Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപുമായി സുഹൃത്ത് എന്നതിലുപരി അടുപ്പമുണ്ടായിരുന്നുവെന്ന് കാവ്യ; 'മഞ്ജുവുമായുള്ള ദാമ്പത്യം തകർത്തത് ഞാനല്ല'

നടിയെ ആക്രമിച്ച കേസിൽ വിധി പകർപ്പിൽ നടി കാവ്യ മാധവൻ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. കേസിൽ ആറ് പ്രതികളെ ശിക്ഷിക്കുകയും കാവ്യയുടെ ഭർത്താവും നടനുമായ ദിലീപിനെ വെറുതെ വിടുകയും ചെയ്‌തതിന് പിന്നാലെ വിധി പകർപ്പ് ചർച്ചയാവുന്നത്. അതിജീവിതയുമായി ശത്രുത ഉണ്ടായിരുന്നില്ലെന്നും മഞ്ജു വാര്യർ-ദിലീപ് ബന്ധം തകർത്തത് താനല്ലെന്നുമാണ് കാവ്യ നൽകിയ മൊഴി. എന്നാൽ ദിലീപുമായി സുഹൃത്ത് എന്നതിലുപരി കൂടുതൽ അടുപ്പം ഉണ്ടായിരുന്നു എന്ന കാര്യം കാവ്യ സമ്മതിക്കുന്നുണ്ട്.

വിവാഹത്തിന് മുൻപ് മഞ്ജു വാര്യരുമായി നല്ല അടുപ്പമുണ്ടായിരുന്നു എന്നാണ് കാവ്യ മാധവൻ നടിയെ ആക്രമിച്ച കേസിൽ നൽകിയ മൊഴിയിൽ പറയുന്നത്. ദിലീപുമായി അതിജീവിത വളരെ ബന്ധം പുലർത്തിയിരുന്നു. എന്നാൽ ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹ ബന്ധം തകരാൻ കാരണം താനല്ലെന്നാണ് കാവ്യ മാധവൻ മൊഴി നൽകിയിരിക്കുന്നത്. തനിക്ക് അതിൽ യാതൊരു പങ്കാളിത്തവും ഇല്ലെന്നാണ് കാവ്യ നൽകിയ മൊഴി.

kavyadileeprelationship

അതിജീവിതയ്ക്ക് ഈ വിഷയത്തിൽ എന്തെങ്കിലും പങ്കുണ്ടോ? അതായത് കാവ്യ മാധവൻ-ദിലീപ് ബന്ധങ്ങളിലും തുടർന്നുള്ള സംഭവ വികാസങ്ങളിലോ പങ്കുണ്ടോ എന്ന ചോദ്യത്തിനും കാവ്യ മാധവൻ മറുപടി നൽകിയത് താൻ അത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ല എന്നാണ്. അത്തരത്തിൽ പങ്കാളിത്തം ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് അവർ പറഞ്ഞത്.

യുഎസ് ഷോയുമായി ബന്ധപ്പെട്ട് അതിജീവിതയും മഞ്ജു വാര്യരും നൽകിയ മൊഴികളിൽ കാവ്യ മാധവൻ പ്രതികരിച്ചിട്ടുമുണ്ട്. അവിടെ വച്ച് പലപ്പോഴും ദിലീപും കാവ്യ മാധവനും ഒരേ റൂമിലുണ്ടായിരുന്നത് കണ്ടുവെന്നും ഒരുമിച്ച് ബാത്‌റൂമിൽ പോയെന്നും ചില മൊഴികളുണ്ടായിരുന്നു. എന്നാൽ താൻ യുഎസ് ഷോയിൽ ഭാമയ്ക്കും അതിജീവിതയ്ക്കും ഒപ്പം റൂം ഷെയർ ചെയ്‌തിരുന്നു, പലപ്പോഴും ഒരുമിച്ചാണ് കിടന്നിരുന്നതെന്നും കാവ്യയുടെ മൊഴിലയിലുണ്ട്.

മാതാപിതാക്കൾക്ക് ഒപ്പമാണ് വന്നതെങ്കിലും ഇവർക്കൊപ്പം റൂം ഷെയർ ചെയ്‌തിരുന്നു എന്നാണ് കാവ്യ അറിയിച്ചത്. മാത്രമല്ല ഇവയൊക്കെ പലപ്പോഴും ഇന്റർ കണക്റ്റഡ് റൂമുകൾ ആയിരുന്നുവെന്നും കാവ്യയുടെ മൊഴിയിലുണ്ട്. അപ്പുറത്ത് നിന്നുള്ള ആളുകൾക്ക് ഇപ്പുറത്തേക്ക് വരാൻ എളുപ്പമായിരുന്നു എന്നും കാവ്യ പറയുന്നുണ്ട്. തന്നെ കാണാൻ ദിലീപ് ഇടയ്ക്കിടെ വരാറുണ്ടായിരുന്നു എന്ന ആരോപണം കാവ്യ മാധവൻ തള്ളുകയാണ് ചെയ്‌തത്‌.

ഈ ഷോയുടെ പ്രധാനപ്പെട്ട ആളുകളിൽ ഒരാൾ ദിലീപ് ആയിരുന്നുവെന്നും അദ്ദേഹമായിരുന്നു ഷോയുടെ ക്യാപ്റ്റൻ എന്നും കാവ്യയുടെ മൊഴിയിലുണ്ട്. ഈ ക്യാപ്റ്റൻ പറയുന്നത് അനുസരിച്ച് ഷോയുടെ ചാർട്ടുകൾ തയ്യാറാക്കാൻ ആയി ദിലീപ് റൂമിൽ എത്താറുണ്ടെന്നും അതൊരിക്കലും താൻ ഒറ്റയ്ക്ക് ഉള്ളപ്പോൾ ആയിരുന്നില്ലെന്നും കാവ്യയുടെ മൊഴിയിലുണ്ട്.

ഇത്തരം മുറികളിൽ താമസിക്കുമ്പോഴും ദിലീപ് വരുമ്പോൾ മറ്റ് നടിമാർ മാറിപോവുമായിരുന്നു എന്ന ആരോപണം കാവ്യ തള്ളുകയാണ് ചെയ്‌തത്‌. എന്നാൽ ദിലീപുമായി സുഹൃത്ത് ബന്ധത്തിൽ അപ്പുറം കൂടുതൽ അടുപ്പമുണ്ടായിരുന്നു എന്ന കാര്യം കാവ്യ സമ്മതിക്കുന്നുണ്ട്. 2012ൽ അല്ലേ ദിലീപ്-മഞ്ജു വാര്യർ ബന്ധം തകരുന്നത് എന്ന ചോദ്യത്തിന് തനിക്ക് ഓർമ്മയില്ല എന്നായിരുന്നു കാവ്യ മാധവൻ കോടതിയിൽ നൽകിയ മറുപടി.

ദിലീപുമായുള്ള മെസേജ്, അതിലെ കാര്യങ്ങൾ ഒന്നും തനിക്ക് ഓർമ്മയില്ല എന്നാണ് കാവ്യ മാധവൻ നൽകിയ മൊഴിയിൽ പറയുന്നത്. താനും ദിലീപും അതിജീവിതയോട് ശത്രുത പുലർത്തിയിരുന്നു എന്ന വാദം കാവ്യ തള്ളി. അത്തരത്തിൽ ഒരു വൈരാഗ്യവും അതിജീവിതയോട് തനിക്ക് ഉണ്ടായിരുന്നില്ലെന്ന് കാവ്യ പറയുന്നു. 2012ൽ ഫോൺ നമ്പർ എന്ത് കൊണ്ട് മാറ്റി എന്ന ചോദ്യത്തിന് കാവ്യ നൽകിയ മറുപടി താനൊരു സെലിബ്രിറ്റിയാണ് എന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+