പി ജയരാജനും കാരായിമാരും വോട്ട് ചെയ്യാന്‍ കണ്ണൂരിലെത്തും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള സിപിഎം നേതാക്കളായ പി ജയരാജന്‍, കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്താന്‍ കണ്ണൂരില്‍ എത്തും. കോടതിയില്‍ നിന്ന് പ്രത്യേക അനുവദി വാങ്ങിയാണ് അവരുടെ സമ്മതിദാനവകാശം നിറവേറ്റാന്‍ മൂന്ന് പേരും കണ്ണൂരില്‍ എത്തുന്നത്.
കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് പി ജയരാജന്‍. കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജില്ലാ സെഷന്‍സ് കോടതി ജയരാജന് ജാമ്യം അനുവദിച്ചത്. അതിനാല്‍ സഹോദരിയും മുന്‍ എംപിയുമായ പി സതീദേവിയുടെ വടകരയിലെ വീട്ടിലാണ് പി ജയരാജന്‍ ഇപ്പോള്‍ താമസിക്കുന്നത്.

ഫസല്‍ വധക്കേസില്‍ പ്രതികളായതിനാളാണ് കരാരായി രാജനും കരായി ചന്ദ്രശേഖരനും കണ്ണൂരിലേക്ക് പ്രവേശിക്കാനാകാത്തത്. ജയരാജന് കൂത്തുപറമ്പിലും കരായിമാര്‍ക്ക് തലശേരിയിലുമാണ് വോട്ട്. അതേസമയം കണ്ണൂരില്‍ മഴ ഭീഷണി കാരണം സ്ത്രീകള്‍ കൂട്ടത്തോടെ രാവിലെ തന്നെ വോട്ട് ചെയ്ത് മടങ്ങുകയാണ്. കോകണ്ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വോട്ട് ചെയ്തു.
കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളിലൊന്നായ കുറ്റിയാട്ടൂര്‍ എയുപി സ്‌കൂളില്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നു എന്ന പരാതിയുണ്ടായ ബൂത്താണിത്.












Click it and Unblock the Notifications