Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയുടെ പട്ടിക വെട്ടിയത് വേണുഗോപാല്‍? ഗ്രൂപ്പിനെ ഒതുക്കി കെസി ഗ്രൂപ്പ്, ഇറങ്ങിപ്പോക്കും!!

ദില്ലി: കോണ്‍ഗ്രസിനുള്ളില്‍ കെസി വേണുഗോപാല്‍ നേരത്തെ തന്നെ ശക്തനായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച പട്ടിക അടക്കം വെട്ടുന്ന തരത്തിലേക്ക് അദ്ദേഹം വളര്‍ന്നിരിക്കുന്നു എന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ വ്യക്തമായിരിക്കുകയാണ്. അതേസമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വേണുഗോപാലിന്റെ നിലപാടിനൊപ്പം നിന്നതും ഇക്കാര്യത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഉമ്മന്‍ ചാണ്ടിയെ സുരക്ഷിത മണ്ഡലം വിട്ട് പ്രേരിപ്പിച്ച ഘടകവും വേണുഗോപാലാണ്. അദ്ദേഹം മത്സരിക്കുന്നില്ലെന്ന് പറയുന്നുണ്ടെങ്കില്‍ സമ്മര്‍ദ്ം അതിശക്തമാണ്.

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

ഗ്രൂപ്പ് കളി വെട്ടി

ഗ്രൂപ്പ് കളി വെട്ടി

രാഹുല്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയക കാര്യത്തില്‍ ശ്രദ്ധിച്ചത് വേണുഗോപാലിന് ഗുണകരമായി മാറിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി കെ ബാബുവിന്റെയും രമേശ് ചെന്നിത്തല ജോസഫ് വാഴയ്ക്കന്റെയും പേരുകളാണ് നിര്‍ദേശിച്ചത്. രണ്ടും വെട്ടിയത് വേണുഗോപാലാണ്. ടീം രാഹുല്‍ നടത്തിയ സര്‍വേ ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. യോഗത്തില്‍ വലിയ വാക്കുതര്‍ക്കം വരെ ഉണ്ടായെങ്കിലും ഹൈക്കമാന്‍ഡ് പിന്നോട്ടില്ല. ഗ്രൂപ്പ് നടക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയോട് വേണുഗോപാല്‍ തുറന്നുപറയുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടി മാറുമോ?

ഉമ്മന്‍ ചാണ്ടി മാറുമോ?

മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യമായി ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് വേണുഗോപാലിന്റെ പിന്തുണയുമുണ്ടായിരുന്നു. സുരക്ഷിത മണ്ഡലം വിട്ട് കളിച്ചാല്‍ ഈ നേതാക്കളുടെ യഥാര്‍ത്ഥ ശക്തി ഹൈക്കമാന്‍ഡിന് അറിയാമെന്ന് കെസി ഗ്രൂപ്പ് കരുതുന്നു. നേമത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അതീവ ദുര്‍ബലമാണ്. സംഘടനാ സംവിധാനത്തെ വെല്ലുന്ന നേതാവാണെങ്കില്‍ പോലും ജയിക്കാന്‍ സാധ്യത വളരെ കുറവാണ്. സിപിഎമ്മിന്റെ സംഘടനാ സംവിധാനം തകര്‍ന്നിട്ടില്ല. ബിജെപിയും ശക്തം. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നത് വലിയ റിസ്‌കാണ്.

കെസി ഗ്രൂപ്പ് ശക്തം

കെസി ഗ്രൂപ്പ് ശക്തം

കേരളത്തിലെ കോണ്‍ഗ്രസില്‍ കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വലിയൊരു ഗ്രൂപ്പ് കൂടി രൂപം കൊണ്ടിട്ടുണ്ട്. അടുത്ത തലമുറ നേതാക്കളും എ, ഐ ഗ്രൂപ്പിലെ പ്രമുഖരും വേണുഗോപാലിനൊപ്പം വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പമാണ് ഇതിന് കാരണം. നേരത്തെ കെ സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന ആവശ്യം ആദ്യം പൊളിച്ചത് വേണുഗോപാലായിരുന്നു. ആന്റണി പറഞ്ഞിട്ട് പോലും അത് നടക്കാത്തത് വേണുഗോപാലിന്റെ കടുംപിടുത്തമായിരുന്നു. സുധാകരന്‍ വന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാവുമെന്നായിരുന്നു വേണുഗോപാലിന്റെ നിലപാട്.

പ്രിയപ്പെട്ടവരെ വെട്ടി

പ്രിയപ്പെട്ടവരെ വെട്ടി

ഉമ്മന്‍ ചാണ്ടിക്ക് പ്രിയപ്പെട്ട രണ്ട് പേര്‍ ഇത്തവണ മത്സരിക്കില്ല. കെസി ജോസഫിനെയും കെ ബാബുവിനെയാണ് ഹൈക്കമാന്‍ഡ് വെട്ടിയത്. ഇവരെ വേണുഗോപാലിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് മാറ്റിയത്. സര്‍വേയില്‍ ഇവരെ ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. അതേസമയം കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴയ്ക്കനെ കൊണ്ടുവരും. മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനെയും പരിഗണിക്കുന്നുണ്ട്. പക്ഷേ സാധ്യത കുറവാണ്. ഡോളി കുര്യാക്കോസിനാണ് മുന്‍തൂക്കം.

രാഹുലിന്റെ പങ്ക്

രാഹുലിന്റെ പങ്ക്

ചര്‍ച്ചയും തുടക്കത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇറങ്ങിപ്പോകാന്‍ വരെ ശ്രമിച്ചിരുന്നു. ആ സമയത്ത് രാഹുല്‍ പ്രതിരോധത്തിലായിരുന്നു. കെസി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പക്ഷേ ഇവരുടെ ആവശ്യങ്ങള്‍ക്ക് ചെറിയ തോതില്‍ മാത്രമാണ് അംഗീകാരം ലഭിച്ചത്. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മത്സരിക്കും. പറവൂരില്‍ വിഡി സതീശനും എപി അനില്‍ കുമാറും വീണ്ടും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. മാത്യു കുഴല്‍നാടനാണ് ശരിക്കും പെട്ടത്. അദ്ദേഹത്തിനെ ചാലക്കുടിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത വന്നതോടെ പ്രവര്‍ത്തകര്‍ തന്നെ കളത്തിലിറങ്ങി. പറ്റില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

നേമത്ത് ദുർബലം

നേമത്ത് ദുർബലം

ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ മത്സരിപ്പിക്കാന്‍ രാഹുലിന് താല്‍പര്യമുണ്ട്. അതിനായിട്ടാണ് ഉമ്മന്‍ ചാണ്ടിയെ പരീക്ഷിക്കുന്നത്. അദ്ദേഹത്തെ നേമത്ത് മത്സരിപ്പിച്ചാല്‍ ജയം ഉറപ്പാണെന്ന് ഐ ഗ്രൂപ്പ് പറയുന്നു. 50 വര്‍ഷമായി താന്‍ പുതുപ്പള്ളിയിലാണ് മത്സരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം ശക്തനായ സ്ഥാനാര്‍ത്ഥി വരുമെന്ന് രമേശ് ചെന്നിത്തലയും പറയുന്നു. അതേസമയം വാമനപുരം മണ്ഡലത്തില്‍ ആനാട് ജയന്‍, പാറശാലയില്‍ അന്‍സജിത റസല്‍ എന്നിവര്‍ മത്സരിച്ചേക്കും. വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറിനെയും വീണ എസ് നായരെയും പരിഗണിക്കുന്നുണ്ട്.

കോണ്‍ഗ്രസിലെ രണ്ടാമന്‍

കോണ്‍ഗ്രസിലെ രണ്ടാമന്‍

തീരുമാനമെടുക്കുന്നതില്‍ അനൗദ്യോഗികമായി കോണ്‍ഗ്രസിന്റെ രണ്ടാമനായി വേണുഗോപാല്‍ മാറിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അദ്ദേഹത്തിനുള്ള പങ്ക് ഇതോടെ കൂടുതല്‍ ഉണ്ടാവുമെന്ന് തെളിഞ്ഞു. ഗ്രൂപ്പുകളെ വെട്ടിയത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഇല്ലാത്തതാണ്. കേരളത്തിലെ നേതാക്കളുടെ കണ്ണിലെ പൊടിയായി അദ്ദേഹം മാറിയിരിക്കുകയാണ്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായത് കൊണ്ട് അദ്ദേഹത്തിനെതിരെ കരുക്കല്‍ നീക്കാനും സാധിക്കില്ല.

അപ്രതീക്ഷിത തീരുമാനങ്ങള്‍

അപ്രതീക്ഷിത തീരുമാനങ്ങള്‍

കേരളത്തില്‍ മുമ്പ് കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോഴെല്ലാം വേണുഗോപാല്‍ ഗ്രൂപ്പുകളെ വെട്ടിയിരുന്നു. എ, ഐ ഗ്രൂപ്പുകളിലൊന്നും വരാത്ത നേതാക്കള്‍ക്ക് പദവി ഉറപ്പാക്കിയതായിരുന്നു തീരുമാനം. എല്ലാ എതിര്‍പ്പുകളെയും തള്ളി തൃശൂരില്‍ ഡിസിസി പ്രസിഡന്റായി എംപി വിന്‍സെന്റിനെ നിയമിച്ചത് അതിലൊന്നായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റാനുള്ള നീക്കം ശക്തമാകും. ഗ്രൂപ്പുകളെ വെട്ടാന്‍ അദ്ദേഹം നിന്നതും അതിന് പ്രധാന കാരണമായിട്ടുണ്ട്.

മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+