Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം പിടിക്കാന്‍ ബിജെപിയുടെ സമ്പര്‍ക്ക തന്ത്രം, നിര്‍ദേശിച്ചത് നദ്ദ, നോട്ടം പുതുവോട്ടര്‍മാരില്‍!!

കോഴിക്കോട്: കേരളം പിടിക്കുക എന്ന തീരുമാനത്തില്‍ ശക്തമായ നീക്കങ്ങളുമായി ബിജെപി. വോട്ടര്‍മാരുമായുള്ള സമ്പര്‍ക്കം ശക്തമാക്കാനാണ് തീരുമാനം. നിരന്തരമുള്ള സമ്പര്‍ക്കത്തിലൂടെ പുതുതായി വോട്ടര്‍മാരായി സ്വാധീനിക്കുകയാണ് ലക്ഷ്യം. പുതുതായി വരുന്ന വോട്ടര്‍മാരെ തുടക്കം മുതല്‍ തന്നെ ബിജെപിയുടെ വോട്ടര്‍മാരായി മാറ്റുകയാണ് ബിജെപിയുടെ പ്ലാന്‍. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്ലാനാണ് ഇത്. കേരളത്തില്‍ 50 മണ്ഡലങ്ങളില്‍ ഇത്തവണ രണ്ടാം സ്ഥാനമെങ്കിലും വേണമെന്ന നിര്‍ദേശമാണ് ബിജെപി സംസ്ഥാന സമിതിക്ക് ലഭിച്ചിരിക്കുന്നത്.

1

പുതിയ ടാര്‍ഗറ്റിന്റെ ഭാഗമായി ഒരു ബൂത്തില്‍ പതിനൊന്ന് അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ നിലവില്‍ വരും. വോട്ടര്‍ പട്ടികയുടെ പേജ് തിരിച്ച് ഓരോ നേതാക്കള്‍ക്കും ചുമതല നല്‍കും. ആ പേജിലുള്ള വോട്ടര്‍മാരെ കാണുക, അവരുമായി നിരന്തരം സംവദിക്കുക തുടങ്ങിയവ പേജിന്റെ ചുമതലയിലുള്ള നേതാവിന്റെ ഉത്തവാദിത്തമായിരിക്കും. ഇവര്‍ക്ക് ബിജെപിയുടെ മികവിനെ കുറിച്ച് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും വോട്ടര്‍മാരെ ഈ സമ്പര്‍ക്കത്തിലൂടെ നേതാക്കള്‍ ബോധ്യപ്പെടുത്താം.

കേരളത്തില്‍ നല്ലൊരു വിഭാഗം ഇടതു വോട്ടര്‍മാരാണ് ഉള്ളതെന്ന് ബിജെപിക്ക് അറിയാം. ഇവരെ ഒപ്പം കൂട്ടുന്നത് ദീര്‍ഘകാല ലക്ഷ്യമാണ്. അതിന് മുമ്പ് ഏതെങ്കിലും പാര്‍ട്ടിയുടെ വോട്ടര്‍മാരായി മാറുന്നതിന് മുമ്പ് ഇവരെ ബിജെപിയുടെ കോര്‍ വോട്ടര്‍മാരായി മാറ്റുകയാണ് ബിജെപിയുടെ പ്ലാന്‍. അതിലൂടെ കേരളത്തില്‍ സ്ഥിരമായ വോട്ടുബാങ്ക് ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. ബിജെപി നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. വോട്ടുശതമാനം കണക്കുകള്‍ പറഞ്ഞുള്ള രീതി ഇനി വേണ്ടെന്നാണ് നിര്‍ദേശം. ഇരുമുന്നണികള്‍ക്കിടയില്‍ നിന്ന് ശ്വാസം മുട്ടുന്നു എന്നൊക്കെയുള്ള അടവുകള്‍ വിലപ്പോവില്ലെന്നും നദ്ദ പറഞ്ഞു.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

കേരള രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത സാന്നിധ്യമാണ് ബിജെപിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനനുസരിച്ചാവണം പ്രചാരണമെന്നും നദ്ദ നിര്‍ദേശിച്ചിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങളില്‍ ചുരുങ്ങിയത് മൂന്ന് പൊതു പരിപാടികള്‍ നടത്താനും നിര്‍ദേശമുണ്ട്. മഹിളാ മോര്‍ച്ചയും യുവമോര്‍ച്ചയും ഇതില്‍ ഓരോന്ന് നടത്തും. കെ സുരേന്ദ്രന്റെ എന്‍ഡിഎ ജാഥ വന്‍ വിജയമാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ജാഥ കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഒരു മണ്ഡലങ്ങളില്‍ ഒന്നെന്ന രീതിയില്‍ വിപുലമായ പൊതു യോഗങ്ങള്‍ ഉണ്ടാവും. ഇതെല്ലാം വോട്ടര്‍മാരിലേക്ക് എത്താനുള്ള മാര്‍ഗങ്ങളാണെന്നും നദ്ദ അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Narendra Modi criticize farmers protest

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+