Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലയിടാന്‍ കരഞ്ഞ് മൂന്നുവയസ്സുകാരി, ഒടുവില്‍ അനുമോളുടെ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് ഉമ്മന്‍ ചാണ്ടി

കോട്ടയം: അനുമോളുടെ ഒരേ കരച്ചിലായിരുന്നു. എന്താണ് കാര്യമെന്ന ചോദിച്ച പപ്പ അന്വേഷിച്ചപ്പോള്‍ ആ നിഷ്‌കളങ്ക പറഞ്ഞത് എനിക്ക് ഉമ്മന്‍ ചാണ്ടി മാലയിടണമെന്നായിരുന്നു. സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ് ഗ്രൂപ്പുകളിലും ട്രെന്‍ഡിംഗായിരിക്കുകയാണ് അനുമോളെന്ന ആന്‍മരിയയുടെ കരച്ചില്‍. വെറും മൂന്ന് വയസ്സുകാരിയുടെ ചെറിയ വലിയ ആഗ്രഹം കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് മാല ചാര്‍ത്തുന്ന കാര്യം. കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും പ്രിയങ്കരനായ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ ദൃശ്യങ്ങള്‍.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

1

അനുമോളുടെ കരച്ചില്‍ പക്ഷേ ഉമ്മന്‍ ചാണ്ടി കേട്ടിട്ടുണ്ട്. അനുമോള്‍ക്ക് ഇപ്പം പോകണം. ഉമ്മന്‍ ചാണ്ടിക്ക് മാലയിടണം എന്നായിരുന്നു കുട്ടിയുടെ വാശിയോടെയുള്ള പ്രതികരണം. വിങ്ങിക്കരഞ്ഞു കൊണ്ടായിരുന്നു ഇക്കാര്യം അനുമോള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിക്ക് രണ്ട് മാല അനുമോള്‍ ഇട്ടതല്ലേ എന്ന് പപ്പ ചോദിക്കുന്നുണ്ട്. ആ മാല നല്ലതല്ലെന്ന, രണ്ട് മാല കൂടി ഇടണം എന്നായിരുന്നു ആ കുരുന്നിന്റെ മറുപടി. താന്‍ ഇട്ട മാലയില്‍ സംതൃപ്തിയില്ലെന്ന സത്യസന്ധമായ പ്രതികരണം കൂടിയായിരുന്നു അത്.

മോള്‍ പപ്പയെ വിടില്ലന്ന് മനസ്സിലായതോടെ ഉമ്മന്‍ ചാണ്ടിയോട് വരാന്‍ പറയാമെന്നും, അനുമോള്‍ക്ക് മാലയിടണമെന്നും പറഞ്ഞായി പപ്പയുടെ ആശ്വസിപ്പിക്കല്‍. ഇതുകൊണ്ടൊന്നും പക്ഷേ അനുമോളെ സമാധാനിപ്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഈ വീഡിയോ പക്ഷേ സൈബര്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് പ്രചരിപ്പിച്ചതോടെയാണ് വൈറല്‍ ആയത്. ഏതായാലും വീഡിയോ വൈറലായതോടെ ഉമ്മന്‍ ചാണ്ടി നേരിട്ട് കുട്ടിയെ കാണാനെത്തി. അച്ഛന്‍ സൂരജ് സക്കറിയക്കൊപ്പം ഉമ്മന്‍ ചാണ്ടിയെ കാണാനെത്തി ആ കുഞ്ഞ് ആഗ്രഹമങ്ങ് സാധിക്കുകയും ചെയ്തു.

കൈയ്യില്‍ കരുതിയ മാല അനുമോള്‍ ഉമ്മന്‍ ചാണ്ടിയെ അണിയിക്കുകയും, ഒപ്പം സ്‌നേഹത്തില്‍ കലര്‍ന്ന ഒരു ആവശ്യം. ഈ മാല അങ്ങ് ഇട്ട് തരട്ടെ, ഇതങ്ങ് വെച്ചേക്കണം കേട്ടോ എന്ന ഉശിരന്‍ ഡയലോഗും. പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്ന് അനുമോള്‍ ഫോട്ടോയുമെടുത്തി. അനുമോള്‍ അണിയിച്ച മാല തിരികെ ആ കുട്ടിയുടെ കഴുത്തില്‍ തന്നെ അണിയിച്ച് കൊടുത്ത് ഉമ്മന്‍ ചാണ്ടിയും ആ സ്‌നേഹം തിരിച്ച് നല്‍കി. നേരത്തെ ഷാഫി പറമ്പിലിന് വോട്ട് ചെയ്യാന്‍ സാധിക്കാത്തതിന് തുടര്‍ന്ന് പാലക്കാട് അറുപതു വയസ്സുകാരി കരഞ്ഞതും ഷാഫി അവരെ കാണാന്‍ വന്നതുമെല്ലാം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+