Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്‍ മത്സരിച്ചിട്ടും അഹാന വോട്ടുചെയ്തില്ല, കാരണം പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍

തിരുവനന്തപുരം: ബിജെപിയുടെ എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് കൃഷ്ണകുമാറായിരുന്നു സ്ഥാനാര്‍ത്ഥി എന്നാല്‍ കുടുംബം ഒന്നാകെ പ്രചാരണത്തിനായി ഇറങ്ങിയിരുന്നെങ്കിലും, മകള്‍ അഹാന കൃഷ്ണകുമാറിന് വോട്ട് ചെയ്തില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ അതിന് കാരണം പറയുകയാണ് കൃഷ്ണകുമാര്‍. തനിക്കൊപ്പം പ്രചാരണത്തിനൊന്നും അവള്‍ വന്നിരുന്നില്ല. വിമര്‍ശനങ്ങലെ ഭയന്നായിരുന്നു മാറി നിന്നതെന്നായിരുന്നു കുറച്ച് ആളുകള്‍ പറഞ്ഞത്. അഹാന മുന്‍കൂട്ടി പ്ലാന്‍ ചെയ്ത യാത്രയിലായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

1

മൂന്നാറിലും മറ്റ് വിനോദ സ്ഥലങ്ങളിലുമായി ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ അവധിക്കാല യാത്രയിലാണ് അഹാന. ഇതിന്റെ ചിത്രങ്ങളും കൃഷ്ണകുമാര്‍ പങ്കുവെച്ചിട്ടുണ്ട്. മക്കള്‍ തന്നെ പ്രചാരണത്തിന് ശേഷം നന്നായി കളിയാക്കിയെന്ന് കൃഷ്ണകുമാര്‍ പറയുന്നു. വാനില പോലെയിരുന്ന അച്ഛന്‍ ചോക്ലേറ്റ് പോലെയായെന്നായിരുന്നു പരിഹാസമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക വന്നത് മുതല്‍ പ്രചാരണം വളരെ വേഗമാണ് മുന്നോട്ട് പോയത്. രാവിലെ ഏഴ് മുതല്‍ പത്ത് വരെ നല്ല രസകരമായിരുന്നു ഓരോ കാര്യങ്ങളും. ഒരുപാട് വെയില് കൊണ്ടിട്ടുണ്ട്. അതുകൊണ്ടാണ് മക്കള്‍ ആ രീതിയില്‍ തമാശ പറഞ്ഞത്.

അതേസമയം താന്‍ ജയിക്കുമോ തോല്‍ക്കുമോ എന്നത് ഒന്നുമല്ല വിഷയം. നാടിന് വേണ്ടി ഞാന്‍ തോറ്റാലും ജയിച്ചാലും നന്മകള്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ അതിനായി കൂടെയുണ്ട്. നരേന്ദ്ര മോദിക്കൊപ്പം ഒരു വേദി പങ്കിടമെന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകളാണ് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. കടലിന്റെ മക്കളുടെ പ്രശ്‌നപരിഹാരത്തിന്റെ തുടക്കം മാത്രമാണിത്. വലിയതുറ മിനി ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്ത് കഴിഞ്ഞു. 24 മണിക്കൂറിനകം രണ്ട് കേന്ദ്ര മന്ത്രിമാര്‍ വലിയതുറ സന്ദര്‍ശിച്ചെന്നും പിന്നാലെ കര്‍ണാടക ഫിഷറീസ് മന്ത്രിയും വന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

Recommended Video

cmsvideo
    Actor Krishna Kumar Facebook post about election experience

    മത്സ്യത്തൊഴിലാളികളുടെ വീടും കുട്ടികളുടെ വിദ്യാഭ്യാസവും മണ്ണെണ്ണ-ഡീസല്‍ സബ്‌സിഡി തുടങ്ങിയ പ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. കൂടുതല്‍ തീരുമാനങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്നുണ്ടാവുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നേരത്തെ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് കാരണം മകള്‍ അഹാനയുടെ സിനിമാ അവസരങ്ങള്‍ വരെ നഷ്ടമാകുന്നതായി കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. തന്നെ ഇതുകൊണ്ടൊന്നും തകര്‍ക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കൃഷ്ണകുമാര്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ചില സര്‍വേകളില്‍ പ്രവചനമുണ്ടായിരുന്നു. കടുത്ത പ്രചതാരണം തന്നെയാണ് നടന്നത്. ത്രികോണ പോരാട്ടമാണ് മണ്ഡലത്തില്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+