'എന്റെ മോള്, എന്റെ ഭർത്താവ് എന്ന് ആ ചേച്ചി കരഞ്ഞ് കൊണ്ടിരുന്നു.. മനസിൽ നിന്നു മായില്ല ഓരോ രംഗങ്ങളും'
കോഴിക്കോട്; 'വലിയൊരു ദുരന്തത്തിനു സാക്ഷിയാവേണ്ടി വന്ന , കണ്ണും മനസും മരവിച്ച് നിന്നു പോയ നിമിഷങ്ങൾ.. 2010 മെയ് 22 ന് പത്ത് വർഷങ്ങൾക്കിപ്പുറം ആഗസ്റ്റ് 7 ന് ഒരു കറുത്ത ദിനം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. വീണ്ടും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കരിദിനങ്ങൾ'.. കരിപ്പൂർ വിമാന അപകടത്തെ കുറിച്ച് എയർ ഇന്ത്യ ജീവനക്കാരിസിമി സിനിലിന്റെ വാക്കുകളാണ് ഇത്. ഇത് പോലൊരു ലാന്റിങ്ങ് തന്റെ കരിയറിയിനിടയിൽ കാണേണ്ടി വന്നിട്ടില്ലെന്ന് സിമി പറയുന്നു. അപകടം നടക്കുമ്പോൾ എയർപോർട്ടിൽ ഡ്യൂട്ടിയിലായിരുന്നു സിമി.അപകടത്തെ കുറിച്ചും അന്ന് നടന്ന സംഭവത്തെ കുറിച്ചും സിമി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

റൺവേയിലേക്ക് തന്നെ നോക്കി
വൈകീട്ട് 7 മണിക്ക് പോവേണ്ട ഡെൽഹി ഫ്ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞാൻ പുറത്തെക്ക് തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. കാരണം അത്രയും ശക്തമായി മഴ പെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൂടെ നല്ല കാറ്റും... Counter close ചെയ്ത് കഴിഞ്ഞപ്പോൾ bag എല്ലാം Tally ആക്കി Print എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് flydubai Counter തുടങ്ങി എന്ന് പറയുന്നത്. അതിന്റെ BMA കൂടെ നോക്കാൻ രാജീവ് സാർ പറഞ്ഞപോൾ ചാർജ് തീരാറായ Phone ചാർജിലിട്ട് നോക്കുമ്പോൾ അപ്പോൾ ഇറങ്ങേണ്ട 1X 1344 dubai flight ചെയ്യാൻ റെഡിയായി PPE ഒക്കെ ഇട്ട് സുമേഷും baggage Section നോക്കാൻ പ്രതിഭയും റൺവേയിലേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

മനസിൽ ഭയം നിറഞ്ഞു
ഇരുപത് മിനിറ്റോളം land ചെയ്യാനാവാതെ flight മുകളിൽ ഉണ്ടായിരുന്നു. എന്റെ പുറകെ പ്രതിഭയും വന്നു. ഞങ്ങൾ റാമ്പിലേക്ക് നോക്കി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് express വന്നിറങ്ങുന്നത് കണ്ടത്. flight ഇറങ്ങുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് എന്തോ പന്തികേട് തോന്നി., കാരണം ഇത്രേം വർഷത്തിനിടയിൽ ഇത്‌പോലൊരു landing കണ്ടിട്ടില്ല. ഞങ്ങൾ പരസ്പരം അത് പറയുന്നതിനിടക്ക് പ്രതിഭ മുന്നോട്ട് ഓടി നോക്കുന്നത് കണ്ടു...എന്താണെന്നറിയില്ല മനസിൽ ഭയം നിറഞ്ഞു.

മഴ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു
അപ്പോഴേക്കും സുമേഷ് PpE ഓടെ ഓടി വന്നിരുന്നു. അവനാണ് ആ flight ചെയ്യേണ്ടത്. അരുൺ സാറും ഓടി വരുന്നുണ്ടായിരുന്നു. കൂടാതെ express coordinator, staff, loaders എന്നിങ്ങനെ 8-10 പേര് ഓടി വന്നു.. പിന്നൊന്നും നോക്കിയില്ല ഞങ്ങൾ എല്ലാവരും ആ മഴയിൽ ഓടി fire force ഓഫീസിൽ ചെന്നു. കാരണം അവർക്ക് പെട്ടെന്ന് information കിട്ടുമല്ലോ ..അതിനിടക്ക് ഒരു fire engine runway ൽ കൂടെ പാഞ്ഞ് പോകുന്നതും തിരികെ വന്ന് പോക്കറ്റ് റോഡിൽ കയറി പോകുന്നതും കണ്ടു. fire ലെ staff ATC യിൽ നിന്ന് ഒരു വിവരവും കിട്ടുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നു. മഴ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു.

" ഫ്ലൈററ് താഴേക്ക് പോയി"
പെട്ടെന്ന് ഒരു CISF Staff നെയും കൊണ്ട് ഒരു വണ്ടി Speedil പോകുന്നത് കണ്ടു. ഒരു fire staff ഓടി വന്ന് അവരുടെ Safty equipment ധരിക്കുന്നതിനിടയിൽ പറഞ്ഞ വാക്കുകൾ കേട്ട് ഒരു നിമിഷം സ്തംഭിച്ചു പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു." ഫ്ലൈററ് താഴേക്ക് പോയി"
ഈ വാക്കുകൾ കേൾക്കുന്നത് വരെ flight ന് എന്തോ പറ്റിയിട്ടുണ്ടെന്ന് മനസിലായെങ്കിലും അത് ചിലപ്പോൾ റൺവെയിൽ നിന്ന് ചെറുതായി തെന്നിയതോ മറ്റോ ആവാനാണ് സാധ്യത എന്നും മനസിനെ പറഞ്ഞ് സ്വയം സമാധാനിച്ചിരുന്നു. പക്ഷേ ഈ വാക്കുകൾ എല്ലാ പ്രതീക്ഷകളെയും അവസാനിപ്പിക്കുന്നതായിരുന്നു. മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങൾ ... മനസിലൂടെ മംഗലാപുരം അപകടം മിന്നിമറയുന്നുണ്ടായിരുന്നു.
Recommended Video

ഒരിക്കലും മറക്കാൻ കഴിയില്ല
ഫ്ലൈറ്റ് താഴേക്ക് പോയാൽ പിന്നെ നോക്കെണ്ടെന്ന് എല്ലാവർക്കും അറിയാം. കാരണം മാംഗ്ലൂർ പോലെ ഇതുമൊരു Table Top എയർപോർട്ട് ആണല്ലോ .. താഴേക്ക് പോയാൽ പിന്നെ flight അഗ്നിഗോളമാകുമെന്ന് ഉറപ്പാണ്..അതാണല്ലോ മംഗലാപുരം അപകടം നമുക്ക് കാണിച്ച് തന്നത്...
വിറങ്ങലിച്ച് നിൽക്കുന്ന ഞങ്ങൾക്ക് മുന്നിലേക്ക് അതോററിയുടെ രണ്ട് വണ്ടി കൾ വന്ന് നിന്നു. ഓടി അതിൽ കയറുമ്പോൾ കൊറോണയോ Social distancing ഒന്നും മനസിൽ പോലും ഇല്ലായിരുന്നു. ഞങ്ങൾ എല്ലാവരെയും കയറ്റി രണ്ട് കി.മീ ഓടി അവിടെ എത്തുമ്പോൾ കണ്ട കാഴ്ച്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.

fuel ന്റെ രൂക്ഷ ഗന്ധം
രണ്ട് കഷ്ണങ്ങളായി കിടക്കുന്ന flight. Nose ഉം Tail ഉം ഒഴിച്ച് നടുഭാഗം ഇല്ലെന്ന് തന്നെ പറയാം. കുറച്ച് CISF കുറച്ച് fire & അതോറിറ്റി Staff ഒഴിച് ബാക്കി എല്ലാം നല്ലവരായ നാട്ടുകാർ. അവർ കിട്ടുന്ന വണ്ടിയിൽ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് വിടുന്നു. അതിൽ ഓട്ടോ പോലും ഉണ്ട്. പ്രകൃതിയിലെങ്ങും fuel ന്റെ രൂക്ഷ ഗന്ധം .. ആമ്പുലൻസുകൾ എത്തിക്കൊണ്ടിരിക്കുന്നു. Structure കുറവായ കാരണം കുറെ പേരെ നിലത്ത് കിടത്തിയിരുന്നു. മരവിച്ച് നിന്ന ഞങ്ങളോട് നാട്ടുകാരിലൊരാൾ നിലത്ത് ഇരുത്തിയ സ്ത്രീകളെ നോക്കാൻ പറഞ്ഞു.

മനസിൽ നിന്നു മായില്ല ഓരോ രംഗങ്ങളും
അവരുടെ അടുത്ത് പോയി ഒന്നുമില്ല പേടിക്കണ്ട എന്ന് ആശ്വസിപ്പിക്കുമ്പോഴും എന്റെ മോള് എന്റെ ഭർത്താവ് എന്ന് ആ ചേച്ചി പറഞ്ഞ് കൊണ്ടിരുന്നു. എന്റെ മോൾ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയുന്ന വേറൊരു ചേച്ചി ... മനസിൽ നിന്നു മായില്ല ഓരോ രംഗങ്ങളും...പൈലറ്റിനെ പുറത്തെടുക്കണമെങ്കിൽ കോക്പിറ്റ് പൊട്ടിക്കണം, uniform കണ്ടത് കൊണ്ടാവണo രക്ഷപ്രവർത്തകർ ഞങ്ങളുടെ അടുത്ത് വന്ന് കട്ടർ കൊടുക്കാൻ പറയുന്നു.. fire staff ന്റെ അടുത്ത് ഓടി ഇത് പറഞ്ഞു. അതിനിടയിൽ fuel ലീക്കേജ് ഉണ്ട് എന്നും എല്ലാവരും ഫോൺ off ചെയ്യാനും അറിയിപ്പ്.

എത്ര അഭിനന്ദിച്ചാലും മതിയാവില്ല
കനത്ത മഴ... ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന അരുൺ സാർ ഫ്ലൈറ്റിന്റെ ഉള്ളിലേക്ക് കയറി പലരെയും രക്ഷിക്കുന്നുണ്ടായിരുന്നു.... അപ്പോഴേക്കും കേരള ഫയർഫോഴ്സ്, Police, Collector എല്ലാവരും എത്തിയിരുന്നു....
എയർപോർട്ടിലെ ജീവനക്കാർ എത്തുന്ന മുന്നെ കൊറോണയെ പോലും ഓർക്കാതെ രക്ഷാപ്രവർത്തനം തുടങ്ങിയ കൊണ്ടോട്ടിയിലെ നാട്ടുകാരെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല....ഇത് വിദേശത്ത് നിന്ന് വരുന്ന ഫ്ലൈറ്റ് ആണ് എന്നും കുറച്ച്പേര് എങ്കിലുംകോവിഡ് - 19 പോസിറ്റീവ് ആകുമെന്നും അറിഞ്ഞിട്ടും മടിച്ചു നിൽക്കാതെ രക്ഷാപ്രവർത്തനം ചെയ്യുന്നവർ ,പിന്നെ fuel ലീക്ക് ആണെന്നും ചെറിയൊരു Spark ഉണ്ടായാൽ എല്ലാം പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ടെന്നും അറിഞ്ഞിട്ടും രക്ഷാപ്രവർത്തനം നടത്തി എല്ലാവരെയും പുറത്ത് എത്തിച്ചവരാണ് CISF ഉം നാട്ടുകാരും...
മായാതെ ഒരു നോവായി നിൽക്കും ....പ്രണാമം
വലിയൊരു ദുരന്തത്തിനു സാക്ഷിയാവേണ്ടി വന്ന , കണ്ണും മനസും മരവിച്ച് നിന്നു പോയ നിമിഷങ്ങൾ.. 2010 മെയ് 22 ന് പത്ത് വർഷങ്ങൾക്കിപ്പുറം ആഗസ്റ്റ് 7 ന് ഒരു കറുത്ത ദിനം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. വീണ്ടും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കരിദിനങ്ങൾ...മരണസംഖ്യ ഇത്രത്തോളമെങ്കിലും കുറഞ്ഞത് Captain ന്റെ മികവുകൊണ്ട് തന്നെയാണ്...വിമാനം ഒരു അഗ്നിഗോളമാകാതെ കാത്ത് സ്വയം മരണത്തിലേക്ക് നടന്നുകയറിയ ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ സർ , അഖിലേഷ് സർ ... ഞങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ എന്നും നിങ്ങൾ മായാതെ ഒരു നോവായി നിൽക്കും ....പ്രണാമം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications