Get Updates
Get notified of breaking news, exclusive insights, and must-see stories!

വേഗത കുറച്ചില്ലെങ്കിൽ ഇനി പണി പാളും; സംസ്ഥാനത്ത് ജിയോ ഫെൻസിംഗ് ഏർപ്പെടുത്തുമെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ ജിയോ ഫെൻസിംഗ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. വാഹനങ്ങളുടെ വേഗത ഇത് വഴി നിരീക്ഷിക്കാൻ കഴിയുമെന്നും നിയമലംഘനം കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കുകയും റോഡിൽ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിംഗ് വാഹനങ്ങൾ കടന്നുപോകാൻ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യുമെന്നാണ് മന്ത്രി പറഞ്ഞത്.

നിയമസഭാ പുസ്‌തകോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കെഎൽഐബിഎഫ് ടോക്കിൽ 'യുവതലമുറയും ഗതാഗത നിയമങ്ങളും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി ഗണേഷ് കുമാർ. അമിത വേഗതയിൽ കടന്നുപോവുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഗണേഷ് അറിയിച്ചത്. ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറയുന്നു.

kbganeshkumargeofencingnew

നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകൾ വന്ന ലൈസൻസുകൾ സ്വയമേവ റദ്ദാക്കുകയാണ് ലക്ഷ്യം. ഇത് നടപ്പാക്കുന്നതോടെ തുടർച്ചയായ നിയമലംഘനങ്ങൾ തടയാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗണേഷ് കുമാർ പറയുന്നു. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസെഷന് വേണ്ടി ആപ്പ് നിലവിൽ വരുമെന്നാണ് മന്ത്രി അറിയിച്ചത്. നിലവിൽ ഏറ്റവും കൂടുതൽ പരാതി വരുന്ന വിഭാഗമാണ് ഇത്.

നിയമലംഘനം മൂലം ലൈസൻസ് നഷ്‌ടമായാൽ തിരികെ ലഭിക്കാനുള്ള നടപടികൾ എളുപ്പമാകില്ലെന്ന സൂചനയാണ് ഗണേഷ് കുമാർ നൽകുന്നത്. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഗണേഷ് കുമാർ ആരോപിച്ചു. ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കരണത്തിനെതിരെ ഉയർന്ന പ്രതിഷേധം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആരോപണം.

റോഡിലിറങ്ങുന്ന എല്ലാവർക്കും ഗതാഗത സംസ്‌കാരം ബാധകമാണ്. നിരത്തുകളിൽ വാശിയുടെ ആവശ്യമില്ല. പരസ്‌പര ബഹുമാനത്തോടെ പെരുമാറാൻ എല്ലാവരും തയ്യാറാകണം. ആദ്യം വാഹനവുമായെത്തിയ ആളുകളെയും കൂടുതൽ യാത്രക്കാരുള്ള വലിയ വാഹനങ്ങളെയും ആദ്യം കടന്നുപോകാൻ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബസുകളുടെ മത്സരയോട്ടത്തെ കുറിച്ചും ഗണേഷ് കുമാർ പരാമർശിച്ചു. തുച്ഛമായ ലാഭത്തിന് വേണ്ടിയാണ് പലപ്പോഴും ബസുകൾ അമിത വേഗത്തിലോടുന്നത്. ഒരു ജീവൻ പൊലിയുമ്പോൾ കുടുംബങ്ങളാണ് അനാഥമാകുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. മരണപ്പെട്ടവരുടെ മാതാപിതാക്കളെ എങ്ങനെയാണ് നാം ആശ്വസിപ്പിക്കുകയെന്നും മന്ത്രി ചോദിച്ചു.

അടുത്തിടെയായി സംസ്ഥാനത്ത് അപകടങ്ങൾ കൂടിവരികയാണ്. നിരവധി പേർക്കാണ് ജീവൻ ഇതിൽ ജീവൻ നഷ്‌ടമായത്. അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധക്കുറവുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നത് എന്ന് പറഞ്ഞ മന്ത്രി ഡ്രൈവർ ഉറങ്ങിപ്പോകുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+