കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യന്‍ വോട്ടുകള്‍ക്കായി ബദല്‍ കേരളാ കോണ്‍ഗ്രസ്, കേരളത്തില്‍ മാസ്റ്റര്‍ ഗെയിമുമായി അമിത് ഷാ!!

Google Oneindia Malayalam News

തൃശൂര്‍: കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാന്‍ ഞെട്ടിക്കുന്ന ഗെയിമുമായി ബിജെപി. ക്രൈസ്തവ വിഭാഗത്തെ കൂട്ടുപിടിച്ചാണ് രഹസ്യ പദ്ധതി ഒരുക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ അതൃപ്തരായ ക്രൈസ്തവ നേതാക്കളെ റാഞ്ചാനുള്ള രഹസ്യ പദ്ധതിയാണ് ബിജെപി ഒരുങ്ങുന്നത്. അമിത് ഷായുടെ തന്ത്രമാണ് ഇതിന് പിന്നില്‍. കെവി തോമസും പിജെ കുര്യനുമാണ് ബിജെപി ബദ്ധപ്പെട്ടിട്ടുള്ള നേതാക്കളെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് വരുന്ന നേതാക്കള്‍ക്കായി പ്രത്യേക കേരളാ കോണ്‍ഗ്രസ് രൂപീകരിക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. ഇവര്‍ക്ക് ബിജെപിയേക്കാളും റീച്ച് കിട്ടുമെന്നാണ് വിലയിരുത്തല്‍.

1

പ്രമുഖരെ കൊണ്ടുവന്നാല്‍ ബിജെപിയില്‍ അര്‍ഹമായ സ്ഥാനം കൊടുക്കാനാവില്ല. അതുകൊണ്ട് ബദല്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കുന്നത്. ഇതിലൂടെ ബിജെപി കിട്ടാത്ത വോട്ടുബാങ്ക് കൂടി നേടിയെടുക്കാന്‍ സാധിക്കും. ഇവര്‍ക്ക് പാര്‍ട്ടിയുണ്ടാക്കാനുള്ള എല്ലാ സഹായവും ബിജെപി നല്‍കും. ഇവരെ എന്‍ഡിഎ കക്ഷിയായി നിലനിര്‍ത്തും. എറണാകുളം മുതല്‍ കൊല്ലം വരെയുള്ള ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി ആസ്ഥാന മന്ദിരമുണ്ടാക്കാനുള്ള സഹായങ്ങളും മറ്റ് വാഗ്ദാനങ്ങളും ബിജെപി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. അമിത് ഷായാണ് ഈ തന്ത്രം നിര്‍ദേശിച്ചത്.

അധികം പ്രശസ്തമല്ലാത്ത ഒരു നേതാവാണ് കേരളത്തിലെ നീക്കങ്ങള്‍ നടത്തുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് എതിര്‍പ്പുകള്‍ അറിയിച്ചതോടെ ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ ഇത് ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഈ നേതാവിനെ ബിജെപിയുടെ ഭാഗമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം അമിത് ഷാ വെച്ചത്. സോണിയാ ഗാന്ധി പിന്നീട് ആ നേതാവിനെ അ നുനയിപ്പിച്ചിരുന്നു. കെവി തോമസാണ് കോണ്‍ഗ്രസിലെ ഈ പ്രമുഖ നേതാവെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് ലോക്‌സഭയിലും രാജ്യസഭയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒരു നേതാവിനെ മുന്നണിയുടെ ഭാഗമാക്കാന്‍ ബിജെപി ലക്ഷ്യമിട്ടിരുന്നു.

ക്രൈസ്തവ സമൂഹത്തില്‍ ശക്തമായ വേരോട്ടമുണ്ടാക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായം. അല്‍ഫോണ്‍സ് കണ്ണന്താനം, പിസി തോമസ് എന്നിവരെ വെച്ച് നടത്തിയ പരീക്ഷണം വിജയിച്ചില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം. സഭാ ആസ്ഥാനങ്ങളില്‍ ബിജെപി നിരന്തരം സന്ദര്‍ശനം നടത്തുന്നത് പുതിയ കേരളാ കോണ്‍ഗ്രസ് എന്ന ആശയത്തിന് വേണ്ടിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം സഭകളുടെ നിലപാട് അറിഞ്ഞേ പ്രഖ്യാപനമുണ്ടാവു. മുസ്ലീം ഭീഷണി ഉയര്‍ത്തി കോണ്‍ഗ്രസിന്റെ ക്രൈസ്തവ വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം പുതിയ കേരളാ കോണ്‍ഗ്രസ് പല ചെറു പാര്‍ട്ടികള്‍ക്കും ഭീഷണിയാവാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
kerala assembly election 2021: bjp may help to form a new kerala congress for christian votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X