• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലീഗിന് 4 സീറ്റ് അധികം; യുഡിഎഫിന് 75 മുതല്‍ 80 വരെ സീറ്റുകള്‍, തുടര്‍ ഭരണമില്ലെന്ന് വിലയിരുത്തല്‍

കോഴിക്കോട്: കേരളം ആര് ഭരിക്കും എന്നറിയാന്‍ കേവലം 11 ദിവസങ്ങളുടെ കാലതാമസം മാത്രമാണ് ഉള്ളത്. ഏപ്രില്‍ 6 ന് കേരള ജനത കുറിച്ച ജനവിധി മെയ് രണ്ടിന് രാവിലെ എട്ട് മണി മുതല്‍ പുറം ലോകം അറിയും. എന്നാല്‍ അതിന് കാത്തിരിക്കാതെ തന്നെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും തങ്ങള്‍ക്ക് ലഭിക്കുന്ന സീറ്റുകളുടെ കണക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുള്ള ആദ്യ വിലയിരുത്തലിന് പിന്നാലെ രണ്ടാമതൊരു വിശദമായ കണക്ക് കൂട്ടലും മുസ്ലിം ലീഗില്‍ നടന്നു. ആദ്യ കണക്ക് കൂട്ടലില്‍ എന്നപോലെ തന്നെ രണ്ടാമത്തെ കണക്കിലും സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് തന്നെയാണ് മുസ്ലിം ലീഗ് അവകാശപ്പെടുന്നത്.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

ആദ്യ ഘട്ടത്തില്‍ ബൂത്ത് തലത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മൊത്തം ട്രെന്‍ഡ് യുഡിഎഫ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ മണ്ഡലങ്ങളെ മൂന്ന് കാറ്റഗറികളായി തിരിച്ചുള്ള പരിശോധനയും യുഡിഎഫ് പൂര്‍ത്തിയാക്കിയത്. ഈ കണക്കുകളില്‍ വലിയ ആത്മവിശ്വാസമാണ് മുന്നണിക്കുള്ളത്.

തുടര്‍ഭരണം ഇല്ല

തുടര്‍ഭരണം ഇല്ല

സംസ്ഥാനത്ത് പിണറായി വിജയന്‍ നയിക്കുന്നു ഇടതുമുന്നണി സര്‍ക്കാറിന് തുടര്‍ ഭരണം ഉണ്ടാവാനുള്ള ഒരു സാധ്യതയും കാണുന്നില്ലെന്നാണ് കണക്കുകള്‍ നിരത്തി യുഡിഎഫ് സമര്‍ത്ഥിക്കുന്നത്. മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും. 80 വരെ സീറ്റുകള്‍ മുന്നണിക്ക് ലഭിക്കും. ഏറ്റവും മോശം സാഹചര്യത്തിലും ഇത് 75 ല്‍ കുറയില്ലെന്നാണ് വിലയിരുത്തല്‍.

80 വരെ സീറ്റുകള്‍

80 വരെ സീറ്റുകള്‍

നിയോജക മണ്ഡലങ്ങളെ എ, ബി, സി എന്നി കാറ്റഗറികളാക്കി തിരിച്ചാണ് വിലയിരുത്തല്‍ നടത്തിയതെന്നാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിത കെപിഎ മജീദ് വ്യക്തമാക്കുന്നത്. 75-80 എന്നത് ഏറ്റവും അടിസ്ഥാനപരമായ കണക്കാണ്. സഖ്യകള്‍ ഇതിന് മുകളിലേക്ക് പോവാം. തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിലെ അവസ്ഥയായിരുന്നില്ല അവസാന ഘട്ടത്തിലെന്നും കെപിഎ മജീദ് പറയുന്നു.

യുഡിഎഫിന് അനുകൂലം

യുഡിഎഫിന് അനുകൂലം

അവസാനഘട്ടത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് സാഹചര്യം യുഡിഎഫിന് അനുകൂലമായിരുന്നു. ശബരിമലയും എന്‍എസ്എസിന്‍റെ നിലപാടും പ്രധാന വിഷയങ്ങളായി. മാത്രവമുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ മാറണമെന്ന ഒരു ചിന്ത ജനങ്ങളുടെ ഇടയില്‍ വന്നിട്ടുണ്ട്. പ്രചരണങ്ങളൊക്കെ വന്നതിന് ശേഷമാണ് സ്ഥി ഇത്തരത്തിലേക്ക് മാറിയതെന്നും അദ്ദേഹം പറയുന്നു.

മുസ്ലിം ലീഗ്

മുസ്ലിം ലീഗ്

മുസ്ലിം ലീഗിനെ സംബന്ധിച്ച് ഏറ്റവും ജയസാധ്യതയില്ലെന്ന് പറയുന്ന പുനലൂര്‍ അടക്കം ജയസാധ്യത വരുന്നുണ്ട്. ഗുരുവായൂര്‍ ജയസാധ്യതയല്ല ജയം ഉറപ്പാണ്. കഴിഞ്ഞ തവണ നഷ്ടമായ താനൂരും തിരുവമ്പാടിയും തിരിച്ച് പിടിക്കും. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിക്ക് ഇത്തവണ രണ്ട് സീറ്റ് ഉണ്ടാവും. അഴീക്കോട് നിലനിര്‍ത്തുകയും കൂത്തുപറമ്പ് പിടിച്ചെടുക്കുകയും ചെയ്യും.

മ‍ഞ്ചേശ്വരത്ത്

മ‍ഞ്ചേശ്വരത്ത്

മഞ്ചേശ്വരത്തിന്‍റെ കാര്യത്തില്‍ മുസ്ലിം ലീഗിനും യുഡിഎഫിന് യാതൊരു സംശയവുമില്ല. പുറത്തേക്ക് ചിലര്‍ ചില സംശയങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു വിഷയും ഇല്ല. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ മഞ്ചേശ്വരത്ത് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നുറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇടതിന്‍റെ പ്രതീക്ഷ

ഇടതിന്‍റെ പ്രതീക്ഷ

ചില ഡീലുകളുടെ അടിസ്ഥാനത്തിലാണ് ഭരണത്തില്‍ തിരിച്ച് വരുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. ബാലശങ്കര്‍ നടത്തിയ വെളിപ്പെടുത്തല്‍ ഒക്കെ ഈ ഡീലിന്‍റെ ഉദാഹരണമാണ്. ആ ഡീലിലാണ് അവരുടെ പ്രതീക്ഷ. അതല്ലെങ്കില്‍ ഫലം വരുന്നത് വരെ അണികളെ പിടിച്ച് നിര്‍ത്തുക, പരാജയപ്പെടുമ്പോള്‍ യുഡിഎഫ്-ബിജെപി ബന്ധം എന്നുള്ള ആരോപണങ്ങള്‍ ഓക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറാനാവും ശ്രമിക്കുക.

തിരൂരങ്ങാടിയില്‍

തിരൂരങ്ങാടിയില്‍

ഇന്നത്തെ ഒരു സാഹചര്യത്തില്‍ സിപിഎമ്മിന് വിജയ പ്രതീക്ഷയുണ്ടെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. തീരുരങ്ങടായില്‍ ഇത്തവണ മുന്നണിക്ക് നല്ല ഭൂരിപക്ഷം ലഭിക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഉണ്ടാവും. അത് കുറയാനുള്ള യാതൊരു സാധ്യതയും നിലവില്‍ ഇല്ലെന്നും കെപിഎ മജീദ് അഭിപ്രായപ്പെടുന്നു.

cmsvideo
  Ananthapuri election result prediction| Oneindia Malayalam

  English summary
  kerala assembly election 2021: UDF will win 75 to 80 seats in the state: league
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X