കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസ് ചോദിച്ചിട്ടേയില്ല, ലതികാ സുഭാഷിന്റെ വാദങ്ങളെ ശരിവെച്ച് പിജെ ജോസഫ്!!

Google Oneindia Malayalam News

തൊടുപുഴ: ഏറ്റുമാനൂരില്‍ സീറ്റ് കിട്ടാത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കത്തില്‍ സത്യാവസ്ഥ പറഞ്ഞ് പിജെ ജോസഫ്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുതരണമെന്ന് ഒരിക്കല്‍ പോലും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ജോസഫ് പറഞ്ഞു. അതേസമയം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇത്രയും ദിവസം പറഞ്ഞിരുന്നത് ഈ സീറ്റിനായി ശ്രമിച്ചെന്നും, എന്നാല്‍ ജോസഫ് വിട്ടുതന്നില്ലെന്നുമാണ്. കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വറും പറഞ്ഞത്, ലതികയെ ഏറ്റുമാനൂര്‍ മത്സരിപ്പിക്കാന്‍ നോക്കിയെങ്കിലും സീറ്റി കിട്ടാത്തത് കൊണ്ടാണ് നല്‍കാതിരുന്നത് എന്നാണ്. ഈ വാദമാണ് പൊളിഞ്ഞിരിക്കുന്നത്.

1

സീറ്റ് കിട്ടുന്നതിനായി കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും, കേരള കോണ്‍ഗ്രസിന് കൊടുക്കാന്‍ കോണ്‍ഗ്രസാണ് തീരുമാനിച്ചതെന്നും ഏറ്റുമാനൂര്‍ സീറ്റിനെ കുറിച്ച് ലതിക സുഭാഷ് നേരത്തെ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് ജോസഫിന്റെ പ്രസ്താവന. ഏറ്റുമാനൂര്‍ സീറ്റ് ആദ്യ ഘട്ടത്തില്‍ തന്നെ ധാരണയായതാണെന്നും ജോസഫ് പ്രതികരിച്ചു. നേരത്തെ മൂവാറ്റുപുഴയ്ക്ക് പകരമാണ് ഏറ്റുമാനൂര്‍ സീറ്റ് ജോസഫിന് നല്‍കിയതെന്നായിരുന്നു സൂചന. അതേസമയം ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം യുഡിഎഫിനെ ഒരിക്കലും ബാധിക്കില്ലെന്നും ജോസഫ് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിനോട് ഞങ്ങള്‍ ചോദിച്ച അത്രയും സീറ്റുകള്‍ ലഭിച്ചിട്ടില്ല. പക്ഷേ കിട്ടിയ പത്ത് സീറ്റുകളില്‍ ഒമ്പത് സീറ്റും കേരള കോണ്‍ഗ്രസ് ജയിച്ചിരിക്കും. തിരഞ്ഞെടുപ്പ് മുമ്പ് കേരള കോണ്‍ഗ്രസ് എന്ന പേര് കിട്ടിയത് വലിയ ഗുണമായി. ശുഭപ്രതീക്ഷയോടെയാണ് തൊടുപുഴയില്‍ മത്സരിക്കാനായി പത്രിക സമര്‍പ്പിക്കുന്നത്. ഇക്കുറി വ്യക്തമായ ഭൂരിപക്ഷമുണ്ടാവും. പിണരായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനവും സ്വര്‍ണക്കടത്തും ലൈഫ് മിഷനും അടക്കം ചര്‍ച്ചാവിഷയമാകും. യുഡിഎഫ് മികവുറ്റവരെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. ഭൂരിപക്ഷം ഉറപ്പിക്കാന്‍ അത് ധാരാളമാണെന്നും ജോസഫ് പറഞ്ഞു.

തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം

ഇതിനിടെ പിസി തോമസുമായി ലയിച്ചത് ബിജെപി ബന്ധം ലക്ഷ്യമിട്ടാണെന്ന ആരോണങ്ങളും ജോസഫ് തള്ളി. ബിജെപിയുമായുള്ള നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് ആര്‍ക്ക് എന്തും പറയാം. കേരളാ കോണ്‍ഗ്രസ് അത് കാര്യമായി എടുക്കുന്നില്ല. കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പിസി തോമസ് വിഭാഗവുമായി ലയിച്ചത്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു കേരളാ കോണ്‍ഗ്രസേ ഉണ്ടാവൂ. അത് ബ്രാക്കറ്റില്ലാത്തതായിരിക്കും. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഴിമതിക്കാരല്ലാത്തവര്‍ക്ക് ഇവിടേക്ക് വരാമെന്നും ജോസഫ് പറഞ്ഞു. ഇടുക്കി സീറ്റില്‍ അടക്കം വമ്പിച്ച ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Twenty 20 | Sabu M Jacob Interview | ഭരണഘടനയെ അട്ടിമറിക്കാനോ ട്വൻറി 20 ? | Part 2 | Oneindia

English summary
kerala assembly election 2021: congress didnt ask for ettumanoor seat says pj joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X