കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ സന്തോഷ് കൊലപാതകം; സിപിഎം അഭിഭാഷകന്‍ പിന്മാറി

  • By Anwar Sadath
Google Oneindia Malayalam News

തലശ്ശേരി: സംസ്ഥാന കലോത്സവത്തിനിടെ ധര്‍മടം അണ്ടലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ചോമന്റവിട എഴുത്തന്‍ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ കേസ് ഏറ്റെടുത്തു നടത്താന്‍ അഭിഭാഷകന്‍ വിസമ്മതിച്ചു. പാര്‍ട്ടിയുടെ കേസ് നടത്തുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കെ വിശ്വനാണ് സന്തോഷ് കൊലപാതകം കൈവിട്ടത്.

പാര്‍ട്ടി പ്രവര്‍ത്തകരായ എട്ടു പേരാണ് കേസിലെ പ്രതികള്‍. ആറുപേര്‍ പിടിയിലാവുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ അവരെ രക്ഷപ്പെടുത്താന്‍ പ്രമുഖനായ അഭിഭാഷകന്‍ വേണമെന്ന ചിന്തയിലാണ് പാര്‍ട്ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന കെ. വിശ്വനെ സമീപിച്ചെങ്കിലും കേസ് ഏറ്റെടുക്കാനാകില്ലെന്ന് വിശ്വന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

bjp1

കേരളം ഉറ്റുനോക്കിയ ടി.പി.ചന്ദ്രശേഖരന്‍ കേസ്, കതിരൂര്‍ മനോജ് വധകേസ് ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകളില്‍ കെ വിശ്വനിലാണ് പാര്‍ട്ടി വിശ്വാസം അര്‍പ്പിച്ചിരുന്നത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നുമുണ്ട്.

എന്നാല്‍, സന്തോഷ് കൊലപാതകം ധാര്‍മികമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വിശ്വന്‍. സ്വത്തു സംബന്ധമായ തര്‍ക്കം നിലവിലുണ്ടെന്നും അത്തരം പ്രശ്‌നങ്ങളായിരിക്കാം കൊലയിലേക്ക് നയിച്ചതെന്നുമാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും പോലീസ് അന്വേഷണത്തില്‍ രാഷ്ട്രീയ കൊലപാതകമാണെന്നാണ് വ്യക്തമായത്.

English summary
kannur santhosh murder; cpm advocate not appearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X