കാസര്‍കോട്ട് മൂന്ന് ദിവസത്തിനിടെ പിടിച്ചത് 100ലേറെ ഇരുചക്രവാഹനങ്ങള്‍
കാസര്‍കോട്: നഗരത്തിലും പരിസരങ്ങളിലും പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 100ലധികം ഇരുചക്രവാഹനങ്ങളാണ് പിടിച്ചത്. മതിയായ രേഖകളില്ലാതെയും ലൈസന്‍സ് ഇല്ലാതെയും രണ്ടിലധികം ആള്‍ക്കാരുമായി ഓടിയ ബൈക്കുകളും സ്കൂട്ടറുകളും അമിത വേഗതയില്‍ ഓടിയവയും പിടികൂടിയതില്‍ പെടും.
തലപ്പാടി ബസ് കാത്തിരിപ്പ് കേന്ദ്രം കഞ്ചാവ് വില്‍പ്പന കേന്ദ്രമാകുന്നുവെന്ന് പരാതി
ശനിയാഴ്ച മാത്രം 60 ഓളം ഇരുചക്രവാഹനങ്ങളാണ് പിടികൂടിയത്. മിറര്‍ ഘടിപ്പിക്കാതെയും ഫാന്‍സി നമ്പറുകള്‍ ഘടിപ്പിച്ചും നിരവധി ബൈക്കുകളാണ് ഓടുന്നത്. ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കിയതോടെ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി പോലീസ് അറിയിച്ചു. ഇരുചക്രവാഹന ഉടമകള്‍ അറിയാതെ കുട്ടികള്‍ ഓടിച്ച് വരുന്നത് വര്‍ധിച്ചതായും ഇത് വലിയ അപകടത്തിനിടയാക്കുമെന്നും പൊലീസ് പറഞ്ഞു. ഇത്തരം കേസുകള്‍ കൂടി വരുന്നുണ്ട്. ഉടമകള്‍ക്കെതിരെയാണ് കേസെടുക്കുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ ഉടമകളുടെ ലൈസന്‍സുകള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പിടിക്കപ്പെടുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപ മുതലാണ് പിഴ ഈടാക്കുന്നത്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും പൊലീസ് പറഞ്ഞു. അപകടങ്ങള്‍ കുറക്കാനും വാഹനങ്ങളില്‍ സഞ്ചരിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്നത് തടയാനുമാണ് വാഹന പരിശോധന ശക്തമാക്കിയതെന്നും കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍ റഹീം, പ്രിന്‍സിപ്പല്‍ എസ്.ഐ. പി. അജിത്കുമാര്‍, ട്രാഫിക് പൊലീസ് എന്നിവര്‍ അറിയിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications