Get Updates
Get notified of breaking news, exclusive insights, and must-see stories!

Kannur Result LIVE: കണ്ണൂർ ഫലം: കണ്ണൂരിൽ കളംപിടിച്ച് സുധാകരൻ, ഭൂരിപക്ഷം 80000 കടന്നു

Kannur Result LIVE: കണ്ണൂർ ഫലം: ഒന്നര മാസത്തിൽ അധികം നീണ്ട കാത്തിരിപ്പിന് ഒടുവിൽ കണ്ണൂർ മണ്ഡലത്തിന്റെ വിധിയെഴുത്ത് എത്തുമ്പോൾ മൂന്ന് മുന്നണികളും തികഞ്ഞ പ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പിന് ശേഷവും കൊണ്ടും കൊടുത്തും തന്നെയാണ് മുന്നണികൾ മുന്നോട്ട് പോയതെന്നതാണ് ശ്രദ്ധേയമായ വസ്‌തുത. എങ്കിലും കണ്ണൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് കൃത്യമായ രാഷ്ട്രീയം തന്നെയാണ് മുന്നണികൾ പ്രചാരണ ആയുധമായി ഉയർത്തിയത്.

Jun 04, 2024, 4:27 pm IST

സുധാകരന്റെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു

കണ്ണൂരിൽ കെ സുധാകരന്റെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു. ഏറെ കടമ്പകൾ കടന്ന് ഇക്കുറി മത്സര രംഗത്തെത്തിയ കെ സുധാകരൻ വിമർശനങ്ങളെ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് വമ്പൻ മാർജിനിൽ ജയം കൊയ്യുന്നത്.
Jun 04, 2024, 2:19 pm IST

പ്രതികരിച്ച് കെ സുധാകരൻ

കേരളത്തിൽ അവസാനം വരെ മുഴുവൻ സീറ്റുകളിൽ ജയിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് കെ സുധാകരൻ. ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷനും കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥിയുമായ സുധാകരൻ.
Jun 04, 2024, 12:54 pm IST

സുധാകരന്റെ ഭൂരിപക്ഷം 50000 കടന്നു

കണ്ണൂരിൽ സുധാകരന്റെ ഭൂരിപക്ഷം 50000 കടന്നു മുന്നേറുന്നു. നിലവിൽ തൊട്ടടുത്ത സ്ഥാനാർത്ഥി എംവി ജയരാജനേക്കാൾ വലിയ വ്യത്യാസത്തിലാണ് തുടർച്ചയായി സുധാകരൻ മുന്നേറി കൊണ്ടിരിക്കുന്നത്.
Jun 04, 2024, 9:42 am IST

കണ്ണൂരിൽ ലീഡ് നേടി കെ സുധാകരൻ

കണ്ണൂർ മണ്ഡലത്തിൽ ലീഡ് തിരിച്ചുപിടിച്ച് കെ സുധാകരൻ. മാറി മറിയുന്ന ലീഡ് നിലയിൽ എംവി ജയരാജനായിരുന്നു ഇതുവരെ മുൻപിൽ.
Jun 04, 2024, 9:30 am IST

കണ്ണൂരിൽ എംവി ജയരാജൻ വീണ്ടും മുന്നിൽ

കണ്ണൂർ മണ്ഡലത്തിൽ കെ സുധാകരനെ മറികടന്ന് എംവി ജയരാജൻ വീണ്ടും മുന്നിലെത്തി.
Jun 04, 2024, 8:40 am IST

കണ്ണൂരിൽ കെ സുധാകരൻ മുന്നിൽ

പോസ്‌റ്റൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കവേ കെ സുധാകരൻ ലീഡ് തിരിച്ചു പിടിച്ചിരിക്കുകയാണ് ഇപ്പോൾ. ആദ്യഘട്ടത്തിൽ എംവി ജയരാജൻ ആയിരുന്നു മുന്നിൽ.
Jun 04, 2024, 8:26 am IST

എംവി ജയരാജൻ മുന്നിൽ

കണ്ണൂരിൽ എംവി ജയരാജൻ മുന്നിട്ട് നിൽക്കുകയാണ്, പോസ്‌റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങിയത്.
Jun 04, 2024, 7:59 am IST

2019ൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ

കോൺഗ്രസ് - കെ സുധാകരൻ - 5,29,741 സിപിഐഎം - പികെ ശ്രീമതി - 4,35,182 ബിജെപി - സികെ പത്മനാഭൻ - 68,509 ഭൂരിപക്ഷം - 94,559
Jun 04, 2024, 7:32 am IST

2019ലെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം
Jun 04, 2024, 7:01 am IST

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മത്സരിക്കുന്ന സാഹചര്യത്തിൽ മണ്ഡലം കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് വളരെ പ്രധാനപ്പെട്ട ഇടമാണ്. സിപിഎം-കോൺഗ്രസ് നേതൃ നിരയിലെ ഉന്നതർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.
Jun 03, 2024, 8:51 pm IST

വ്യക്തമായ മുൻതൂക്കം ആർക്കും പ്രവചിക്കാത്ത സാഹചര്യത്തിൽ വോട്ടെണ്ണലിനോട് അടുക്കുമ്പോൾ മുന്നണികൾ സമ്മർദ്ദത്തിലാണ്.
Jun 03, 2024, 8:51 pm IST

എക്‌സിറ്റ് പോൾ ഫലങ്ങളിൽ കൃത്യമായ മുൻതൂക്കം ആർക്കും പ്രവചിച്ചിരുന്നില്ല. ചില സർവേകൾ സുധാകരന് മുൻതൂക്കം പ്രവചിച്ചപ്പോൾ ചിലത് എംവി ജയരാജൻ ജയിക്കുമെന്നാണ് കാണിച്ചിരുന്നത്.
Jun 03, 2024, 8:51 pm IST

ഇത്തവണ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നപ്പോൾ പോളിങ് ശതമാനത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 83.21 ശതമാനമായിരുന്നു 2019ൽ രേഖപ്പെടുത്തിയ പോളിങ്. ഇത്തവണ അത് 77.21 ശതമാനമായി കുറഞ്ഞിരുന്നു.
Jun 03, 2024, 8:51 pm IST

മണ്ഡലത്തിൽ കെപിസിസി അധ്യക്ഷനും സിറ്റിങ് എംപിയുമായ കെ സുധാകരൻ, സിപിഎം നേതാവ് എംവി ജയരാജൻ, സി രഘുനാഥ് എന്നിവരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

എംവി ജയരാജന്റെ കരുത്തിൽ മണ്ഡലത്തിൽ വിജയം കൊയ്യാമെന്ന മോഹവുമായാണ് ഇടത് മുന്നണി ഇക്കുറി ചെങ്കൊടിയുടെ മണ്ണിൽ തിരഞ്ഞെടുപ്പിന് കളം ഒരുക്കിയത്. പാർട്ടിയുടെ താഴെത്തട്ടിലെ സ്വാധീനം വോട്ടായി മാറ്റാമെന്നാണ് അവരുടെ കണക്ക് കൂട്ടൽ. അതിനാണ് ജില്ലാ സെക്രട്ടറിയെ തന്നെ അവർ രംഗത്തിറക്കിയത്.

sudhakaranandmvjayarajan

മറുവശത്ത് കെപിസിസി അധ്യക്ഷൻ തന്നെ തുടർച്ചയായി വീണ്ടും യുഡിഎഫിന് വേണ്ടി കളത്തിൽ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അവരും സ്വപ്‌നം കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്ഥാനാർഥി നിർണയ സമയത്തെ പാളിച്ചകൾ ഒക്കെയും പ്രചരണ സമയത്ത് തിരുത്തിയെന്ന ആത്മ വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

എൻഡിഎയും ആത്മവിശ്വാസം കൈവിട്ടിട്ടില്ല. സി രഘുനാഥിന്റെ നേതൃത്വത്തിൽ ശക്തമായ പോരാട്ടം തന്നെയാണ് അവരും നടത്തിയത്. ഇരു മുന്നണികളുടെയും വോട്ട് ബാങ്കുകളിൽ കാര്യമായ വിള്ളൽ ഉണ്ടാക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്. എങ്കിലും അന്തിമ വിധി അറിയാൻ വോട്ടെണ്ണൽ പൂർത്തിയാവുന്നത് വരെ കാത്തിരിക്കേണ്ടി വരും.

കണ്ണൂർ ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+