Kasargod Result: കാസർഗോഡ് അട്ടിമറി മണക്കുന്നോ? ആദ്യഘട്ടത്തിൽ എൽഡിഎഫ് മുന്നിൽ, തിരിച്ചുപിടിച്ച് ഉണ്ണിത്താൻ
കാസർഗോഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചതിന് പിന്നാലെ കടുത്ത മത്സരം നടന്ന കാസർഗോഡ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എംവി ബാലകൃഷ്‌ണൻ മുന്നിലെത്തിയെങ്കിലും ലീഡ് തിരിച്ചുപിടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. തുടക്കത്തിൽ തന്നെ ലീഡ് നേടിയ എംവി ബാലകൃഷ്‌ണൻ അത് ഏറെ നേരം തുടർന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിലവിൽ രാജ്‌മോഹൻ ഉണ്ണിത്താനാണ് മുന്നിൽ നിൽക്കുന്നത്. മണ്ഡലത്തിൽ ജയ പ്രതീക്ഷ പുലർത്തുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ ആദ്യഘട്ടത്തിൽ പതറി. കഴിഞ്ഞ തവണ ഇവിടെ വെന്നിക്കൊടി പരിച ഉണ്ണിത്താന് ജയം തുടരാനാവുമോ എന്നത് ഇനിയുള്ള സമയം തെളിയിക്കും. പോസ്‌റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞ ശേഷം ഇവിഎമ്മുകളിലേക്ക് കടന്നുകഴിഞ്ഞു.

എങ്കിലും നിലവിലെ നേരിയ ലീഡ് നില ഇപ്പോഴും തുടരുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഏത് നിമിഷവും മാറി മറിയാവുന്ന തരത്തിലുള്ള ചെറിയ ലീഡ് നിലയായതിനാൽ ഇരു മുന്നണികളും പ്രതീക്ഷ വച്ച് പുലർത്തുന്നുണ്ട്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ എംഎൽ അശ്വിനിയും വോട്ടെണ്ണലിന്റെ ഉറ്റു നോക്കുകയാണ്.
കഴിഞ്ഞ തവണ രവീശ തന്ത്രി കുണ്ടാർ നേടിയതിനേക്കാൾ വോട്ട് ഇക്കുറി നേടാനാവും എന്ന പ്രതീക്ഷയിലാണ് അശ്വിനി ഉള്ളത്. എങ്കിലും വോട്ടെണ്ണൽ പൂർത്തിയാവാതെ ഇക്കാര്യത്തിൽ കൃത്യമായ ധാരണ കൈവരില്ല. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് ഇവിടെ നേരിട്ടുള്ള മത്സരം എന്നത് വ്യക്‌തമാണ്.












Click it and Unblock the Notifications