Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കരിപ്പൂരില്‍ അനുനയത്തിന് ജോസഫ്, കോണ്‍ഗ്രസ് ജയിക്കുമെങ്കില്‍ സീറ്റ് വേണ്ടെന്ന് മോന്‍സ് ജോസഫ്!!

കാസര്‍കോട്: പൊരിഞ്ഞ പോരാട്ടം നടത്തി വാങ്ങിയ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ടെങ്കില്‍ സീറ്റ് വിട്ടുകൊടുക്കുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. പകരമായി കോണ്‍ഗ്രസ് നേതൃത്വം തന്നെ ചര്‍ച്ച ചെയ്ത് മറ്റൊരു സീറ്റ് നല്‍കിയാല്‍ മതിയെന്നും മോന്‍സ് പറഞ്ഞു. അതേസമയം കാസര്‍കോട് കോണ്‍ഗ്രസില്‍ വന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ മനംമാറ്റമെന്നാണ് സൂചന. കാസര്‍കോട് ഡിസിസിയില്‍ രാജി ഭീഷണി മുഴക്കി നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

1

തൃക്കരിപ്പൂര്‍ ജോസഫ് വിഭാഗത്തില്‍ വിട്ടതില്‍ എല്ലാ നേതാക്കളും പ്രതിഷേധത്തിലാണ്. ജോസഫ് വിഭാഗത്തിന് യാതൊരു സ്വാധീനവുമില്ലാത്ത സീറ്റാണ് തൃക്കരിപ്പൂരെന്ന് നേതാക്കള്‍ പറയുന്നു. ജില്ലയിലെ നേതാക്കളുമായി ഒരു ആലോചനയുമില്ലാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നതെന്ന് കെപിസിസി വക്താവ് കെപി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പത്തോളം നേതാക്കളാണ് കെപിസിസിയെ അറിയിച്ച് രാജിയിലേക്ക് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന് വന്‍ തലവേദനയാണിത്.

്അതേസമയം ഉദുമ സീറ്റില്‍ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തോട് കാസര്‍കോട് ഡിസിസി എതിര്‍പ്പ് പരസ്യമാക്കിയിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹക്കീം കുന്നില്‍ കെപിസിസി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജോസഫ് വിഭാഗം സന്നദ്ധത അറിയിച്ചതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത. ജില്ലയില്‍ നിന്നുള്ള എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥികളെ കൃത്യമായി നിര്‍ദേശിക്കാത്തതും ജില്ലാ നേതൃത്വത്തിന് ആശങ്കയുയര്‍ത്തുന്ന കാര്യമാണ്. ഈ സീറ്റിന് വലിയ പ്രാധാന്യമില്ലെന്ന് കോണ്‍ഗ്രസ് കരുതിയതും അതുകൊണ്ടാണ്.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

അതേസമയം ഇതേ പോലെ ആര്‍എസ്പിയില്‍ നിന്ന് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് കഴിഞ്ഞു. കയ്പമംഗലം സീറ്റാണ് ആര്‍എസ്പിയില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്തത്. കഴിഞ്ഞ തവണ ആര്‍എസ്പി മത്സരിച്ച സീറ്റാണിത്. ഇക്കുറിയും ആര്‍എസ്പിക്ക് തന്നെ സീറ്റ് വിട്ടുകൊടുക്കുന്നതിനെതിരെ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പറിയിച്ചിരുന്നു. ടിഎന്‍ പ്രതാപന്‍ അടക്കം ഈ സീറ്റ് ഏറ്റെടുക്കണമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. കയ്പമംഗലത്തിന് പകരം മട്ടന്നൂര്‍ സീറ്റാണ് കോണ്‍ഗ്രസ് ആര്‍എസ്പിക്ക് അനുവദിച്ചിരിക്കുന്നത്. ഇല്ലിക്കല്‍ അഗസ്തിയാണ് ഇവിടെ സ്ഥാനാര്‍ത്ഥി.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Recommended Video

cmsvideo
    പാലായിലെ ജനങ്ങളുടെ ഹൃദയമിടിപ്പിതാ..കാപ്പനോ ? ജോസോ ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+