Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ വയൽക്കിളി സമരത്തിനെതിരെ സിപിഎം റാലി നടത്തി

തളിപ്പറമ്പ്: കീഴാറ്റൂരിൽ വയൽക്കിളി സമരത്തിനെതിരെ സിപിഎം റാലി നടത്തി. കീഴാറ്റൂർ വയലിൽ സ്ഥലമുടമകളുടെ പേരിൽ ബോർഡുകളും സ്ഥാപിച്ചു.
കീഴാറ്റൂർ ജനകീയ സംരക്ഷണ സമിതി എന്ന പേരിലാണ് സി.പി.എം റാലി നടത്തിയത്. വൈകുന്നേരം 5 മണിയോടെ കീഴാറ്റൂർ ഇ.എം.എസ് സ്മാരക മന്ദിരത്തിന് മുമ്പിൽ നിന്നും ആരംഭിച്ച റാലിയിൽ സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ അണി നിരന്നു.

img

തുടർന്ന് കീഴാറ്റൂർ വയലിലെത്തിയ പ്രവർത്തകർ കരിക്കൻ യശോദയുടെ നേതൃത്വത്തിൽ അവിടെ ബോർഡുകൾ സ്ഥാപിച്ചു. വികസനാവശ്യത്തിനായി ഭൂമി വിട്ടു നൽകാൻ ഞങ്ങൾ തയ്യാറാണ്, പരമാവധി നഷ്ടപരിഹാരം അനുവദിച്ച് തരണം എന്നെഴുതി സ്ഥലമുടമകളുടെ പേരിൽ ആലേഖനം ചെയ്ത ബോർഡുകളാണ് സ്ഥാപിച്ചത്. തുടർന്ന് പൂക്കോത്ത് തെരു വഴി ഹൈവേയിലേക്ക് പ്രവേശിച്ച റാലി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സമാപിച്ചു.

സി. പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി എം.പി, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി പി ജയരാജൻ, കെ.കെ രാഗേഷ് എം.പി, ജയിംസ് മാത്യു എം.എൽ.എ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+