കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്
ഇന്റർലോക്ക് ഫാക്ടറിയിലെ ജോലിക്കിടെയാണ് ഉടമസ്ഥനായ ഖാദറുമായി നിരോഷ പ്രണയത്തിലാകുന്നത്.
കാസർകോട്: കാമുകൻ ചതിച്ചതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന കാമുകിയെ കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ കുറിച്ചിക്കുന്നിലെ നിരോഷ(30)യെയാണ് ഇന്റർലോക്ക് ഫാക്ടറി
ഉടമസ്ഥനായ ഖാദറിന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, നിരോഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇരുകാലുകളും നിലത്തുമുട്ടി മടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൂടാതെ കാലിൽ നിന്ന് ചോരയൊലിച്ചിരുന്നതായും മൃതദേഹത്തിന്റെ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചതിന്റെ അടയാളമുണ്ടായിരുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് മൃതദേഹം വിദഗ്ദ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മാനേജറായി ജോലി...
ബേക്കൽ കുറിച്ചിക്കുന്നിലെ മുപ്പതുകാരിയായ നിരോഷ കാമുകനായ ഖാദറിന്റെ ഉടമസ്ഥതയിലുള്ള ഇന്റർലോക്ക് ഫാക്ടറിയിൽ അഞ്ച് വർഷത്തോളം മാനേജറായി ജോലി ചെയ്തിരുന്നു.

ജോലിക്കിടെ പ്രണയം...
ഇന്റർലോക്ക് ഫാക്ടറിയിലെ ജോലിക്കിടെയാണ് ഉടമസ്ഥനായ ഖാദറുമായി നിരോഷ പ്രണയത്തിലാകുന്നത്. ഖാദറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.

കാമുകൻ കാലുമാറി?
കാമുകനായ ഖാദർ നിരോഷയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും, പിന്നീട് ഒഴിവാക്കിയെന്നുമാണ് ആരോപണം. ഇതിനെ തുടർന്ന് നിരോഷ മനോവിഷമത്തിലായിരുന്നുവത്രേ.

തൂങ്ങിമരിച്ച നിലയിൽ...
ഇതിനിടെയാണ് കഴിഞ്ഞദിവസം നിരോഷയെ ഖാദറിന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷീറ്റ് മേഞ്ഞ വരാന്തയുടെ കമ്പിയിൽ തുങ്ങിമരിച്ച നിലയിലാണ് മൃതദേഹം
കണ്ടെത്തിയത്.

ദുരൂഹത...
എന്നാൽ നിരോഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമുയർന്നിട്ടുണ്ട്. മൃതദേഹത്തിൽ നിന്ന് ചോരയൊലിച്ചതും മുറിവുകളുമാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്.

ബാഗും...
മൃതദേഹത്തിന്റെ സമീപത്ത് നിന്നും ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്. ഇരുകാലുകളും നിലത്തുമുട്ടി മടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൂടാതെ കാലിൽ നിന്ന് ചോരയൊലിച്ചിരുന്നതായും മൃതദേഹത്തിന്റെ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചതിന്റെ അടയാളമുണ്ടായിരുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.

വിദഗ്ദ പോസ്റ്റ്മോർട്ടം....
മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം വിദഗ്ദ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളുവെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications