നിലമ്പൂരിൽ അൻവറിനെ വീഴ്ത്താൻ സിദ്ധിഖ്, സ്വരാജിനെതിരെ വേണു രാജാമണി, കോൺഗ്രസ് സാധ്യതാ പട്ടിക
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. തൊട്ട് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്.
നാളെ വൈകിട്ടോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. നേമത്ത് അടക്കം പട്ടികയില്‍ ചില സസ്‌പെന്‍സുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ..

വേണു രാജാമണി തൃപ്പൂണിത്തുറയില്‍
ഉമ്മന്‍ചാണ്ടി അടക്കമുളള ഏഴോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇക്കുറിയും മത്സര രംഗത്ത് ഉണ്ടായേക്കും. പുതുപ്പള്ളിയില്‍ നിന്ന് മാറി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ അംബാസിഡര്‍ വേണു രാജാമണിയെ തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെതിരെ മത്സരിപ്പിച്ചേക്കും. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന തൃപ്പൂണിത്തുറ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വരാജിലൂടെ ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു

നിലമ്പൂരിൽ ടി സിദ്ധിഖിനെ
യുഡിഎഫ് ശക്തി കേന്ദ്രമായിരുന്ന നിലമ്പൂര്‍ തിരിച്ച് പിടിക്കാന്‍ കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കൂടിയായി ടി സിദ്ധിഖിനെ ആണ് പരിഗണിക്കുന്നത്. 1987 മുതല്‍ ആര്യാടന്‍ മുഹമ്മദ് 2011 വരെ തുടര്‍ച്ചയായി ആറ് വട്ടം വിജയിച്ച മണ്ഡലമാണ് നിലമ്പൂര്‍. 2016ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വര്‍, ആരാടന് പകരം ഇറങ്ങിയ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് നിലമ്പൂര്‍ പിടിച്ചത്.

മാത്യു കുഴൽനാടൻ മൂവാറ്റുപുഴയിൽ
കെഎസ്യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെ ആണ് ആറന്മുളയിലേക്ക് പരിഗണിക്കുന്നത്. വീണ ജോര്‍ജ് ആണ് ആറന്മുളയിലെ ഇടത് സ്ഥാനാര്‍ത്ഥി. കല്‍പ്പറ്റയില്‍ സജീവ് ജോസഫ് ആകും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക. യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെ മൂവാറ്റുപുഴയില്‍ മത്സരിപ്പിക്കാനാണ് സാധ്യത.

മുല്ലപ്പളളിയുടെ സമ്മർദ്ദം
മൂവാറ്റുപുഴ സീറ്റ് മാത്യു കുഴല്‍നാടന് നല്‍കുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. സാമുദായിക സമവാക്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പുകള്‍. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് മൂവാറ്റുപുഴ സീറ്റ് മാത്യു കുഴല്‍നാടന് നല്‍കാന്‍ തീരുമാനിച്ചത്. ജോസഫ് വാഴക്കനേയും മൂവാറ്റുപുഴയില്‍ പരിഗണിച്ചിരുന്നു.

കാഞ്ഞിരപ്പളളിയിൽ വാഴക്കൻ
എന്നാല്‍ കാഞ്ഞിരപ്പളളിയില്‍ ആണ് ജോസഫ് വാഴക്കനെ മത്സരിപ്പിക്കാന്‍ സാധ്യത. കൊല്ലത്ത് പിസി വിഷ്ണുനാഥിനെ മത്സരിപ്പിക്കും. ചാലക്കുടിയില്‍ രണ്ട് പേരുകളാണ് സജീവ പരിഗണനയില്‍ ഉളളത്. ഷോണ്‍ പെല്ലിശേരിയും സനീഷ് കുമാറുമാണ് ചാലക്കുടിയില്‍ മത്സരിക്കാനുളള സാധ്യത. ഒല്ലൂരില്‍ ജോസ് വള്ളൂര്‍ മത്സരിച്ചേക്കും.

വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കാൻ
വട്ടിയൂര്‍ക്കാവ് സീറ്റ് തിരിച്ച് പിടിക്കാന്‍ കെപി അനില്‍കുമാറിനെ ആണ് കോണ്‍ഗ്രസ് നിയോഗിക്കാന്‍ സാധ്യത. കെ മുരളീധരന്‍ ലോക്‌സഭയിലേക്ക് പോയതിന് പിന്നാലെ വട്ടിയൂര്‍ക്കാവില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വികെ പ്രശാന്തിനെ ഇറക്കി സിപിഎം മണ്ഡലം പിടിച്ചത്. വന്‍ ജനപിന്തുണയുളള പ്രശാന്തിനെ അട്ടിമറിച്ച് വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കുക എന്നത് നിലവില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

ഉടുമ്പന്‍ചോലയില്‍ അഡ്വക്കേറ്റ് അശോകൻ
നെടുമങ്ങാട് സീറ്റില്‍ ബിആര്‍എം ഷഫീര്‍ മത്സരിച്ചേക്കും. വാമനപുരത്ത് ആനാട് ജയനേയും വര്‍ക്കലയില്‍ ഷാലി ബാലകൃഷ്ണനേയും പാറശാലയില്‍ അന്‍സജിത റസലിനേയും പരിഗണിക്കുന്നു. കാട്ടാക്കടയില്‍ മലയിന്‍കീഴ് വേണുഗോപാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയേക്കും. പീരുമേട്ടില്‍ സിറിയക് തോമസും മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ അഡ്വക്കേറ്റ് അശോകനും മത്സരിച്ചേക്കും.

ബാബുവിനും ജോസഫിനും വേണ്ടി
കെ ബാബുവിനും കെസി ജോസഫിനും വേണ്ടി ഉമ്മന്‍ചാണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും ഇരുനേതാക്കളും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറത്താകാനാണ് സാധ്യത. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ ലതിക സുഭാഷിനേയും ഇത്തവണ പരിഗണിച്ചിട്ടില്ല. നേമത്ത് മത്സരിക്കാന്‍ കെ മുരളീധരന്‍ സന്നദ്ദത അറിയിച്ചിരുന്നുവെങ്കിലും എംപിമാര്‍ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചതിനാല്‍ അവസരം ലഭിച്ചേക്കില്ല.












Click it and Unblock the Notifications