കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു, അന്ത്യം 105ാം വയസ്സില്‍
കോഴിക്കോട്: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 105 വയസ്സായിരുന്നു. കഥകളിക്ക് പുറമേ കേരളനടനം, നൃത്തം എന്നിവയിലും അസാമാന്യ പാടവം പ്രകടിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. 1931 മുതല്‍ നൃത്ത അധ്യാപനം ആരംഭിച്ച ഗുരു ചേമഞ്ചേരി 1944ല്‍ കണ്ണൂരില്‍ ഭാരതീയ നൃത്തകലാലയം ആരംഭിച്ചു. ഉത്തര മലബാറിലെ തന്നെ ആദ്യത്തെ നൃത്തവിദ്യാലയമായിരുന്നു ഇത്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

എട്ട് പതിറ്റാണ്ട നീണ്ട കാലജീവിത്തിന് വിരാമമിട്ടാണ് അദ്ദേഹം മടങ്ങുന്നത്. കൃഷ്ണ-കുചേല-പരശുരാമ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയിരുന്നു അദ്ദേഹം. സംഗീത നൃത്ത നാടകങ്ങളിലൂടെ അദ്ദേഹം നൃത്തത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. രാജ്യത്തെ ഏറ്റവും പ്രായമേറിയ പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. 2017ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. അദ്ദേഹത്തിന് 1979ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, എന്നിവ അടക്കം ലഭിച്ചിട്ടുണ്ട്.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍
കീഴ്പയൂര്‍ ചുട്ടികുത്തി കഥകളി വേഷം അണിയുമ്പോള്‍ 14 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. പിന്നീട് 90 വര്‍ഷത്തോളം അരങ്ങില്‍ സജീവമായിരുന്നു. കുചേലവൃത്തം, ദുര്യോധന വധം, രുക്മിണി സ്വയംവരം തുടങ്ങിയ കഥകളിലെ കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണ വേഷങ്ങള്‍ പ്രസിദ്ധമാണ്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ശിഷ്യ സമ്പത്തിന് ഉടമയായിരുന്നു ഗുരു ചേമഞ്ചേരി. പികെ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത മുഖംമൂടികള്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു.












Click it and Unblock the Notifications