'വാളയാർ കഴിഞ്ഞാൽ സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയും ഒന്ന്' - പരിഹസിച്ച് വി മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷത്തിന് എതിരെ വീണ്ടും വിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കുറച്ച് പേർ കൂടി ഇരുന്നു എന്ന് പറഞ്ഞ് മോദിയുടെ മൂക്ക് തെറിക്കില്ല.മുല്ലപ്പെരിയാർ ഡാം സുരക്ഷാ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ടി എങ്കിലും കുറച്ചു സമയം മാറ്റി വയ്ക്കാം ആയിരുന്നു എന്ന് വി മുരളീധരൻ പറഞ്ഞു.
സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുത്തിരുന്നു. ഈ വിഷയം മാധ്യമ പ്രവർത്തകർ ഉന്നയിച്ച വേളയിലാണ് വി മുരളീധരൻ പ്രതികരിച്ചത്.
മുല്ലപ്പെരിയാർ ഡാം സുരക്ഷയെ സംബന്ധിച്ച് ഇടുക്കിയിലെ സാധാരണ ജനങ്ങൾ വളരെ ആശങ്കയിലാണ്. സർക്കാർ ഖജനാവിൽ നിന്ന് പണം ചിലവഴിച്ച് കണ്ണൂരിൽ മാമാങ്കം നടത്തുന്നു.

എന്നാൽ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തി.എന്നാൽ, കേരളത്തിന് ആശങ്കയായി നിൽക്കുന്ന മുല്ലപ്പെരിയാർ വിഷയം മുഖ്യമന്ത്രിയോട് എം കെ സ്റ്റാലിനോട് ചർച്ച ചെയ്തോ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് വേണ്ടി മുഖ്യമന്ത്രിതല ചർച്ച ഉണ്ടാകുമെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുന്നതിനായി സ്റ്റാലിനെ പിണറായി വിജയൻ കൂട്ടുപിടിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ മുഖ്യമന്ത്രി എന്ത് ചെയ്തു എന്നു മുരളീധരൻ ചോദിച്ചു. സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിലേക്കായുള്ള കോൺഗ്രസ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ ഉള്ളത് പിണറായി വിജയൻ എന്ന ഗതികേടും കോൺഗ്രസിന് ലഭിച്ചു. പരിഹാസത്തോടെയാണ് മുരളീധരൻ ഇക്കാര്യം ഉന്നയിച്ചത്. വാളയാർ കഴിഞ്ഞാൽ സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയും കൈകോർത്ത് പിടിച്ച് ആണ് നടക്കുന്നത്.
Recommended Video


സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ ആശങ്കകൾ നേരിട്ടറിയുന്നതിലേക്ക് വേണ്ടി എത്തിയതായിരുന്നു കേന്ദ്രമന്ത്രി. അഴൂർ പഞ്ചായത്തിലെ പെരുംകുഴി ഇടഞ്ഞി മൂലയിൽ പ്രതിരോധ യാത്രയ്ക്കിടെ കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

കേരളത്തിലെ സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്രത്തിന് നിലപാട് എന്താണെന്ന് പാർലമെൻറിൽ പറഞ്ഞിട്ടുണ്ട്. ഇതിനുപുറമെ , കഴിഞ്ഞ ദിവസം ഇത് ഹൈക്കോടതിയിൽ വ്യക്തമാക്കി. നടക്കാൻ പോകാത്ത ഒരു പദ്ധതിയുടെ പേരിൽ സാധാരണ ജനങ്ങളെ ഉപദ്രവിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുതിരരുത് എന്നും അദ്ദേഹം വ്യക്തമാക്കി.
കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്

'സിപിഎം കേന്ദ്ര കമ്മിറ്റി സിൽവർ ലൈൻ പരിശോധിക്കും' - ബിമൻ ബോസ്
കണ്ണൂർ: കേരള സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ്. പദ്ധതിയുടെ ഭാഗമായി ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ച് കൊണ്ട് മാത്രം പദ്ധതി നടപ്പിലാക്കണം എന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സിൽവർ ലൈൻ പദ്ധതി സി പി എമ്മിന്റെ പുതിയ കേന്ദ്ര കമ്മിറ്റി വിശദമായി പരിശോധിക്കും. ഈ പദ്ധതിയിൽ തമിഴ്നാടും ബംഗാളും അടക്കമുള്ള മറ്റ് ഘടകങ്ങൾ ആശങ്ക പ്രകടിപ്പിച്ച ഇരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ആണ് കേന്ദ്ര നേതൃത്വം പദ്ധതിയെ കുറിച്ച് പരിശോധിക്കുന്നത്. ബംഗാൾ ഘടകം സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പ് പ്രകടിപ്പിക്കുകയാണ്. നന്ദിഗ്രാം - സിംഗൂർ ഭൂപ്രശ്നത്തിന്റെ ആഘാതം നിലവിൽ വിട്ടൊഴിഞ്ഞിട്ടില്ല എന്ന് ബംഗാൾ ഘടകം മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ തന്നെ കേന്ദ്ര നേതൃത്വം പരിശോധന നടത്തണം എന്നാണ് തമിഴ്നാട്ടിലെ പ്രതിനിധികൾ ഉന്നയിക്കുന്ന ആവശ്യം. പദ്ധതിയുടെ ഭാഗമായി ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക നഷ്ടങ്ങൾ നികത്താൻ സംസ്ഥാന സർക്കാരിന് കഴിയണം. ഇതിന് വേണ്ട ഉചിതമായ നടപടി സ്വീകരിക്കണം എന്നാണ് പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് പറയുന്നത്.












Click it and Unblock the Notifications