Get Updates
Get notified of breaking news, exclusive insights, and must-see stories!

വയൽക്കിളി സമരത്തെ പരിഹസിച്ച് എംവി ഗോവിന്ദൻ.. ദേശീയപാത ആകാശത്ത് കൂടി നിര്‍മ്മിക്കാനാകില്ല

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് എതിരെ വയല്‍ക്കിളികള്‍ എന്ന പേരില്‍ നടക്കുന്ന സമരം സിപിഎമ്മിനും സര്‍ക്കാരിനും വലിയ വെല്ലുവിളിയായിരിക്കുകയാണ്. വയല്‍ നികത്തിയുള്ള വികസനത്തിന് എതിരെയും കീഴാറ്റൂരിലെ സമരം ആക്രമിക്കപ്പെടുന്നതിന് എതിരെയും വന്‍ പൊതുജന വികാരം ഉയര്‍ന്നുവരുന്നുണ്ട്. അതിനിടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വയല്‍ക്കിളികളുടെ സമരത്തെ അധിക്ഷേപിച്ചും പരിഹസിച്ചും രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.

ഭൂമി ഏറ്റെടുക്കാതെ ദേശീയപാത ആകാശത്ത് കൂടി നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്നാണ് സിപിഎം നേതാവ് എംവി ഗോവിന്ദന്റെ പരിഹാസം. വയല്‍ക്കിളി സമരത്തെ ചെറുക്കുന്നതിന് വേണ്ടി നാടിന് കാവല്‍ എന്ന പേരില്‍ സിപിഎം കീഴാറ്റൂരില്‍ സമരത്തിന് തയ്യാറെടുക്കുകയാണ്. ഈ സമരം വയല്‍ക്കിളികള്‍ക്ക് എതിരെ അല്ലെന്നും വയല്‍ കിളികള്‍ ന്യൂനപക്ഷം ആണെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ശനിയാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തില്‍ കീഴാറ്റൂരിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് കിളികളല്ല, കഴുകന്മാരാണ് എന്നാണ് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഒരിക്കല്‍ പോലും പാടത്ത് ഇറങ്ങാത്തവരാണ് സമരം നടത്തുന്നത് എന്നും സുധാകരന്‍ പറഞ്ഞു. കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണ് എന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ കീഴാറ്റൂര്‍ സമരത്തെ തള്ളിപ്പറഞ്ഞു. സമരത്തെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുത്തേണ്ടതില്ല. അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം പൊതുജന പങ്കാളിത്തത്തോടെ സമരം ശക്തമാക്കാനാണ് വയല്‍ക്കിളികളുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+