'കടബാധ്യതയില്‍ വീട് വില്‍ക്കാനൊരുങ്ങി' ; ടോക്കണ്‍ കാത്തിരുന്ന ബാവയെ തേടിയെത്തിയത് ഒരു കോടിയുടെ ബംപര്‍
കാസര്‍കോട്: കട ബാധ്യതയില്‍ ആഗ്രഹിച്ച് പണികഴിപ്പിച്ച വീട് വില്‍ക്കാനൊരുങ്ങിയ ബാവയെ തേടിയെത്തിയത് ഒരു കോടിയുടെ ബംപര്‍. കടത്തില്‍ മുങ്ങി എല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ നിന്നപ്പോഴാണ് മഞ്ചേശ്വരം സ്വദേശി ബാവയെ തേടി കേരള ഭാഗ്യക്കുറിയുടെ സമ്മാനം എത്തിയത്. ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഭാഗ്യ സമ്മാനത്തിനാണ് ബാവ അര്‍ഹനായത്.
നാല് പെണ്‍മക്കളും ഒരാണും ഉള്‍പ്പടെ അഞ്ച് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. രണ്ട് പെണ്‍മക്കളെ കല്യാണം കഴിച്ചു വിട്ടു. കല്യാണ ചെലവും വീട് നിര്‍മാണവും കഴിഞ്ഞതോടെ ബാവ ലക്ഷത്തിന്‍റെ കടക്കാരനായി. ഇതിനിടയിൽ തന്നെ മകനെ ഖത്തറിലേക്ക് അയക്കുന്നതിനും ബാവ പലിശക്ക് പണമെടുത്തു. അതോടെ ബാധ്യത വര്‍ധിച്ചു. കടം വീട്ടാൻ പല വഴികളും നോക്കിയെങ്കിലും ഒന്നും ശരിയായില്ല. തുടര്‍ന്നാണ് വീട് വില്‍ക്കാൻ തീരുമാനിച്ചത്.

ഞായറാഴ്ച അഞ്ച് മണിക്കാണ് ടോക്കണ്‍ കൊടുക്കാനിരുന്നത്. 40 ലക്ഷമായിരുന്നു വില. കിട്ടുന്ന വിലയ്ക്ക് വീട് വിറ്റ് ഒരു വാടക വീട്ടിലേക്ക് മാറാനായിരുന്നു ബാവയുടെ തീരുമാനം.എന്നെങ്കിലും ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ വല്ലപ്പോഴുമൊക്കെ ലോട്ടറിയെടുക്കുന്ന ആളായിരുന്നു ബാവ. ഹൊസങ്കടിയിലെ ന്യു ലക്കി സെന്ററിൽ നിന്നാണ് സമ്മാനാർഹമായ എഫ്.എഫ് 537904 നമ്പർ ലോട്ടറി ടിക്കറ്റ് ബാവ എടുത്തത്. ലോട്ടറി അടിച്ചില്ലായിരുന്നുവെങ്കിൽ ഇതുവരെയുള്ള അധ്വാനത്തിലൂടെ വച്ച വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറേണ്ടി വരുമായിരുന്നുവെന്ന് ബാവ പറയുന്നു.
Recommended Video
ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.












Click it and Unblock the Notifications