പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂം; കേരളത്തിൽ മുസ്ലിങ്ങളുടെ സ്ഥിതി മോശമല്ലെന്ന് കെന്നഡി
കോഴിക്കോട്: കേരളത്തിലെ മുസ്ലിം വിഭാഗത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് പ്രസ്കാവനയുമായി ക്രിസ്ത്യൻ കൗണ്‍സില്‍ അംഗം കെന്നഡി കരിമ്പിൻകാല. സംസ്ഥാനത്തെ മുസ്ലിംങ്ങളുടെ സാമ്പത്തികാവസ്ഥ മോശമാണെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച് നടക്കുന്ന വിവാദങ്ങൾക്കിടെ മീഡിയവൺ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ പരാമർശം നടത്തിയത്.
"മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശമെടുക്കുന്ന ലീഗ് അവരുടെ നേര്‍ചിത്രമാണെങ്കില്‍ ഞാന്‍ പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂമാണ്. നല്ലകാര്യം നമ്മുടെ നേതാക്കളൊന്നും ദരിദ്രവാസികളല്ല, എല്ലാവരും നല്ല നിലയിലാണ്. മുസ്ലിം വിഭാഗത്തിന്റെ ഗതി കേരളത്തില്‍ തുലോം താഴെയാണ് എന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പഞ്ഞു. അതേ സമയം ബംഗാളിലും ബീഹാറിലും ഒഡിഷയിലും മുസ്ലിങ്ങളുടെ സ്ഥിതി മോശമാണ്, ബീഹാറില്‍ മോശമാണെങ്കിലും കേരളത്തിൽ അങ്ങനെയല്ലെന്നും കെന്നഡി പറഞ്ഞു.

'അന്ന് സിനിമ ജീവിതം അവസാനിച്ചെന്ന് കരുതി'; വെളിപ്പെടുത്തലുമായി കത്രീന കൈഫ്
കേരളത്തിലെ മുസ്‌ലീം ക്ഷേമപദ്ധതികളുടെ ആവശ്യമില്ലാത്ത തന്നെ ഈ വിഭാഗങ്ങള്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചർച്ചയിൽ അവകാശപ്പെട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 ആനുകൂല്യം പുനക്രമീകരിക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തത്. ഇതോടെ സർക്കാർ നീക്കത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെയാണ് കെന്നഡിയുടെ പ്രതികരണവും പുറത്തുവരുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനാലാണ് സര്‍ക്കാര്‍ പുതിയ നീക്കവുമായി മുന്നോട്ടുപോകുന്നത്. ഇതോടെ 2011ലെ സെന്‍സസ് അനുസരിച്ചാവും പുതിയ അനുപാതമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
അതേസമയം ഈ വിഷയം ചർച്ചയായതോടെ വിശദീകരണവുമായി സംസ്ഥാന സർക്കാർ തന്നെ രംഗത്തെത്തിയിരുന്നു. നിലവിലുള്ള എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ സ്‌കോളര്‍ഷിപ്പിന് വേണ്ടി മാത്രം 6.2 കോടി രൂപ അധികമായി അനുവദിക്കുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേർത്തു. 80: 20 എന്ന അനുപാതത്തിൽ 80 ശതമാനം മുസ്ലിം വിഭാഗങ്ങൾക്കും ബാക്കിവരുന്ന 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കും എന്ന നിലയിലായിരുന്നു നൽകിവന്നിരുന്നത്. ഇതേ അനുപാതം റദ്ദാക്കിക്കൊണ്ട് മെയ് 28നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications