Get Updates
Get notified of breaking news, exclusive insights, and must-see stories!

'പത്തനാപുരത്ത് നടക്കുന്നത് തൊപ്പി സമരം, മോശം മോശം എന്നേ പറയാനുള്ളൂ'; ബിജെപിയെ പരിഹസിച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: സുരേഷ് ഗോപിയെ വിമർശിച്ച സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി നടത്തിയ സമരത്തെ പരിഹസിച്ച് കെബി ഗണേഷ് കുമാർ. പത്തനാപുരത്ത് നടക്കുന്ന ബിജെപി സമരത്തെയാണ് ഗണേഷ് കുമാർ കളിയാക്കിയത്. പോലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗതാഗത മന്ത്രി ചോദിച്ചു. സിനിമാ ഷൂട്ടിങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് താൻ തമാശ പറഞ്ഞതെന്നും ഗണേഷ് പറയുന്നു.

ഇതിനൊക്കെ സമരം ചെയ്യുന്നത് മോശം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. കഴിഞ്ഞ ദിവസം തൃശൂർ എംപി സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ഗണേഷിന്റെ വാക്കുകൾ വലിയ വിവാദമായിരുന്നു. കടുത്ത ഭാഷയിലാണ് ഗണേഷ് കേന്ദ്രമന്ത്രിയെ വിമർശിച്ചതും പരിഹസിച്ചതും. അതിനെ പിന്നാലെയാണ് ബിജെപി പത്തനാപുരത്ത് സമരം നടത്തിയത്.

kbganeshkumarminister

ഈ നാട്ടിൽ ഒരു വിമർശനവും പാടില്ലേ എന്നായിരുന്നു ഗണേഷിന്റെ ചോദ്യം. ആളുകളെ മനസിലാക്കാൻ നമുക്ക് കിട്ടുന്ന അവസരമാണ് ഇതെല്ലാം. ഉദ്ദേശ്യം സമരമോ പ്രതിഷേധമോ മന്ത്രിയോടുള്ള പിണക്കമോ ഒന്നുമല്ല. സമരത്തിന് വേറെ കാരണമൊന്നും ഇല്ലെങ്കിൽ തൊപ്പി കേസിലും സമരം ചെയ്യാം എന്ന് മാത്രമാണ്. പത്തനാപുരത്ത് നടക്കുന്നത് തൊപ്പി സമരമാണെന്നും ഗണേഷ് പറയുന്നു.

അതിനൊക്കെ സമരം ചെയ്യുന്നുവെങ്കിൽ മോശം മോശം എന്നേ പറയാനുള്ളൂ. അപ്പോ അങ്ങനെയൊരു തൊപ്പിയുണ്ടായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്‌തല്ലോ. ഐപിഎസ് ഉദ്യോഗസ്ഥന്റെ തൊപ്പി ചുമ്മാ അങ്ങനെ ഇട്ടു നടക്കാൻ പറ്റുമോ? ഞാൻ ഇട്ടു നടന്നാൽ ശരിയാണോ? നിയമവിരുദ്ധമാണ്. ഷൂട്ടിങിന് വേണ്ടി ഉപയോഗിക്കുന്നത് പോലെയല്ലെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.

സിനിമയിൽ നമ്മൾ ഐജി, ഡിജിപി ഒക്കെ ആയിരിക്കും. എന്ന് വച്ച് ആ വേഷവും ഇട്ട് കാറോടിച്ച് പോകാൻ പറ്റുമോ? പോലീസും എംവിഡിയും പിടിക്കും. ഞാനൊരു നടനാണ്. ഞാനത് ഒരിക്കലും ചെയ്യാൻ പാടില്ല. ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്. നമ്മളുപയോഗിക്കാൻ പാടില്ലാത്ത സാധനം എടുത്ത് ഉപയോഗിക്കുന്നത്
ദുരുപയോഗമാണ്; ഗതാഗതമന്ത്രി പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് ഗണേഷ് കുമാർ പറഞ്ഞത്. കമ്മീഷണര്‍ എന്ന സിനിമ റിലീസ് ചെയ്‌തപ്പോള്‍ കാറിന് പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് മുൻപ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വച്ചിരുന്നത്; ഗണേഷ് കുമാർ പറഞ്ഞു. ഇതിനെതിരെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+