പലക്കാട്ട് നിന്നും ചുരംകയറി വയനാട്ടിലെത്തിയവരെല്ലാം നിരന്തരാധ്വാനത്തിലൂടെ ഉയരങ്ങളിലേക്ക് കയറിപ്പോകുമ്പോള്‍ ജോര്‍ജ്ജിനും കുടുംബത്തിനും കണ്ണീരോടെ നോക്കിനില്‍ക്കേണ്ടി വന്നു. മഴയത്ത് ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയില്‍ കഴിയുമ്പോഴും ജോര്‍ജ്ജ് നീതിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. സഹോദരന്‍ ജോസ് വനംവകുപ്പിന്റെ പീഡനം സഹിക്കാനാവാതെ ആറേക്കര്‍ ഭൂമി സര്‍വ്വാധികാര മുക്ത്യാറായി ജോര്‍ജ്ജിന് നല്‍കി. അങ്ങനെ ജോര്‍ജ്ജ് 12 ഏക്കറിനും ഉടമായി.

എന്നാല്‍ ആ ഭൂമിയില്‍ എന്തെങ്കിലുമൊന്ന് നട്ടുണ്ടാക്കാന്‍ വനംവകുപ്പ് അനുവദിച്ചില്ല. നിയമപോരാട്ടത്തില്‍ കടം കയറി ജോര്‍ജ്ജിന്റെ ജീവിതം പൊറുതിമുട്ടി. ഏക്കര്‍ കണക്കിന് ഭൂമിയുണ്ടായിട്ടും വൃദ്ധസദനമായ മാനന്തവാടിയിലെ സമരിടണ്‍ ഭവനില്‍ വെച്ച് 2012 ഡിസംബര്‍ 13ന് ജോര്‍ജ്ജ് മരണത്തിന് കീഴടങ്ങി. 2009 നവംബര്‍ രണ്ടിന് നിയമപോരാട്ടത്തില്‍ എന്നും ജോര്‍ജ്ജിനൊപ്പമുണ്ടായിരുന്ന ഭാര്യ ഏലിക്കുട്ടി മരിച്ചിരുന്നു. നിരാശ്രയരായ ജോര്‍ജ്ജിന്റെ മകന്‍ തോമസ് കോഴിക്കോട്ടെ വാടക വീട്ടില്‍ കഴിയുന്നു. ഇളയ മകള്‍ ജോളി വയനാട്ടിലെ കോണ്‍വെന്റില്‍ താമസിക്കുന്നു. മുത്ത മകളായ ട്രീസയുടെ ഭര്‍ത്താവ് ജെയിംസ് ദുരിത്തോട് മല്ലടിക്കുമ്പോഴും ഭൂമിക്കായുള്ള നിയമപോരാട്ടം തുടരുകയാണ്. ആയിരം ദിവസം സമരം പിന്നിടുമ്പോഴും നടപടിയില്ലാത്തതില്‍ ജില്ലയിലുടനീളം പ്രതിഷേധം ശക്തമാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+