Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണം

കൊല്ലം: താരസംഘടനയായ അമ്മയില്‍ ഭിന്നത. സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ഭാരവാഹികള്‍ക്കെതിരെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്. ദിലീപ് രാജിവച്ച പോലെ വിജയ് ബാബുവും രാജിവെക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജയ് ബാബുവിനെതിരായ പരാതി അമ്മ പരിശോധിക്കണം. ഷമ്മി തിലകന്റെ പല നിലപാടുകളോടും യോജിപ്പാണ്.

അമ്മ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പ്രതികരണം ശരിയല്ല. ഇക്കാര്യത്തില്‍ പ്രസിഡന്റ് മോഹന്‍ലാലിന് കത്തെഴുതും. അമ്മ ക്ലബ്ബാണെങ്കില്‍ താന്‍ രാജിവെക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കടുത്ത ഭാഷയിലാണ് ഗണേഷ് കുമാര്‍ രംഗത്തുവന്നിരിക്കുന്നത്. വരുംദിവസങ്ങളില്‍ സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതാണ് ഗണേഷ് കുമാറിന്റെ വാക്കുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

1

യുവനടി ലൈംഗിക ആരോപണം ഉന്നയിച്ച വിജയ് ബാബുവിനെതിരെ അമ്മ നടപടിയെടുത്തിട്ടില്ല. കോടതി വിധിക്ക് മുമ്പ് വിജയ് ബാബുവിന്റെ വിഷയത്തില്‍ തീരുമാനമെടുക്കേണ്ട എന്നായിരുന്നു ജനറല്‍ ബോഡി യോഗ ശേഷം ഭാരവാഹികള്‍ പ്രതികരിച്ചത്. അമ്മ ക്ലബ്ബ് പോലെയാണെന്നും വിജയ് ബാബു അംഗമായ ഒട്ടേറെ ക്ലബ്ബുകളുണ്ടെന്നും അതില്‍ നിന്നൊന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും ഭാരവാഹികള്‍ പ്രതികരിച്ചിരുന്നു.

2

അമ്മ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനക്കെതിരെ ശക്തമായ ഭാഷയിലാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ആ പ്രതികരണം തന്നില്‍ ഞെട്ടലുണ്ടാക്കിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇടവേള ബാബുവിനെ പ്രസിഡന്റ് മോഹന്‍ലാല്‍ തിരുത്തണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

3

അമ്മ ക്ലബ്ബാണെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം പറയട്ടെ. ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. അമ്മ ക്ലബ്ബാണെങ്കില്‍ തനിക്ക് തുടരാന്‍ ആഗ്രഹമില്ല. രാജിവയ്ക്കും. മറ്റു ക്ലബ്ബുകളില്‍ ചീട്ട് കളിയും ബാറും ഒക്കെയാണ്. അതുപോലെ ആണോ അമ്മ. വിഷയത്തില്‍ മോഹന്‍ലാലിന് കത്തയക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

4

വിജയ് ബാബു രാജിവയ്ക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ദിലീപിനെതിരെ ആരോപണം ഉയര്‍ന്ന വേളയില്‍ അദ്ദേഹം രാജിവച്ചിരുന്നു. അതുപോലെ വിജയ് ബാബുവും രാജിവയ്ക്കണമെന്നാണ് ഗണേഷ് കുമാര്‍ ആവശ്യപ്പെടുന്നത്. വിജയ് ബാബുവിനെതിരായ നടിയുടെ പരാതി അമ്മ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

വേറിട്ട ഭാവങ്ങളില്‍ കലക്കന്‍ ചിത്രങ്ങള്‍; സാനിയ പൊളിച്ചെന്ന് ആരാധകര്‍

5

വിജയ് ബാബുവിനെതിരായ പരാതിയെ ആദ്യം നിസാരവല്‍ക്കരിച്ചു. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ദിലീപ് രാജിവച്ച പോലെ വിജയ് ബാബുവും രാജിവയ്ക്കണം. വിജയ് ബാബു ഗള്‍ഫിലേക്ക് കടന്നപ്പോള്‍ ഇടവേള ബാബുവും ഒപ്പമുണ്ടായിരുന്നു എന്ന ആരോപണം ഉണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയിലെ പരാതി പരിഹാര സമിതി സംബന്ധിച്ചും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

6

പരാതി പരിഹാര സമിതി എന്തിന് രൂപീകരിച്ചുവെന്ന് അമ്മ ജനറല്‍ സെക്രട്ടറി മറുപടി പറയണം. മാലാ പാര്‍വതിയും ശ്വേത മേനോനും എന്തിനാണ് രാജിവച്ചത് എന്ന കാര്യം അവ്യക്തമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഷമ്മി തിലകന്റെ പല നിലപാടുകളോടും യോജിപ്പാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗം ശ്രദ്ധിക്കപ്പെട്ടത് വിജയ് ബാബു, ഷമ്മി തിലകന്‍ വിഷയം കൊണ്ടായിരുന്നു.

7

ആരോപണ വിധേയനായ വിജയ് ബാബു അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനെത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എക്‌സിക്യൂട്ടീവില്‍ നിന്ന് മാറി നില്‍ക്കുന്ന വിജയ് ബാബു ഇപ്പോഴും അമ്മയില്‍ അംഗമാണ്. അതേസമയം, ദിലീപിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജിവയ്ക്കുകയാണ് ചെയ്തത്. അച്ചടക്ക ലംഘനത്തിന് ഷമ്മി തിലകനെ പുറത്താക്കണമെന്ന വികാരമാണ് യോഗത്തിലുണ്ടായതത്രെ. എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+