ഓംചേരി എൻഎൻ പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
തിരുവനന്തപുരം; പ്രൊഫ ഓംചേരി എൻഎൻ പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. 'ആകസ്മികം' എന്ന പേരിലുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് അക്കാദമി പുരസ്കാരം.
മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിലും വലിയ സംഭാവനകള്‍ നൽകി എഴുത്തുകാരനാണ് ഓംചേരി എൻ എൻ പിള്ള. കവിതകളിലൂടെയാണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്ന് വന്നത്. ഒൻപത് മുഴുനീള നാടകങ്ങളും 80 ഏകാംഗ നാടകങ്ങളും രചിച്ചിട്ടുണ്ട്. നേരത്തേ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിരുന്നു.1972 ല്‍ 'പ്രളയം' എന്ന നാടകത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ഓംചേരിക്ക് ലഭിച്ചത്.
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

വൈക്കം ഓംചേരി വീട്ടിൽ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി
1924 ലാണ് എൻ എൻ പിള്ളയുടെ ജനനം. തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. 1951 ൽ ദില്ലി ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ നിലകളിളില്ലൊം പ്രവർത്തിച്ചു.
അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്സിറ്റി, മെക്സിക്കൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി , വാട്ടൻ സ്കൂൾ എന്നിവിടങ്ങളിൽ മാസ്സ് കമ്മ്യൂണിക്കേഷൻസിൽ ഉന്നത പഠനം നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണ്ക്കേഷൻസിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്.ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തിൽ അഭിനേതാക്കളായി എത്തിയത് എംപിമാരായിരുന്നു.1963-ൽ എക്സിപിരിമെൻറൽ തീയറ്റർ രൂപീകരിച്ചു. ദില്ലി ഭാരതീയ വിദ്യാഭവനിൽ കമ്മ്യൂണിക്കേഷൻ മാനേജ്മെൻറ് കോളേജിന്റെ പ്രിൻസിപ്പാൾ എന്നീ നിലകളിൽ കർമ്മനിരതനാണ് ഓംചേരി.
പ്രളയം,തേവരുടെ ആന,കള്ളൻ കയറിയ വീട്,
ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു എന്നിവയാണ് നോവലുകൾ. പ്രളയം, ഈ വെളിച്ചം നിങ്ങളുടേതാകുന്നു, ചെരിപ്പ് കടിക്കില്ല എന്നിവ മറ്റ് പ്രധാന കൃതികളാണ്.












Click it and Unblock the Notifications