വട്ടിയൂര്‍ക്കാവിന് പിന്നാലെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നോട്ടീസും ഉപേക്ഷിച്ച നിലയില്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിന് പിന്നാലെ കഴക്കൂട്ടത്തും കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധി. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്എസ് ലാലിന്റെ പ്രചാരണ നോട്ടീസുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. ഒരു ചാക്ക് നോട്ടീസ് ശ്രീകാര്യത്തെ വഴിയരികില്‍ ചാക്കില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ ശുചീകരണ തൊഴിലാളികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ കാണുന്ന മണ്ഡലമാണിത്. എസ്എസ് ലാല്‍ കഴക്കൂട്ടത്ത് നിന്ന് വിജയിച്ചാല്‍ ആരോഗ്യ മന്ത്രിയാവുമെന്ന പ്രഖ്യാപനവും മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയിരുന്നു.

നേരത്തെ തന്നെ സിപിഎമ്മിനെയും ബിജെപിയെയും പരിഗണിക്കുമ്പോള്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാണ് കഴക്കൂട്ടത്ത് കോണ്‍ഗ്രസ് ഇറക്കിയതെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. പ്രൊഫഷണലുകളെ മണ്ഡലത്തിന് വേണ്ട എന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ലാലിനെ മണ്ഡലത്തില്‍ മത്സരിപ്പിച്ചത്. എന്നാല്‍ കിട്ടേണ്ട വോട്ടുകള്‍ അദ്ദേഹത്തിന് കിട്ടിയില്ല എന്ന സംശയമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ കഴക്കൂട്ടത്ത് വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പക്ഷേ ആ മോഹം നടക്കില്ലെന്നാണ് നോട്ടീസുകള്‍ കണ്ടെത്തിയതോടെ വ്യക്തമാക്കിയിരിക്കുന്നത്. എല്ലായിടത്തും പ്രചാരണം നടത്താനായില്ലെന്നാണ് വിലയിരുത്തല്‍.
നോട്ടീസ് കണ്ടെത്തിയ വിവരം കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകരെ അറിയിച്ച് ശുചീകരണ തൊഴിലാളികള്‍ തന്നെ ഈ നോട്ടീസ് കൈമാറി. തിരുവനന്തപുരത്തെ ചെറിയ ജയസാധ്യത മാത്രമുള്ള പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ല എന്നാണ് സൂചന. നേമത്തും ഒരു വിഭാഗം പ്രചാരണത്തില്‍ സജീവമായിരുന്നില്ല. അതോടൊപ്പം വട്ടിയൂര്‍ക്കാവില്‍ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റിരുന്നു. വീണ എസ് നായരെ ഇവിടെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ മനപ്പൂര്‍വം ശ്രമം നടന്നുവെന്നാണ് മുല്ലപ്പള്ളി തന്നെ പറഞ്ഞത്. കഴക്കൂട്ടത്തെ അടക്കം തിരിച്ചടി ഭരണത്തില്‍ തിരിച്ചെത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്കും പ്രതിസന്ധിയാണ്.
Recommended Video
വട്ടിയൂര്‍ക്കാവിലെ പോസ്റ്റര്‍ വിഷയം അന്വേഷിക്കാന്‍ കെപിസിസി സമിതിയെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ അന്വേഷണം നടത്തി നടപടിയുണ്ടാവൂ. നിലവില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തത്. തെളിവെടുപ്പ് അടക്കം കമ്മീഷന് നടത്തിയിട്ടില്ല. കഴക്കൂട്ടത്തെ സംഭവത്തിലും അന്വേഷണമുണ്ടാകുമോ എന്നാണ് അറിയാനുള്ളത്. തിരുവനന്തപുരം, അരുവിക്കര, കോവളം, മണ്ഡലങ്ങളില്‍ മാത്രമാണ് വേണ്ട വിധത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തിയതെന്ന സൂചന ശക്തമാണ്. ഇത് മൂന്നും ജയിക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. നേരത്തെ തന്നെ കെ മുരളീധരന് ഇത്തരം കാര്യങ്ങള്‍ തിരുവനന്തപുരത്തെ മണ്ഡലങ്ങളില്‍ നടക്കാറുണ്ടെന്ന് പറഞ്ഞിരുന്നു.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications