കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് അയ്യായിരം മുത്തച്ഛന്മാരും മുത്തശ്ശിമാരും ഒന്നിക്കുന്നു

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് കണ്ണൂരില്‍ അയ്യായിരം മുത്തശ്ശിമാരും മുത്തച്ഛന്മാരും ഒന്നിക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടികളെയും പങ്കെടുപ്പിച്ച് ഓണക്കളികളും ഓണക്കഥകളുമായി രണ്ടു ദിവസത്തെ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ആദ്യ ദിനം ഓണവുമായി ബന്ധപ്പെട്ട പഴയ കാലത്തെ കളികളും മറ്റും പ്രായമായവര്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കും. അടുത്ത ദിവസം കുട്ടികള്‍ പഴയകാലത്തെ ഓണം പുന:സൃഷ്ടിക്കും.

കമ്പ്യൂട്ടറും മൊബൈല്‍ഫോണുമൊന്നുമില്ലാത്ത വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഓണത്തെക്കുറിച്ചും ജനങ്ങളുടെ ജീവിത രീതിയെക്കുറിച്ചുമെല്ലാം കുട്ടികള്‍ അറിവു പകരുകകൂടിയാണ് പരിപാടിയുടെ ഉദ്ദേശം. കുടുംബശ്രീയുടെ പഞ്ചായത്തുതല സമിതികളായ സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റി കേന്ദ്രങ്ങളില്‍ അതാതിടത്താണ് സംഗമം സംഘടിപ്പിക്കുക.

kannur-map

പരിപാടിയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന്റെ ചുമതല കുടുംബശ്രീയുടെ ബാലസഭയ്ക്കാണ്. വൃദ്ധ സദനത്തിലെയും അഗതി മന്ദിരത്തിലെയുമൊക്കെ അന്തേവാസികളെ പരിപാടിയില്‍ പങ്കെടുപ്പിക്കും. മക്കളും ചെറുമക്കളുമൊക്കെ അന്യമായ അഗതി മന്ദിരത്തിലുള്ളവര്‍ക്ക് വളരെ വ്യത്യസ്തത നിറഞ്ഞതാകും പുതിയ പരിപാടിയെന്ന് കുടുംബശ്രീ കരുതുന്നു.

കളിയും കാര്യവുമൊക്കെയായി ഓണ സദ്യയും ഉണ്ടാകും. നാടന്‍പാട്ടുകള്‍, നാടന്‍കളികള്‍, നാടന്‍പൂക്കള്‍മാത്രം ഉള്‍പ്പെടുത്തി പൂക്കളം ഒരുക്കല്‍ ഇവയെല്ലാം മുത്തശ്ശീ മുത്തച്ഛന്മാര്‍ക്കുവേണ്ടി കുട്ടികള്‍ ഒരുക്കും. പ്രായമായവര്‍ക്ക് അവരുടെ ഓര്‍മകള്‍ക്കൊപ്പം കാലത്തെ വീണ്ടെടുക്കല്‍ കൂടിയാകും കുടുംബശ്രീയുടെ പരിപാടി.

English summary
Kannur Kudambasree Onam celebration with old age peoples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X