'സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല, സമുദായം നോക്കിയാണോ വോട്ട് ചെയ്യാറ്?'; കെസി വേണുഗോപാൽ
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സർക്കാരിന്റെ കൃത്യമായ സമ്മർദ്ദത്തിന്റെ പുറത്താണ് എസ്ഐടി പ്രവർത്തിക്കുന്നതെന്നും ഒരു നിമിഷം പോലും സർക്കാരിന് തുടരാൻ അവകാശം ഇല്ലെന്നും കെസി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്‌താവനയെ കുറിച്ചും സഭയിലെ നയ പ്രഖ്യാപന പ്രസംഗത്തെ കുറിച്ചുമൊക്കെ അദ്ദേഹം തുറന്ന് സംസാരിക്കുകയുണ്ടായി.
കെസി വേണുഗോപാലിന്റെ വാക്കുകൾ
ഫോറൻസിക് പരിശോധനയിൽ അടക്കം, ഇത് യഥാർത്ഥത്തിൽ സ്വർണ പാളി തന്നെയാണ്, അത് തന്നെയാണ് എടുത്തോണ്ട് പോയിരിക്കുന്നതെന്നും വ്യക്തമായിരിക്കുന്ന സാഹചര്യത്തിൽ, ഇതിന്റെ ഗൗരവാവസ്ഥ ഏറ്റവും കൂടുതൽ ഗുരുതരമായിരിക്കുകയാണ്. ഇതിലെ യഥാർത്ഥ പ്രതികൾ ഇപ്പോഴും ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ബാക്കിയുള്ള പ്രതികൾ, ഇന്നിപ്പോ, ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കസ്‌റ്റഡി 90 ദിവസം കഴിയാൻ പോവുകയാണ്. സ്വാഭാവിക ജാമ്യം അദ്ദേഹത്തിന് കിട്ടത്തക്കവണ്ണം ചാർജ് ഷീറ്റ് പോലും കൊടുക്കാതെ, അന്വേഷണത്തെ മന്ദഗതിയിൽ ആക്കുകയാണ് എസ്ഐടി നടത്തിക്കൊണ്ടിരിക്കുന്നത്.

സർക്കാരിന്റെ കൃത്യമായ സമ്മർദ്ദത്തിന്റെ പുറത്താണ് എസ്ഐടി പ്രവർത്തിക്കുന്നത് എന്നുള്ളത്, ഇതിനപ്പുറം തെളിവ് എന്താണ് വേണ്ടത്? ഇത്രയും ഗുരുതരമായിട്ടുള്ള കാര്യങ്ങൾ, സർക്കാരിന്റെ സത്യത്തിൽ അധികാരത്തിൽ തുടരാൻ യാതൊരു അവകാശവുമില്ല എന്നുള്ളതാണ് എനിക്ക് പറയാനുള്ളത്. ഇന്നലത്തെ ഹൈക്കോടതിയുടെ ഏറ്റവും ഒടുവിലെ വിധി കൂടി വന്ന സാഹചര്യത്തിൽ, നിരീക്ഷണം കൂടി വന്ന സാഹചര്യത്തിൽ, ഈ സർക്കാർ ശബരിമലയെ സ്വർണ്ണക്കൊള്ളക്ക് മുഴുവൻ അവകാശം കൊടുത്ത സർക്കാരിന്, ധാർമികമായി തുടരാൻ യാതൊരു അവകാശവുമില്ല.
വിശ്വാസികളെ അവരുടെ സർക്കാരായിട്ട് സർക്കാർ മാറിയിരിക്കുകയാണ്. ഞങ്ങൾ ആദ്യമായി പറയുന്നുണ്ട്, ഈ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുമ്പോൾ, അത് കോടതി അല്ല, നിരീക്ഷണത്തിന് ആയിരിക്കണം. കോടതി നിരീക്ഷണത്തിലുള്ള ഒരു കേന്ദ്ര ഏജൻസി അന്വേഷണമാണ് നമുക്ക് വേണ്ടത് എന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. അത് അത്തരം കാര്യത്തിൽ, ഇപ്പൊ ഇഡി വന്നിട്ടുണ്ട്. പരിശോധന നടക്കുന്നുണ്ട്.
ഒരു പരിശോധനയിലെയും ഒരു അന്വേഷണത്തെയും ഞങ്ങൾ ആരും എതിരെ പറയുന്നതല്ല. പക്ഷേ, യഥാർത്ഥ കുറ്റവാളികളെ എല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ വേണ്ടിയിട്ടാണ് എങ്കിൽ. അതിന് ഹൈക്കോടതിയിലൂടെയും കോടതിയിലൂടെയും നിരീക്ഷണം ഉണ്ടാകണം എന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. പരിശോധന തീർച്ചയായിട്ടും അല്ല, അത് കോടതി പറയുന്നതനുസരിച്ച് പരിശോധിക്കപ്പെടട്ടെ. അതിനെന്താ സംശയം? കോടതി പറയുന്നതനുസരിച്ച് എന്തൊക്കെ പരിശോധിക്കണോ? അതൊക്കെ പരിശോധിക്കണം.
സാധാരണഗതിയിൽ, ഈ കവർ ഇതിലേക്കാൾ കൂടുതൽ ആരിഫ് മുഹമ്മദ് ഖാൻ വെട്ടിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ കാലത്താണ് ഏറ്റവും വലിയ വെട്ട് നടന്നത്. ആ വെട്ടിന് രണ്ട് കെട്ടിൽ നിന്ന് ഈ കയ്യും തട്ടി സ്വീകരിച്ച മുഖ്യമന്ത്രി, ഇന്നിപ്പോ അഡീഷണലായിട്ട് വായിക്കുകയാണ്. ഇതൊക്കെ ഇലക്ഷൻ സ്പോൺസർഡ് ഡ്രാമ, രണ്ടുപേരും കൂടെ ഒന്നിച്ച് നടത്തുന്നതാണ്. മനസിലായില്ലേ? അല്ല, ഗവർണർ വായിക്കുന്നത് വെട്ടുന്ന ശീലം ഉണ്ടായിരുന്നെങ്കിൽ, ഇതെന്താ മുൻപേ ചെയ്യാതിരുന്നത്?
മുമ്പും വെട്ടിയിരുന്നല്ലോ. മുമ്പും ഉൾപ്പെടുത്തിയിരുന്നല്ലോ. അന്ന് അതേപടി വിഴുങ്ങിയവർ, അതിനെയൊക്കെ അതേപടി വിഴുങ്ങിയവർ, ഇന്നിപ്പോ പുതിയ ആഖ്യാനമായി വന്നിരിക്കുന്നത് അടുത്ത മാസം ഇലക്ഷൻ നടക്കും എന്നുള്ളതുകൊണ്ടാണ്. ഗവർണർ വെട്ടാൻ സൗകര്യം ചെയ്‌തു കൊടുത്തു. അത് തിരുത്താൻ പിണറായിക്ക് അവസരം ഉണ്ടാക്കി കൊടുത്തു. അപ്പൊ, രണ്ടുപേരും തമ്മിലുള്ള ഒരു അന്തർധാര തന്നെയാണ് ഇതും എന്നുള്ള കാര്യത്തിൽ സംശയമില്ല.
നമ്മളൊക്കെ ഇവിടെ എത്ര കാലമായി പ്രവർത്തിക്കുന്നു, ഇത്രയും വൈകൃതമുള്ള ഒരു പ്രസ്‌താവന ഇതിന് മുൻപ് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. മതതീവ്രമായിട്ടുള്ള ആളുകൾ പോലും ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടില്ല. നമ്മുടെ ജനാധിപത്യം ഏറ്റവും സൗന്ദര്യമുള്ള ജനാധിപത്യമാണ്. ആ ജനാധിപത്യത്തിനനുസരിച്ച്, ജനങ്ങൾക്ക് വോട്ട് ചെയ്യുന്നതിനുള്ള അവകാശമുണ്ട്. അത് എല്ലായിടത്തും ഞങ്ങൾ ഉപയോഗിക്കാറുണ്ട്. ആരൊക്കെയാണോ കഴിവുള്ള ജനപ്രതിനിധികൾ എന്ന് ജനങ്ങൾക്ക് അറിയാം.
അവിടെ ജാതി തിരിച്ച് ഹിന്ദുവിന് ഹിന്ദു പഞ്ചായത്തുകൾ, മുസ്ലിമിന് മുസ്ലിം പഞ്ചായത്തുകൾ, അങ്ങനെ ഒരു ജാതി തിരിച്ചുള്ളതല്ല. കേരളം കണ്ടിട്ടുള്ളത് അങ്ങനെയല്ല. കോഴിക്കോട് തന്നെ, നിങ്ങൾക്ക് പരിശോധിക്കാം. മുസ്ലിം ഭൂരിപക്ഷം മാത്രമുള്ള പ്രദേശത്ത്, എത്ര ഹിന്ദു സഹോദരിമാർക്ക് ജയിച്ചിട്ടുണ്ട്? എന്റെ കൈയിൽ ലിസ്‌റ്റ് ഉണ്ട്, അതുപോലെ ഹിന്ദു ഭൂരിപക്ഷം മാത്രമുള്ളിടത്ത്, മുസ്ലിം സഹോദരന്മാർ ജയിച്ചിട്ടുണ്ട്.
ഇത് കേരളത്തിന്റെ ഒരു രീതി അല്ലേ? ഞങ്ങളൊക്കെ പാർലമെന്റിൽ ജയിക്കുന്നത്, ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം വോട്ട് കിട്ടിയിട്ടാണോ? എല്ലാരും വോട്ട് ചെയ്‌തിട്ടാണ് അല്ലാതെ സമുദായം നോക്കിയാണോ? ഇത് ഒരു മന്ത്രി പറയുകയാണ്. മോന്തായം വളഞ്ഞാൽ 64 ഉം വളയും എന്ന് പറഞ്ഞത് പോലെയാണ്. അത് വർഗീയ വിഷം വമിക്കുന്ന പ്രസ്‌താവനകൾ നടത്തിയും എന്ത് വില കൊടുത്തും, 10 വോട്ട് കിട്ടണം.
അതിന് മതങ്ങളെ തമ്മിൽ അടിപ്പിച്ചാലും, ജാതികളെ തമ്മിൽ അടിപ്പിച്ചാലും, ഏറ്റവും വിഷം വാമിപ്പിക്കുന്ന പ്രസ്‌താവനകൾ നടത്തിയാലും, അതിന് പറ്റുമെന്നുള്ള രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിന് ചൂട്ട് പിടിക്കുന്നതാണ് ഈ മന്ത്രിയുടെ വാക്കുകളും. ഭരണഘടനാ സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം വന്ന മന്ത്രിക്ക് ഒരു നിമിഷം പോലും തൊടരാൻ അധികാരമില്ല.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications