തലപ്പാടി ബസ് കാത്തിരിപ്പ് കേന്ദ്രം കഞ്ചാവ് വില്‍പ്പന കേന്ദ്രമാകുന്നുവെന്ന് പരാതി
തലപ്പാടി: തലപ്പാടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കഞ്ചാവ് സംഘം കയ്യടക്കിയതായി പരാതി. ഭയം മൂലം യാത്രക്കാര്‍ ഇവിടെ നില്‍ക്കുന്നുമില്ല. തലപ്പാടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രാവിലെ മുതല്‍ രാത്രി വരെ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്നാണ് പരാതി.
മംഗളൂരുവില്‍ നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ യാത്രക്കാരെ ഇവിടെയാണ് ഇറക്കുന്നത്. കാസര്‍കോട്, ബായാര്‍, ആനക്കല്ല്, പെര്‍മുദെ ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ പുറപ്പെടുന്ന പ്രധാന ബസ്സ്റ്റാന്റാണ് ഇത്. ഇതാണ് കഞ്ചാവ് വില്‍പ്പന സംഘം അവരുടെ കേന്ദ്രമാക്കി മാറ്റിയത്. ഇത് കാരണം ദിനേന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ബസ് യാത്രക്കാര്‍ മഴയും വെയിലും കൊണ്ട് ബസ്സ്റ്റാന്റിന് പുറത്ത് നില്‍ക്കുകയാണ് പതിവ്.

മഞ്ചേശ്വരം പൊലീസ് നിരവധി തവണ ഇവിടെ വെച്ച് കഞ്ചാവുമായി പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴു മാസം മുമ്പ് കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ പെട്ടിക്കടകളില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പെട്ടിക്കടകള്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. പിന്നീടാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ തന്നെ കഞ്ചാവ് വില്‍പ്പന തുടങ്ങിയതത്രെ.












Click it and Unblock the Notifications