Kasaragod Result LIVE: കാസർഗോഡ് ഫലം: കേരളത്തിന്റെ വടക്കേ അറ്റത്ത് നിലകൊള്ളുന്ന കാസർഗോഡ് മണ്ഡലത്തിൽ ഇത്തവണ തീ പാറുന്ന പോരാട്ടമാണ് നടന്നത്. മൂന്ന് മുന്നണികളും കട്ടയ്ക്ക് നിന്ന കാസർഗോഡ് വിജയം ആർക്കൊപ്പമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥ എന്ന് പറയുന്നതാവും ശരി. അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജില്ലയാണെങ്കിലും ഇവിടുത്തെ രാഷ്ട്രീയത്തിന് അതിർത്തിയില്ലെന്ന് പലകുറി തെളിയിച്ചതാണ്.
Jun 04, 2024, 5:10 pm IST
കാസർഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ജയിച്ചു
Jun 04, 2024, 4:25 pm IST
ഉണ്ണിത്താന്റെ ഭൂരിപക്ഷം 50000 കടന്നു
കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം 50000 കടന്നു. കഴിഞ്ഞ തവണ നേടിയതിനേക്കാൾ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ഉണ്ണിത്താന്റെ പാർലമെന്റ് പ്രവേശനം എന്നുറപ്പായി കഴിഞ്ഞു. ഇത് രണ്ടാം തവണയാണ് മണ്ഡലത്തിൽ ഉണ്ണിത്താൻ തിരഞ്ഞെടുക്കപ്പെടുന്നത്.
Jun 04, 2024, 1:24 pm IST
ഉണ്ണിത്താൻ 30000 കടന്നു
കാസർഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ ലീഡ് നില മുപ്പതിനായിരം കടന്നു. എംവി ബാലകൃഷ്‌ണൻ രണ്ടാം സ്ഥാനത്തും എംഎൽ അശ്വിനി മൂന്നാമതും.
Jun 04, 2024, 11:14 am IST
ഉണ്ണിത്താൻ മുന്നോട്ട് കുതിക്കുന്നു
കാസർഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം 10000 കടന്നു. തുടക്കത്തിൽ എംവി ബാലകൃഷ്‌ണൻ ലീഡ് എടുത്തെങ്കിലും പിന്നീട് തിരിച്ചുപിടിച്ച ഉണ്ണിത്താൻ വിടാതെ പിടിക്കുകയായിരുന്നു. എൻഡിഎയുടെ എംഎൽ അശ്വിനി ഇവിടെ മൂന്നാമതാണ്.
Jun 04, 2024, 9:49 am IST
രാജ്‌മോഹൻ ഉണ്ണിത്താൻ എൽഡിഎഫിന്റെ എംവി ബാലകൃഷ്‌ണനെ മറികടന്ന് മുന്നിലെത്തി
Jun 04, 2024, 9:28 am IST
കാസർഗോഡ് ലീഡ് പിടിച്ച് ഉണ്ണിത്താൻ
കാസർഗോഡ് മണ്ഡലത്തിൽ എംവി ബാലകൃഷ്‌ണനെ മറികടന്ന് ലീഡ് തിരികെ പിടിച്ച് സിറ്റിങ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ.
Jun 04, 2024, 8:13 am IST
എംവി ബാലകൃഷ്‌ണൻ മുന്നിൽ
കാസർഗോഡ് മണ്ഡലത്തിൽ എംവി ബാലകൃഷ്‌ണൻ പോസ്‌റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുന്നിൽ.
കൃത്യമായ രാഷ്ട്രീയ പോരാട്ടം നടന്ന കാസർഗോഡ് ഇത്തവണ ആർക്കൊപ്പമാവും എന്നാണ് അവസാന മിനിറ്റുകളിലും മുന്നണികൾ ചിന്തിക്കുന്നത്.
Jun 03, 2024, 10:59 pm IST
എക്‌സിറ്റ് പോളുകളിൽ അധികവും കാസർഗോഡ് മണ്ഡലത്തിൽ യുഡിഎഫ് തന്നെ തുടരുമെന്നാണ് അഭിപ്രായപ്പെട്ടത്. ഇടത് മുന്നണി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും യുഡിഎഫ് എക്‌സിറ്റ് പോളിനെയാണ് കൂട്ടുപിടിക്കുന്നത്.
Jun 03, 2024, 10:58 pm IST
ഇത്തവണ പോളിങ് കാസർഗോഡ് കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ തവണ പോളിങ് 80 ശതമാനം കടന്നിരുനെങ്കിലും ഇക്കുറി അഞ്ച് ശതമാനത്തിൽ അധികം ഇടിവുണ്ടായി. ഇതോട് മുന്നണികൾ കടുത്ത സമ്മർദ്ദത്തിലാണ്.
Jun 03, 2024, 10:58 pm IST
എൽഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറിയായ എംവി ബാലകൃഷ്‌ണൻ മത്സരിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എംപി രാജ്‌മോഹൻ ഉണ്ണിത്താനും എൻഡിഎയ്ക്ക് വേണ്ടി യുവരക്തം എംഎൽ അശ്വിനിയും കളത്തിൽ ഇറങ്ങി.
Jun 03, 2024, 10:58 pm IST
കാസർഗോഡ് മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ഇക്കുറി നടന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പോരാടിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും നിർണായകമായിരുന്നു.
10:58 PM, 3 Jun

10:59 PM, 3 Jun
എക്‌സിറ്റ് പോളുകളിൽ അധികവും കാസർഗോഡ് മണ്ഡലത്തിൽ യുഡിഎഫ് തന്നെ തുടരുമെന്നാണ് അഭിപ്രായപ്പെട്ടത്. ഇടത് മുന്നണി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും യുഡിഎഫ് എക്‌സിറ്റ് പോളിനെയാണ് കൂട്ടുപിടിക്കുന്നത്.
7:05 AM, 4 Jun
കൃത്യമായ രാഷ്ട്രീയ പോരാട്ടം നടന്ന കാസർഗോഡ് ഇത്തവണ ആർക്കൊപ്പമാവും എന്നാണ് അവസാന മിനിറ്റുകളിലും മുന്നണികൾ ചിന്തിക്കുന്നത്.
കാസർഗോഡ് മണ്ഡലത്തിൽ എംവി ബാലകൃഷ്‌ണൻ പോസ്‌റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുന്നിൽ.
9:28 AM, 4 Jun
കാസർഗോഡ് ലീഡ് പിടിച്ച് ഉണ്ണിത്താൻ
കാസർഗോഡ് മണ്ഡലത്തിൽ എംവി ബാലകൃഷ്‌ണനെ മറികടന്ന് ലീഡ് തിരികെ പിടിച്ച് സിറ്റിങ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ.
9:49 AM, 4 Jun
രാജ്മോഹൻ ഉണ്ണിത്താൻ എൽഡിഎഫിന്റെ എംവി ബാലകൃഷ്‌ണനെ മറികടന്ന് മുന്നിലെത്തി
11:14 AM, 4 Jun
ഉണ്ണിത്താൻ മുന്നോട്ട് കുതിക്കുന്നു
കാസർഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം 10000 കടന്നു. തുടക്കത്തിൽ എംവി ബാലകൃഷ്‌ണൻ ലീഡ് എടുത്തെങ്കിലും പിന്നീട് തിരിച്ചുപിടിച്ച ഉണ്ണിത്താൻ വിടാതെ പിടിക്കുകയായിരുന്നു. എൻഡിഎയുടെ എംഎൽ അശ്വിനി ഇവിടെ മൂന്നാമതാണ്.
1:24 PM, 4 Jun
ഉണ്ണിത്താൻ 30000 കടന്നു
കാസർഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ ലീഡ് നില മുപ്പതിനായിരം കടന്നു. എംവി ബാലകൃഷ്‌ണൻ രണ്ടാം സ്ഥാനത്തും എംഎൽ അശ്വിനി മൂന്നാമതും.
4:25 PM, 4 Jun
ഉണ്ണിത്താന്റെ ഭൂരിപക്ഷം 50000 കടന്നു
കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം 50000 കടന്നു. കഴിഞ്ഞ തവണ നേടിയതിനേക്കാൾ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ഉണ്ണിത്താന്റെ പാർലമെന്റ് പ്രവേശനം എന്നുറപ്പായി കഴിഞ്ഞു. ഇത് രണ്ടാം തവണയാണ് മണ്ഡലത്തിൽ ഉണ്ണിത്താൻ തിരഞ്ഞെടുക്കപ്പെടുന്നത്.
5:10 PM, 4 Jun
കാസർഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ജയിച്ചു
മണ്ഡലത്തിൽ സിറ്റിങ് എംപിയായ രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെയാണ് രണ്ടാംവട്ടവും മത്സര രംഗത്തുള്ളത്. എതിരാളികളായി സിപിഎമ്മിന്റെ എംവി ബാലകൃഷ്‌ണനും, ബിജെപിക്ക് വേണ്ടി യുവരക്തം എംഎൽ അശ്വിനിയുമാണ് കളത്തിൽ ഇറങ്ങിയത്. വലിയ പ്രതീക്ഷയോടെയാണ് മൂന്ന് മുന്നണികളും ഇവിടെ മത്സരിച്ചത് എന്ന കാര്യം വിസ്‌മരിക്കരുത്.
കഴിഞ്ഞ തവണ അവസാന നിമിഷം മണ്ഡലത്തിലേക്ക് നിയോഗിക്കപ്പെട്ട ആളായിരുന്നിട്ട് കൂടി ജയം കൈപ്പിടിയിൽ ഒതുക്കിയ ഉണ്ണിത്താൻ ഇത്തവണയും ചരിത്രം ആവർത്തിക്കുമെന്നാണ് യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ ഭരണ വിരുദ്ധ വികാരം അനുകൂലമായ ഘടകം ആണെന്ന് പ്രചരണ വേളയിൽ തന്നെ ഉണ്ണിത്താനും സംഘവും പറഞ്ഞിരുന്നു.
ഇടത് മുന്നണി ആവട്ടെ സിപിഎമ്മിന്റെ പാർട്ടി ഘടകങ്ങളെ ഒന്നായി അണിനിരത്തുക ലക്ഷ്യമിട്ടാണ് ജില്ലാ സെക്രട്ടറി കൂടിയായ എംവി ബാലകൃഷ്‌ണനെ രംഗത്തിറക്കിയത്. ഇതിലൂടെ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് അവർ കണക്ക് കൂട്ടിയത്. അത് ജയിച്ചുവെന്നാണ് വോട്ടെടുപ്പിന് ശേഷം അവർ ഉന്നയിക്കുന്ന അവകാശ വാദം.
എംഎൽ അശ്വിനി എന്ന യുവ നേതാവിലൂടെ മണ്ഡലത്തിൽ സ്വാധീനം ചെലുത്തിയ ബിജെപി കനത്ത പോളിങ് മുതൽ കൂട്ടാവുമെന്ന പ്രതീക്ഷയിലാണ്. നരേന്ദ്ര മോദി പ്രഭാവം മണ്ഡലത്തെ എത്രത്തോളം സ്വാധീനിച്ചു എന്നറിയാൻ വോട്ടെണ്ണി കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും.
കാസർഗോഡ് ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.