Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഓണക്കോടി; ഒരുങ്ങുന്നത് കണ്ണൂർ കൈത്തറിയുടെ കുർത്ത

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓണക്കോടിയായി കേരളം ഔദ്യോ​ഗികമായി സമ്മാനിക്കുന്നത് കൈത്തറി കുർത്ത. കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ടുള്ള കണ്ണൂർ കൈത്തറി കുർത്തയാണ് പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നത്. മോദിക്കൊപ്പം മറ്റ് ചില പ്രമുഖർക്കും ഓണക്കോടി സമ്മാനിക്കും.

കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടിക്കുള്ള തുണി നെയ്യുന്നത്. കെ ബിന്ദുവാണ് പ്രധാനമന്ത്രി മോദിക്കുള്ള കുർത്ത തുണി നെയ്യുന്നത്. കോട്ടയം സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് കുർത്ത തുണിയുടെ നിറങ്ങളും പാറ്റേണും രൂപകൽപ്പന ചെയ്തത്. ‌‌‌

Modi

ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തു ചേർത്ത് കുത്തനെ വരകളോട് കൂടിയതാണ് കുർത്ത. തിരുവനന്തപുരത്തെ തുന്നൽ കേന്ദ്രത്തിലാണ് കുർത്ത തയ്ക്കുന്നത്. തിങ്കളാഴ്ച തുണി തിരുവനന്തപുരത്തേക്ക് എത്തിക്കും. നെയ്ത്ത് നിസാരമല്ല, അതീവ ശ്രദ്ധ ആവശ്യമാണ്. ഒരു ദിവസം മൂന്ന് മീറ്റർ തുണിയെ ഒരുക്കാൻ സാധിക്കൂ, ദേശിയ. കൈത്തറി ദിനമാണ് തിങ്കഴളാഴ്ച.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+