കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം,മതേതരത്വം തകര്‍ക്കാന്‍ നോക്കേണ്ട; കാന്തപുരത്തിന്റേത് പിസിയ്ക്കുള്ള മറുപടി?

Google Oneindia Malayalam News

ആലപ്പുഴ: കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കങ്ങള്‍ വിലപ്പോകില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (എസ് എസ് എഫ്) ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനമായ എന്‍ഹാന്‍സ് ഇന്ത്യ കോണ്‍ഫറന്‍സ് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം. സംസ്ഥാനത്തിന്റെ മതസൗഹാര്‍ദ്ദം ഭീഷണികള്‍ക്കും ആശങ്കകള്‍ക്കും മധ്യേ ആണെന്നും എന്നാല്‍ മതമൈത്രിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളും പ്രവര്‍ത്തനങ്ങളും വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പരോക്ഷമായി മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇസ്ലാമിലേക്ക് ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാം വളര്‍ന്നത് സദ്സ്വഭാവത്തിലൂടെയാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. നിര്‍ബന്ധിച്ച് ആരെയും ഇസ്ലാമിലേക്ക് കൊണ്ടുവരുന്നില്ല. ഇന്ത്യയിലോ മറ്റെവിടെയോ അങ്ങനെ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മതം അനുസരിച്ച് ജീവിക്കുന്നത് വര്‍ഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു.

kanthapuram

ഒരു വര്‍ഗത്തിന്റെ ആശയം മറ്റൊരു വര്‍ഗത്തില്‍ അടിച്ചേല്‍പിക്കുന്നതാണ് വര്‍ഗീയത എന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു. ആരുടെയെങ്കിലും വര്‍ഗീയ പ്രസ്താവനകള്‍ കൊണ്ടോ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ തകര്‍ന്നു പോകുന്നതല്ല കേരളത്തിന്റെ സൗഹൃദ സാംസ്‌കാരിക പാരമ്പര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് കാത്തുസൂക്ഷിക്കാന്‍ പ്രാപ്തമായ ദൃഢതയുള്ള സമൂഹം ഇവിടെയുണ്ടെന്നും എന്നാല്‍ അതില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നും കാന്തപുരം പറഞ്ഞു.

അതിന്റെ ഭാഗമായി സംശയത്തിന്റെ ഒരു അന്തരീക്ഷം രൂപപ്പെടാന്‍ പാടില്ലെന്നും നിങ്ങളുടെ ആശങ്കകള്‍ മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒന്നായി നിന്ന് സാമൂഹിക നവോത്ഥാന പരിശ്രമങ്ങളില്‍ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു. ഓരോ മത വിഭാഗങ്ങളിലും ഉണ്ടാകുന്ന വര്‍ഗീയ തീവ്ര നിലപാടുകളെ തിരുത്താന്‍ അതിനകത്ത് നിന്ന് തന്നെ തിരുത്തല്‍ ശ്രമങ്ങളുണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത നേതൃത്വം അതിന് സന്നദ്ധരാകണമെന്നും ഇസ്ലാമിക പാരമ്പര്യ മത പണ്ഡിതര്‍ അത് നിര്‍വഹിക്കുന്നുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു.

 സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ് സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ്

വിശ്വാസങ്ങള്‍ക്ക് യാതൊരു വിധ കോട്ടവും തട്ടാതെ ഇവിടെ സാഹോദര്യത്തോടെ ജീവിച്ചവരാണ് പാരമ്പര്യ വിശ്വാസികള്‍. ഇന്നും എന്നും അത് സാധ്യമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി സൗഹൃദത്തിന് തുരങ്കം വെക്കുന്ന തീവ്ര ആശയക്കാരുടെ അജണ്ടയില്‍ വീഴാന്‍ പാടില്ലെന്നും രാഷ്ട്രീയ സംഘടനകള്‍ തമ്മിലുളള സംഘര്‍ഷത്തെ മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമായി അവതരിപ്പിക്കുന്നത് സമുദായങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍

ആരും അതില്‍ വീണു പോകരുത്. വ്യക്തികള്‍ ചെയ്യുന്ന കുഴപ്പങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മതത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കാന്തപുരം പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 5.30ന് ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിലായിരുന്നു എന്‍ഹാന്‍സ് ഇന്ത്യ കോണ്‍ഫറന്‍സ് ചടങ്ങ് നടന്നത്. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലാണ് എന്‍ഹാന്‍സ് ഇന്ത്യ കോണ്‍ഫറന്‍സ് നടന്നത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Kanthapuram AP Aboobacker Musliyar's reply to PC George's hate speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X