Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങളേയും കൂട്ടുമോ': മടങ്ങി വരാന്‍ കോണ്‍ഗ്രസ് വാതിലുകള്‍ മുട്ടി ബിജെപിയിലേക്ക് പോയ നേതാക്കള്‍

2018 ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും ജെ ഡി എസിനെ ഒപ്പം കൂട്ടി കോണ്‍ഗ്രസ് അധികാരം പിടിക്കുകയായിരുന്നു. 80 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നെങ്കിലും ബി ജെ പിയെ അധികാരത്തില്‍ നിന്നും പുറത്ത് നിർത്തുകയെന്ന ഒറ്റലക്ഷ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം നാല്‍പ്പത് സീറ്റുകള്‍ മാത്രം നേടിയ ജെ ഡി എസിന് വിട്ടുനല്‍കുകയായിരുന്നു കോണ്‍ഗ്രസ്.

സഖ്യ സർക്കാറില്‍ തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങള്‍ നിഴലിച്ച് നിന്നിരുന്നു. ഇത് മുതലെടുത്ത ബി ജെ പി ഒന്നര വർഷത്തിനുള്ള കോണ്‍ഗ്രസ് ജെ ഡി എസ് എം എല്‍ എമാരെ കുറുമാറ്റി അധികാരം പിടിച്ചു. ബി എസ് യെഡ്യൂരപ്പ ആദ്യം മുഖ്യമന്ത്രിയായെങ്കിലും ബി ജെ പിയിലും ആഭ്യന്തര കലഹത്തിന് പഞ്ഞമുണ്ടായിരുന്നില്ല. തുടർന്നാണ് ബസവരാ ബൊമ്മൈ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

 dk-shivakumar

ഭീഷണി നേരിടുന്നത് ബിജെപി

സംസ്ഥാന മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുമ്പോള്‍ ഇത്തവണ കൂറുമാറ്റ ഭീഷണി നേരിടുന്നത് ബി ജെ പിയാണ്. നേരത്തെ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് പോയവരടക്കം വലിയൊരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കർണാടകയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിലെ പുതുമുഖങ്ങളിൽ ബിജെപി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ അടുത്ത അനുയായികളായി കണക്കാക്കപ്പെടുന്ന ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള രണ്ട് നേതാക്കളാണ് ഉള്‍പ്പെട്ടത്. ഇതിലൂടെ കൂറുമാറ്റക്കാർക്ക് മുന്നില്‍ ശുഭ സൂചന തുറന്നിടുകയാണ് കോണ്‍ഗ്രസ്.

money saving tips: കൂലിപ്പണിക്കാരനാണെങ്കിലും ലക്ഷങ്ങള്‍ സമ്പാദിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം

കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക

മാർച്ച് 25 ന് പാർട്ടി പുറത്തിറക്കിയ 124 സ്ഥാനാർത്ഥികളുടെ കോൺഗ്രസ് പട്ടികയിൽ ഹിരേകേരൂർ മണ്ഡലത്തിലെ മുൻ ബിജെപി എംഎൽഎ (1994 ലും 2013 ലും) യു ബി ബണക്കറിന്റെയും 2022 ഡിസംബറിൽ കോൺഗ്രസിൽ ചേർന്ന, തുംകൂരിലെ പഴയ കല്ലംബെല്ല നിയോജക മണ്ഡലത്തിൽ (2004) നിന്നുള്ള മുൻ ബിജെപി എംഎൽഎ കിരൺ കുമാറിന്റേയും പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

dk-shivkumar

ബണകാറും കിരൺ കുമാറും യെദ്യൂരപ്പയുടെ അടുത്ത അനുയായികളായി കണക്കാക്കപ്പെടുന്ന നേതാക്കളാണ്. 2013 ലെ തിരഞ്ഞെടുപ്പിൽ യദ്യൂരപ്പ രൂപീകിരച്ച കർണാടക ജനതാ പാർട്ടിയുടെ (കെജെപി) സ്ഥാനാർത്ഥിയായിട്ടായിരുന്നു ബണക്കാർ വിജയിച്ചത്. ബണകാർ, കിരൺ കുമാർ എന്നിവരെ കൂടാതെ, ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള യെദ്യൂരപ്പയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് നേതാക്കളായ, മുൻ എംഎൽസി മോഹൻ ലിംബികായി, എച്ച് ഡി തമ്മയ്യ എന്നിവരും കോണ്‍ഗ്രസിലേക്ക് എത്തിയിട്ടുണ്ട്.

യെദ്യൂരപ്പയുമായി ബന്ധമുള്ള നേതാക്കൾ

ബിജെപിയുടെ അരവിന്ദ് ബെല്ലാഡിനെതിരെ ലിംബികൈ കോൺഗ്രസ് ടിക്കറ്റ് പ്രതീക്ഷിക്കുമ്പോൾ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിക്കെതിരെ പാർട്ടി തന്നെ മത്സരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് തമ്മയ്യ. യെദ്യൂരപ്പയുമായി ബന്ധമുള്ള നേതാക്കൾ കൂട്ടത്തോടെ പുറത്ത് പോവാന്‍ തുടങ്ങിയതോടെ പാർട്ടിയില്‍ വലിയ തോതില്‍ ചേരിപ്പോരും രൂക്ഷമായി.

തെരഞ്ഞെടുപ്പുകാലത്ത് എല്ലാ പാർട്ടികളിൽ നിന്നുമുള്ള കൂറുമാറ്റങ്ങൾ സാധാരണമാണെങ്കിലും, ബി.ജെ.പിയിൽ നിന്നും ജെ.ഡി.എസിൽ നിന്നുമുള്ള നിരവധി നേതാക്കൾ കോൺഗ്രസിലേക്ക് എത്തുന്നതാണ് പ്രവണത സൂചിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ കോണ്‍ഗ്രസ് വിട്ടവർ അടക്കം പാർട്ടിയുടെ വാതിലില്‍ മുട്ടിക്കാത്തിരിപ്പിലാണ്. 32 ജെഡി(എസ്) എംഎൽഎമാരിൽ രണ്ട് പേരെങ്കിലും, ഗുബ്ബി ശ്രീനിവാസ്, ശിവലിംഗ ഗൗഡ എന്നിവരും വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ട്. ശ്രീനിവാസ് ഈയാഴ്ച ജെഡി(എസ്) എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+