കർണാടകയില്‍ കോണ്‍ഗ്രസിന് ബൂസ്റ്റ്: ഒറ്റയടിക്ക് പാർട്ടിയില്‍ ചേർന്നത് 16 നേതാക്കള്‍, പണി ബിജെപിക്ക്
ബെംഗളൂരു: കർണാടകയില്‍ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസും ബി ജെ പിയും. ഭരണകക്ഷിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സജീവമായി തന്നെ സംസ്ഥാനത്തുണ്ട്. കോണ്‍ഗ്രസ് ആവട്ടെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുകയാണ്. ഇതിന് ഇടയിലാണ് കോണ്‍ഗ്രസിന് ഊർജ്ജം നല്‍കികൊണ്ട് പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുള്ള പ്രമുഖരായ 16 നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.
പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ബി ജെ പിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നതെന്ന് കോണ്‍ഗ്രസ് നിരന്തരം ആരോപിക്കുന്നതിനിടയിലാണ് അവർക്കിടയില്‍ നിന്നുള്ള നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേർന്നത്. ആഭ്യന്തര സംവരണമാണ് കർണാകയില്‍ പട്ടികജാതി വിഭാഗം മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ ചില ഉറപ്പുകള്‍ കോണ്‍ഗ്രസ് നല്‍കിയതിന് പിന്നാലെയാണ് നേതാക്കള്‍ പാർട്ടിയില്‍ ചേർന്നതെന്നാണ് സൂചന.

പട്ടികജാതിക്കാരുടെ ആഭ്യന്തര സംവരണം
"2013-18 ലെ കോൺഗ്രസ് സർക്കാർ ആഭ്യന്തര സംവരണം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടത് പട്ടികജാതിക്കാരെ പ്രകോപിപ്പിച്ചു, അവർ 2018 ൽ ബി ജെ പിക്ക് കൂട്ടത്തോടെ വോട്ട് ചെയ്തു," കോൺഗ്രസിൽ ചേർന്ന എസ്‌സി ഇടത് നേതാവ് അംബണ്ണ അരോളി പറഞ്ഞു. എന്നാല്‍ ബി ജെ പി സർക്കാരും ആഭ്യന്തര സംവരണം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു, ഇത് സമുദായത്തെ ചൊടിപ്പിച്ചു, ഈ ദേഷ്യം ബി ജെ പിക്കെതിരായ വോട്ടുകളായി വിവർത്തനം ചെയ്യാമെന്നും അരോളി പറഞ്ഞു.
സംസ്ഥാനത്ത് ഇടത് പട്ടിക ജാതിക്കാര ഏകദേശം 60 ലക്ഷത്തോളം മാഡിഗകളുണ്ടെന്നും, വലത് പട്ടികജാതിക്കാരേക്കാൾ 10 ലക്ഷം കൂടുതലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇരു വിഭാഗങ്ങളും കോൺഗ്രസിന് വോട്ട് ചെയ്യുന്നതിനാൽ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഇടത് പട്ടികജാതിക്കാർക്ക് മതിയായ ടിക്കറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ പാർട്ടിക്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ബിജെപിയില്‍ അസ്വസ്ഥർ
ആഭ്യന്തര സംവരണം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഇടത് പട്ടികജാതി വിഭാഗങ്ങൾ ബി ജെ പിയിൽ അസ്വസ്ഥരാണെന്ന വികാരം പൊതുവേയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് ശാസ്ത്രി പറഞ്ഞു. എന്നാൽ ഇത് വോട്ടുകളായി മാറുമോ എന്നത് ഒരു ചോദ്യമാണ്. കോൺഗ്രസിലേക്ക് ആകർഷിക്കാൻ വലിയ തോതിൽ വോട്ടർമാരെ സ്വാധീനിക്കാൻ സമുദായ നേതാക്കൾ കഴിയുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
അതേസയമം, സമൂദായിക, പ്രാദേശിക ഘടകങ്ങള്‍ പരിഗണിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ (കനകപുര), മുൻ മന്ത്രി എച്ച് സി മഹാദേവപ്പ (ടി നരസിപുര), മുൻ ഡിസിഎം ജി പരമേശ്വര (കൊരട്ടഗെരെ), മുൻ മന്ത്രി ടി ബി ജയചന്ദ്ര (സിറ) എന്നിവർ അവരവരുടെ മണ്ഡലങ്ങളിൽ നിന്ന് തന്നെ ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും.
അപ്രതീക്ഷിതമായാണ് കോൺഗ്രസ് മല്ലേശ്വരത്തെ സ്ഥാനാർത്ഥിയായി രാഷ്ട്രീയത്തിലെ തുടക്കക്കാരനായ അനുപ് അയ്യങ്കാറിനെ പ്രഖ്യാപിച്ചത്, അദ്ദേഹം ബിജെപിയുടെ ഐടി/ബിടി മന്ത്രി സി എൻ അശ്വത്നാരായണനെ നേരിടും. ബി ജെ പി എം എൽ സി സ്ഥാനം രാജിവെച്ച പുട്ടണ്ണയ്ക്ക് നിലവിൽ ബി ജെ പി മുതിർന്ന നേതാവ് എസ്.സുരേഷ് കുമാറിന്റെ കൈവശമുള്ള രാജാജിനഗർ സീറ്റാണ് ലഭിച്ചത്. ആർ അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ സ്ഥാനാർഥിത്വത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് എതിർപ്പുണ്ടായതിനാൽ പുലകേശിനഗർ സീറ്റില്‍ പ്രഖ്യാപനം ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസും സ്ഥാനാർത്ഥികളും
കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ മുൻ കോൺഗ്രസ് മന്ത്രി എ കൃഷ്ണപ്പയുടെ മകളും ബി ജെ പി എം.എൽ.എയുമായ പൂർണിമ ശ്രീനിവാസിന് പകരം ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിലേക്ക് ഡി.സുധാകറിനെ തിരഞ്ഞെടുത്തു. ചിക്കബല്ലാപ്പൂർ ബിജെപി എംപി ബി എൻ ബച്ചെഗൗഡയുടെ മകനും സ്വതന്ത്ര എംഎൽഎയുമായ ശരത് ബച്ചെഗൗഡയ്ക്ക് ഹൊസ്‌കോട്ട് സീറ്റ് നൽകിയതോടെ മന്ത്രി എംടിബി നാഗരാജ് കോൺഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
മന്ത്രിമാരായ എസ് ടി സോമശേഖറും നാരായണഗൗഡയും അവസാനനിമിഷം പാർട്ടിയിലെത്തുമെന്ന് കോൺഗ്രസ് ഇപ്പോഴും പ്രതീക്ഷിക്കുന്നതിനാൽ യശ്വന്ത്പുരിലേക്കും കെആർ പേട്ടിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications