കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഭയന്നു, ഒടുവില്‍ നിലപാട് വ്യക്തമാക്കി; ജെഡിഎസുമായി തിരഞ്ഞെടുപ്പിന് ശേഷവും സഖ്യമില്ല

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയില്‍ കോണ്‍ഗ്രസ് ഉയർത്തുന്ന വലിയ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഏത് വിധേനയും അധികാരം നിലനിർത്താനുളള ശ്രമത്തിലാണ് ബി ജെപി. സംസ്ഥനത്തെ 224 അസംബ്ലി സീറ്റുകളിൽ 150 സീറ്റുകളെങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി മുന്നോട്ട് പോവുന്നത്.

അതേസമയം തന്നെ മുന്‍ സഖ്യകക്ഷികളായ ജെ ഡി എസുമായി ഇത്തവണ ഒരു സഖ്യത്തിനും ഇല്ലെന്നും ബി ജെ പി വ്യക്തമാക്കുമോ. തിരഞ്ഞെടുപ്പിന് മുമ്പ് മാത്രമല്ല, തിരഞ്ഞെടുപ്പിന് ശേഷവും ജെ ഡി എസുമായി യാതൊരു ബന്ധത്തിനുമില്ലെന്നാണ് ബി ജെ പി നേതൃത്വം അറിയിക്കുന്നത്.

സംസ്ഥാനത്ത് ജെ ഡി എസും ബി ജെ പിയും തമ്മില്‍

സംസ്ഥാനത്ത് ജെ ഡി എസും ബി ജെ പിയും തമ്മില്‍ ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് വലിയ രീതിയില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ബി ജെ പി തങ്ങളുടെ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുന്നത്. സഖ്യ സംബന്ധിച്ച കാര്യത്തില്‍ ആദ്യം തന്നെ വ്യക്ത വരുത്തുന്നത് സംസ്ഥാനത്തെ വോട്ടർമാരില്‍, പ്രത്യേകിച്ച് ജെ ഡി എസിന് സ്വാധീനമുള്ള പഴയ മൈസൂർ മേഖലകളില്‍ ബി ജെ പി പ്രവർത്തകരില്‍ ആശങ്ക ഒഴിവാക്കുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.

45-ാം ദിവസം എന്നെ പൊളിക്കുമെന്ന് പറഞ്ഞയാള്‍ 35-ാം ദിവസം പുറത്തായി: അത് പറഞ്ഞ് കളിയാക്കും: അഖില്‍45-ാം ദിവസം എന്നെ പൊളിക്കുമെന്ന് പറഞ്ഞയാള്‍ 35-ാം ദിവസം പുറത്തായി: അത് പറഞ്ഞ് കളിയാക്കും: അഖില്‍

ജെ ഡി എസിന്റെ വോട്ടുബാങ്കിൽ വിള്ളൽ

ജെ ഡി എസിന്റെ വോട്ടുബാങ്കിൽ വിള്ളൽ സൃഷ്ടിച്ച് വോട്ട് വിഹിതം വർധിപ്പിക്കേണ്ട മേഖലകളായി ഓൾഡ് മൈസൂർ, കല്യാൺ മേഖലകളെ ബി ജെ പി നിശ്ചയിച്ചിട്ടുണ്ടെന്നാണ് ഒരു ഉന്നത നേതാവ് വ്യക്തമാക്കുന്നത്. 14% വോട്ടർമാരുള്ള രാഷ്ട്രീയ പ്രബലരായ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള പിന്തുണ കാരണമാണ് ഈ പ്രദേശങ്ങളിൽ ജെഡി (എസ്) ആധിപത്യം പുലർത്തുന്നത്.

Hair care: ശീതളപാനീയങ്ങള്‍ പതിവായി കുടിക്കാറുണ്ടോ: എങ്കില്‍ മുടിപോണ വഴിയറിയില്ല- പഠനം

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി ഇവിടെ മികച്ച പ്രകടനം നടത്തിയിരുന്നില്ല. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ബി ജെ പിയും ജെ ഡി എസും തമ്മിൽ ധാരണയുണ്ടെന്ന് കരുതുന്ന വലിയൊരു വിഭാഗം ആളുകള്‍ ഈ മേഖലയിലുണ്ട്. എന്നാല്‍ ഡിസംബറിൽ സംസ്ഥാനത്തുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇത് ബി ജെ പിയും കോൺഗ്രസും ജെ ഡി എസും തമ്മിലുള്ള ത്രികോണ പോരാട്ടമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു.

ലോട്ടറി ഭാഗ്യമാണോ, മലയാളി പൊളിയാണ്: അബുദാബി ബിഗ് ടിക്കറ്റിലെ ലക്ഷങ്ങള്‍ മൂന്ന് പ്രവാസികള്‍ക്ക്ലോട്ടറി ഭാഗ്യമാണോ, മലയാളി പൊളിയാണ്: അബുദാബി ബിഗ് ടിക്കറ്റിലെ ലക്ഷങ്ങള്‍ മൂന്ന് പ്രവാസികള്‍ക്ക്

64 സീറ്റുകളുള്ള ഓൾഡ് മൈസൂർ മേഖലയില്‍

64 സീറ്റുകളുള്ള ഓൾഡ് മൈസൂർ മേഖലയില്‍ പാർട്ടിയുടെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. നിലവില്‍ 13 സീറ്റുകള്‍ മാത്രമാണ് ഇവിടി ബി ജെ പിക്കുള്ളത്. 28ൽ 16 സീറ്റുകളുള്ള ബാംഗ്ലൂർ, 40 സീറ്റുകളുള്ള കല്യാൺ (ഹൈദരാബാദ്-കർണാടക) മേഖലയിലും ജെ ഡി എസിന് സ്വാധീനമുണ്ട്.

2013 നും 2018 നും ഇടയിൽ ബി ജെ പി

2013 നും 2018 നും ഇടയിൽ ബി ജെ പി സംസ്ഥാനം ഭരിച്ചുവെങ്കിലും 2018 ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന്റെയും ജെ ഡി എസിന്റെയും സഖ്യമാണ് അധികാരത്തിലെത്തിയത്. 2019ൽ കോൺഗ്രസിൽ നിന്നുള്ള 18 എം എൽ എമാരുടെ കൂറുമാറ്റത്തിനും രാജിയ്ക്കും ശേഷം ബി ജെ പി വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. കൂറുമാറിയവരിൽ പലരും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി ജെ പി ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു.

ഓൾഡ് മൈസൂർ മേഖലയിൽ പ്രബലരായ കു

ഓൾഡ് മൈസൂർ മേഖലയിൽ പ്രബലരായ കുർബ, ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളിൽ നിന്നുള്ള നേതാക്കൾ തങ്ങളുടെ കൂട്ടത്തിലേക്കെത്തുമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ''വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ഏഴ് മന്ത്രിമാരും കേന്ദ്രത്തിൽ ഒരു മന്ത്രിയും ഞങ്ങൾക്ക് ഇതിനകം സംസ്ഥാനത്തുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായത്തില്‍ നിന്ന് കൂടുതൽ നേതാക്കൾ ചേരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മാണ്ഡ്യ, ഹാസൻ, ചാമരാജനഗർ തുടങ്ങിയ പ്രദേശങ്ങളിൽ മികച്ച ഫലത്തിലേക്ക് നയിക്കും," ഒരു പ്രമുഖ ബി ജെ പി നേതാവ് പറയുന്നു.

വോട്ടർമാരിൽ 17% വരുന്ന ലിംഗായത്ത്

വോട്ടർമാരിൽ 17% വരുന്ന ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള പിന്തുണയിൽ ഒരു മാറ്റവുമില്ലെന്നും ബി ജെ പി ഉറപ്പുനൽകുന്നു. "പരമ്പരാഗതമായി ഞങ്ങളുടെ ശക്തികേന്ദ്രമായിരുന്ന തീരദേശ കർണാടകയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് പാർട്ടിക്ക് വലിയ ആത്മവിശ്വാസമുണ്ട്," ഭാരവാഹി പറഞ്ഞു. സംസ്ഥാനത്തെ ജാതി സമവാക്യങ്ങളിൽ ബിജെപി വലിയ തോതിൽ ഇടപെടല്‍ നടത്തുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്കൊപ്പം സംസ്ഥാനത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പാർട്ടിയെ സഹായിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന ചുമതലക്കാരനുമായ അരുൺ സിംഗ് പറഞ്ഞു.

ബി ജെപി യാതൊരു വിധ സഖ്യത്തിനുമില്ലെന്ന്

ബി ജെപി യാതൊരു വിധ സഖ്യത്തിനുമില്ലെന്ന് വ്യക്തമാക്കിയെങ്കിലും പരമവാധി സീറ്റുകള്‍ നേടി കിങ് മേക്കറാവുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും ജെ ഡി എസ് മുന്നോട്ട് പോവുന്നത്. അമ്പതിലേറെ സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ കഴിഞ്ഞ തവണത്തേത് പോലെ തൂക്ക് സഭ വരികയും ബി ജെ പിക്കോ കോണ്‍ഗ്രസിനോ അധികാരത്തിലെത്താന്‍ ജെ ഡി എസിന്റെ സഹായം തേടേണ്ടിയും വന്നേക്കാം.

English summary
Karnataka assembly elections: BJP says there is no alliance with JDS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X