Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; പുറകെ പോയി പൊക്കി, ഒടുവില്‍ മാപ്പ്, അനു ജോസഫ് പറയുന്നു

സ്കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്ന അനു ജോസഫ് മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാവുന്നത് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ്. മിന്നുകെട്ട്, കാര്യനിസാരം, മകളുടെ അമ്മ തുടങ്ങി 30 ലേറെ സീരിയലുകളില്‍ അഭിനയിച്ച താരം സപ്തമശ്രീ തസ്കര, വെള്ളിമൂങ്ങ, പത്തേമാരി, ഷെയര്‍ലക് ടോംസ് തുടങ്ങിയ നിരവധി സിനിമകളിലും ശ്രദ്ധേമായ വേഷങ്ങളും കൈകാര്യം ചെയ്തു.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

ഇപ്പോഴിതാ തന്‍റെ വിവാഹം, നേരിടേണ്ടി വന്ന ഗോസിപ്പ് എന്നിവയെ കുറിച്ചെല്ലാം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അനു ജോസഫ്. ബിഹൈന്‍ഡ് വുഡ്സ് എന്ന ഓണ്‍ലൈന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

അനു ജോസഫ്

പ്രധാനമായും നേരിടേണ്ടി വന്ന ഗോസിപ്പുകളില്‍ ഒന്ന് തന്‍റെ മരണം സംബന്ധിച്ച വ്യാജ പ്രചരണമായിരുന്നുവെന്നാണ് താരം തുറന്ന് പറയുന്നത്. കുറേ വര്‍ഷങ്ങള്‍ക്ക് മുന്നേയാണ് ഈ പ്രചരണം നടക്കുന്നത്. അനു ജോസഫ് നിര്യാതയായി എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രം ആ വര്‍ഷത്തെ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വാട്സാപ്പില്‍ പ്രചരിച്ചു. വളരെ വേഗത്തിലായിരുന്നു അത് പലരിലേക്കും എത്തിയത്.

ഏപ്രില്‍ ഫൂള്‍

ഏപ്രില്‍ ഫൂള്‍ ദിനമായതോണ്ട് അതിനെ അത്ര കാര്യമായി എടുത്തില്ല. എന്നാല്‍ അതിന് പിറ്റേ ദിവസം ആളുകള്‍ ഷെയര്‍ ചെയ്തത് ഞാന്‍ വാഹനാപകടത്തില്‍ മരിച്ചുപോയി എന്നും പറഞ്ഞു കൊണ്ടായിരുന്നു. അപ്പോള്‍ ആളുകളില്‍ ചില സംശയങ്ങളുണ്ടായി. മൂന്നാം തീയതി ആയപ്പോള്‍ അത് സീരിയസായി. പലരും എന്നെ വിളിച്ച് കാര്യം അന്വേഷിച്ചുവെന്നും താരം പറയുന്നു.

പ്രധാന ഗോസിപ്പ്

ഈ സംഭവം ഞാന‍് ചിരിച്ചു കളഞ്ഞെങ്കിലും അമ്മയ്ക്കും അച്ഛനുമൊക്കെ ചെറിയ വിഷമമായി തുടങ്ങി. അതിന് ശേഷം അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തേണ്ടി വന്നു. എന്നാല്‍ എല്ലാ വര്‍ഷവും ഒരു ആചാരം ആ ഫോട്ടോ പ്രചരിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. തുടര്‍ന്നാണ് ജീവിതതില്‍ നേരിടേണ്ടി വന്ന മറ്റൊരു പ്രധാന ഗോസിപ്പിനെ കുറിച്ചും താരം തുറന്ന് പറയുന്നത്.

വീഡിയോ പ്രചരിച്ചു


ഏതോ ഒരു സ്ത്രീ ഡ്രസ് മാറുന്ന വീഡിയോ ഞാനെന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ അതിനെ കാര്യമായി എടുത്തില്ല. എന്നാല്‍ എന്നെ നേരിട്ട് അറിയാത്ത പലരും ഉണ്ടല്ലോ. വൈഡില്‍ ഉള്ളൊരു വീഡിയോ ആയിരുന്നു. കാര്യം നിസാരത്തിലെ നായിക ഡ്രസ് മാറുന്നത് കാണണോ എന്ന അടിക്കുറിപ്പോടെയായിരുന്നു പിന്നീട് ആ വിഡിയോ പ്രചരിച്ചത്. എന്‍റെ ഫോട്ടോയൊക്കെ വെച്ചിരുന്നു.

നിയമപരമായി

എന്‍റെ സുഹൃത്താണ് ഇതേ കുറിച്ച് പറഞ്ഞത്. അന്ന് ഞാന്‍ പോയി പരാതി നല്‍കി. എന്നാല്‍ പിറ്റേ വര്‍ഷവും ആളുകള്‍ ഇത് പൊടിതട്ടിയെടുത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങി. അതോടെ കാര്യം ഗൗരവമായി എടുത്ത് നിയമപരമായി നീങ്ങി. ആ വിഷയത്തില്‍ രണ്ട് പേര്‍ പിടിക്കപ്പെട്ടു. അവര്‍ ഫോര്‍വേഡ് ചെയ്തിട്ട് വീഡിയോ ചില ഗ്രൂപ്പുകളില്‍ വരികയായിരുന്നു ചെയ്തത്.

 ഒത്തുതീര്‍പ്പാക്കി

അയാള്‍ക്ക് കയ്യബദ്ധം പറ്റിയതാണെന്നായിരുന്നു പുള്ളി പറഞ്ഞത്. പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കി കൊടുത്തു. അവരുടെ ഭാര്യയൊക്കെ വിളിച്ച് സംസാരിച്ചിരുന്നു. രണ്ട് വര്‍ഷമായി വലിയ മാനസിക ബുദ്ധിമുട്ട് അനഭവിക്കകുയാണെന്നൊക്കെ പറഞ്ഞു. ആ ഒരു പരിഗണ കൊടുത്തിട്ടാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ ഇനിയും ഇത്തരം പ്രചരണം ഉണ്ടായാല്‍ തീര്‍ച്ചയായും കേസ് കൊടുക്കുമെന്നും അനു ജോസഫ് വ്യക്തമാക്കുന്നു.

വിവാഹം

അതേസമയം, താരത്തിന്‍റെ വിവാഹം സംബന്ധിച്ചും അഭിമുഖത്തില്‍ ചോദ്യമുണ്ടായി. 'ഞാന്‍ ജീവിതത്തില്‍ വളരെ സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. എന്ന് കരുതി വിവാഹ ജീവിതം തെറ്റാണെന്ന് പറയുകയല്ലേ. ചിലപ്പോള്‍ ഉടനെ ഉണ്ടാവും. അല്ലെങ്കില്‍ കുറച്ച് കഴിഞ്ഞിട്ട് ഉണ്ടാവും. ഒന്നും പറയാന്‍ പറ്റില്ല. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചിലപ്പോള്‍ ആരോടും പറയാതെയും കല്യാണം കഴിക്കും'-എന്നായിരുന്നു വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള അനുജോസഫിന്‍റെ മറുപടി.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
    Fraud happening through fake accounts in my name says actress Sadhika Venugopal | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+