കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമുഖത്തിന് വന്ന ഉദ്യോഗാർത്ഥിയോട് പ്രേമം... രാത്രി ഫോൺ വിളി, അശ്ലീല സംഭാഷണം, പിന്നീട് നടന്നത്..

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തി എന്ന പരാതിയുമായി നിരവധി യുവതികൾ രംഗത്ത് വരാറുണ്ട്. ഇന്ത്യയിലെ 36 ശതമാനം സ്ത്രീകളും സെക്സ് കോളുകൾക്കും അശ്ലീല എസ്എംഎസുകൾക്കും ഇരയാകുന്നുണ്ടെന്ന് ട്രൂ കോളർ ആപ്പ് നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. 82 ശതമാനം സ്ത്രാകൾക്ക് ലൈംഗീക ചുവയുള്ള വീഡിയോകളും ഫോട്ടോകളും ലഭിക്കുന്നുണ്ടെന്നും സർവ്വെയിൽ പറയുന്നു. എന്നാൽ വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് കൊടുക്കേണ്ട അധ്യാപകർ തന്നെ ഇത്തരം അശ്ലീല കമന്റുകൾ സ്ത്രീകൾക്ക് നേരെ പ്രയോഗിച്ചാലോ? മലപ്പുറത്തുള്ള കാർഷിക എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം.

<strong>ഇന്റര്‍നെറ്റ് ഉപഭോഗം കുത്തനെ ഉയരാന്‍ പ്രാദേശിക ഭാഷകള്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് </strong>ഇന്റര്‍നെറ്റ് ഉപഭോഗം കുത്തനെ ഉയരാന്‍ പ്രാദേശിക ഭാഷകള്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്

ജോലിക്കായെത്തിയ ഉദ്യോഗാർത്ഥിയെ രാത്രി വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ കോളേജ് മേധാവിയെ പൊക്കി. തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനീയറിങ് കോളജിലെ പ്രിസിഷ്യന്‍ ഡിപ്പാര്‍ട്ട്മെന്റ് സെന്റര്‍ മേധാവിക്കെതിരെയാണ് നടപടി. പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ തന്നെ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ അസിസ്റ്റന്റ് പ്രഫസറാക്കി തരംതാഴ്ത്തി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്കു സ്ഥലംമാറ്റുകയായിരുന്നു.

VS Sunil Kumar

അഭിമുഖത്തിനെത്തിയ യുവതിയുടെ ബയോഡാറ്റയില്‍ നിന്ന് മൊബൈല്‍ നമ്പറെടുത്ത് രാത്രിയില്‍ മേധാവി വിളിച്ച് 'കണ്ടറിയണമെന്ന്' ആവശ്യപ്പെടുകയായിരുന്നു. ഇതറിഞ്ഞ യുവതിയുടെ ബന്ധുക്കളും സഹോദരനും മേധാവിയെ വീട്ടിലെത്തി മർദ്ദിച്ചിരുന്നു. തുടർന്ന് മന്ത്രി നേരിട്ട് തന്നെ ഇതിൽ ഇടപെടുകയായിരുന്നു. മന്ത്രി വിഎസ് സുനില്‍കുമാറിന്റെ നിര്‍ദേശത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നടപടിയെടുത്തത്. പ്രാഥമിക തെളിവുകൾ ലഭിച്ച ഉടൻ തന്നെ ആരോപണമ വിധേയൻ സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റുകയായിരുന്നു.

<strong>കേംബ്രിഡ്ജ് അനലിറ്റിക്ക: ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കള്ളമെന്ന് സാം പിട്രോഡ</strong>കേംബ്രിഡ്ജ് അനലിറ്റിക്ക: ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കള്ളമെന്ന് സാം പിട്രോഡ

<strong>ഒപിഎസ് ബിജെപിയ്ക്ക് കീഴടങ്ങി!! ആരോപണവുമായി ശശികല, സത്യവാങ്മൂലം അറുമുഖസ്വാമി കമ്മീഷന് മുമ്പാകെ!! </strong>ഒപിഎസ് ബിജെപിയ്ക്ക് കീഴടങ്ങി!! ആരോപണവുമായി ശശികല, സത്യവാങ്മൂലം അറുമുഖസ്വാമി കമ്മീഷന് മുമ്പാകെ!!

English summary
Kelappaji college of agricultural engineering and technology issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X