Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനൊപ്പം ഒളിച്ചോടി; പിടിയിലായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകണമെന്ന് യുവതി, നാടകീയത നിറഞ്ഞ് കോടതിമുറി

കാസര്‍കോട്: കാമുകനൊപ്പം പോവുന്നതിനായി തന്നെയും മകേനേയും തട്ടിക്കൊണ്ടുപോയെന്ന് ഭര്‍ത്താവിനേയും നാട്ടുകാരേയും വിശ്വസിപ്പിക്കാന്‍ യുവതി നടത്തിയ തട്ടിക്കൊണ്ട് പോവല്‍ നാടകത്തെ അതി വിദഗ്ധമായിട്ടായിരുന്നു പോലീസ് പൊളിച്ചത്. വീട്ടീല്‍ അപരിചിതര്‍ വന്നിട്ടുണ്ടെന്നും തെന്ന തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്നവെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ച ശേഷമായിരുന്നു യുവതി കുഞ്ഞിനേയും എടുത്ത് കാമുകനൊപ്പം പോയത്.

തുടര്‍ന്ന പോലീസി നടത്തിയ അന്വേഷണത്തില്‍ യുവതിയെ കാമുകനൊപ്പം കോഴിക്കോട് റെയില്‍ വേ സ്‌റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്തതോടെയാണ് നാടകത്തിന് തിരശ്ശീല വീണത്.പിന്നീട് ഇരുവരേയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്.

നടുക്കിയ വാര്‍ത്ത

നടുക്കിയ വാര്‍ത്ത

കാസാര്‍കോടിനെ നടുക്കിയ ആ വാര്‍ത്ത പുരത്തുവരുന്നത് വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെയാണ്. ജില്ലയിലെ വെള്ളടുക്കടുക്കത്ത് അമ്മയേയും കഞ്ഞിനേയും ആരോ തട്ടിക്കൊണ്ടു പോയിരിക്കുന്നു. വീട്ടില്‍ ചോരപ്പാടുകള്‍, അക്രമം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും. നാട്ടുകാര്‍ ആകെ അങ്കലാപ്പിലായി.

തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോയി

ബൈക്ക് മെക്കാനിക്കായ കാസര്‍കോട് വെള്ളടുക്കക്കത്തെ യുവാവിന്റെ ഭാര്യ മീനുവിനേയും മൂന്നവയസ്സുകാരനായ മകനേയും ആരൊക്കെയോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയിരിക്കുന്നു. വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നതിനാല്‍ ജില്ലാ പോലീസ് മേധാവി തന്നെ നേരിട്ടെത്തിയായിരുന്നു അന്വേഷണം.

ഫോണില്‍ വിളിച്ച്

ഫോണില്‍ വിളിച്ച്

വീട്ടില്‍ ആരൊക്കെയോ എത്തിയതായും തങ്ങളെ അക്രമിക്കുന്നുവെന്നും രാവിലെ ജോലിക്ക് പോയ ഭര്‍ത്താവിനെ മീനു ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. വീട്ടില്‍ ആരൊക്കെയോ വന്നിട്ടുണ്ടെന്നും ഇവര്‍ തന്നെ അക്രമിക്കുന്നതായും തട്ടി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായും മീനു പറഞ്ഞു. ഫോണ്‍ സംഭാഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കരഞ്ഞുകൊണ്ട് നീനു ഫോണ്‍ കട്ട് ചെയ്യുകായിരുന്നെന്ന് യുവാവ് വ്യക്തമാക്കിയിരുന്നു.

പോലീസില്‍ അറിയിച്ചത്

പോലീസില്‍ അറിയിച്ചത്

ഇതോടൊപ്പം തന്നെ കഴുത്തില്‍ മുറിവേറ്റതായുള്ള ചിത്രവും മീനു ഭര്‍ത്താവിന് അയച്ചു കൊടുത്തിരുന്നു. വീട്ടില്‍ നിന്ന് കരച്ചിലും ബഹളവും കേട്ട നാട്ടുകാരാണ് വിവരം ആദ്യം പോലീസില്‍ അറിയിച്ചത്. ചിറ്റാരിക്കല്‍ പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും യുവാവും വീട്ടിലേക്ക് എത്തിയിരുന്നു. വീടിനുള്ളില്‍ ഭക്ഷണവും പാത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു

കാര്യങ്ങള്‍ ഏറെക്കുറെ

കാര്യങ്ങള്‍ ഏറെക്കുറെ

വീട്ടീല്‍ ഒരു മല്‍പ്പിടുത്തതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. അവിടെവിടെയായി രക്തതുള്ളികളും കണ്ടത് ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ തുടക്കത്തില്‍ തന്നെ പോലീസിന് കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യപ്പെട്ടിരുന്നു. വീട്ടീല്‍ കണ്ടത് രക്തതുള്ളികളല്ലെന്ന് കണ്ടെത്തിയ പോലീസിന് തട്ടിക്കൊണ്ടു പോവലിന് പിന്നിലെ നാടകം മണുത്തു.

പിടികൂടിയത്

പിടികൂടിയത്

ഒടുവില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ യുവതിയെ കാമുകനൊപ്പം കോഴിക്കോട് റെയില്‍ വേ സ്‌റ്റേഷനില്‍ നിന്ന് പോലീസ് പിടികൂടിയപ്പോഴാണ് നാട്ടുകാര്‍ക്കും കാര്യം ബോധ്യപ്പെട്ടത്. യുവതിയുടെ തട്ടിക്കൊണ്ടുപോവല്‍ കഥയേക്കാള്‍ നാടകീയത നിറഞ്ഞ് നിന്നത് ഇന്നലെ കോടതിയിലായിരുന്നു.

കോടതിയില്‍

കോടതിയില്‍

കണ്ണൂര്‍ ചെറുപുഴ സ്വദേശി ബിനുവിനൊപ്പമായിരുന്നു മീനു മൂന്നുവയസ്സുകാരന്‍ മകനുമായി പോയത്. എന്നാല്‍ യുവതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോവാന്‍ താല്‍പര്യമില്ലെന്നും ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്നും മീനു കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ മനുവിന്റെ തീരുമാനം നിര്‍ണ്ണായകമായി.

മഹിള മന്ദിരത്തില്‍

മഹിള മന്ദിരത്തില്‍

എന്നാല്‍ മീനുവിനെ സ്വീകരിക്കാന്‍ മനു തയ്യാറായില്ല. ഇതോടെ യുവതിയേയും കുഞ്ഞിനേയും മഹിള മന്ദിരത്തില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരിവിടുകയായിരുന്നു. കോഴിക്കോട് റെയില്‍ വേ സ്‌റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുത്ത ബിനുവിനേയും മീനുവിനേയും ചിറ്റാരിക്കള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.

ഫെയ്‌സ്ബുക്കിലൂടെ

ഫെയ്‌സ്ബുക്കിലൂടെ

നാലുമാസം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ചെറുപുഴ സ്വദേശിയായ ബിനുവിനെ മീനു പരിചയപ്പെട്ടു. നിരന്തരം സന്ദേശങ്ങള്‍ അയച്ച് ആ ബന്ധം വളര്‍ന്നു. ഇരുവരും തമ്മില്‍ പലയിടങ്ങളിലും വെച്ച് രഹ്യസ്യമായി കണ്ടുമുട്ടുകയും ചെയ്തു.

ആത്മഹത്യാ ഭീഷണി

ആത്മഹത്യാ ഭീഷണി

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മീനു ബിനുവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. മനുവിനെ വിട്ട് തന്നോടൊപ്പം ഇറങ്ങി വരാന്‍ ബിനു ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം ഇതെല്ലാം മീനു നിഷേധിക്കുകായായിരുന്നു. പിന്നീട് ബിനു ആത്മഹത്യാ ഭീഷണിയുമായി രംഗത്ത് വന്നപ്പോഴാണ് ഇറങ്ങിപ്പോയതെന്ന് മീനു പറയുന്നതായി പോലീസ് വ്യക്തമാക്കുന്നു.

കാസര്‍കോട് വിടാന്‍ തീരുമാനം

കാസര്‍കോട് വിടാന്‍ തീരുമാനം

മൂന്നുവയസ്സുകാരനായ മകനേയും ഒപ്പം കൂട്ടണമെന്ന മീനൂവിന്റെ ആവശ്യം ബിനു സമ്മതിച്ചതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാനായി കാസര്‍കോട് വിടാന്‍ തീരുമാനിക്കുകായിരുന്നു. ഭര്‍ത്താവിനേയും നാട്ടുകാരേയും തെറ്റിദ്ധരിപ്പിക്കാനായി തട്ടിക്കൊണ്ടുപോവല്‍ നാടകം തയ്യാറിക്കയതും കാമുകന്‍ ബിനു തന്നെയാണ്. എന്നാല്‍ ആ കഥയക്കെല്ലാം ഒരു പകലിന്റെ ആയ്യുസ്സുപോലും ഉണ്ടായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+