കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റ്യാടിക്ക് പകരം തിരുവമ്പാടി നല്‍കുമോ? സിപിഎമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ പുതിയ ഫോര്‍മുല,

Google Oneindia Malayalam News

കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തെ ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം മുറുകുന്നു. കേരള കോണ്‍ഗ്രസ് എമ്മിനാണ് ഈ സീറ്റ് നല്‍കിയിരിക്കുന്നത്. ഈ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നാണ് ആവശ്യം. അതേസമയം തിരുവമ്പാടി മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കി കുറ്റ്യാടി മണ്ഡലം സിപിഎം ഏറ്റെടുക്കാനും ശ്രമം നടത്തുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഈ നീക്കം. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. കുറ്റ്യാടിയില്‍ സിപിഎം തന്നെ മത്സരിക്കാന്‍ പ്രാദേശിക നേതൃത്വം സമ്മര്‍ദം ചെലുത്തുന്നുണ്ട്.

1

തിരുവമ്പാടിയില്‍ ഗിരീഷ് ജോണ്‍, ലിന്റോ ജോസഫ് എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റാണ് ലിന്റോ ജോസഫ്. അദ്ദേഹത്തിനാണ് മുന്‍തൂക്കം. ഈ സാഹചര്യത്തില്‍ സീറ്റുകളിലെ മാറ്റം സാധ്യമാണോ എന്ന് വ്യക്തമല്ല. കെപി കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സമ്മര്‍ദം ചെലുത്തുന്നത്. പോസ്റ്റുകളും മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവമ്പാടി മണ്ഡലം കേരള കോണ്‍ഗ്രസിനും സ്വീകാര്യമായ മണ്ഡലമാണെന്ന് പ്രാദേശിക നേതൃത്വം പറയുന്നു. അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് കുറ്റ്യാടി വിട്ടുകൊടുത്തതെന്നും ചോദ്യമുയരുന്നു.

അതേസമയം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് തള്ളിയതായിട്ടാണ് വിവരം. കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കട്ടെയെന്നാണ് സിപിഎം നിലപാട്. കൊയിലാണ്ടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല സ്ഥാനാര്‍ത്ഥിയാവുമെന്നും ഉറപ്പായി. തിരുവമ്പാടിയില്‍ ലിന്റോ ജോസഫും സീറ്റുറപ്പിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പേരുകള്‍ തീരുമാനിച്ചത്. എല്‍ഡിഎഫില്‍ ഇപ്പോഴും ചങ്ങനാശ്ശേരി സീറ്റാണ് വലിയ പ്രശ്‌നമായി തുടരുന്നത്. സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഇടതുമുന്നണി ചര്‍ച്ച തന്നെ വഴിമുട്ടിയിരിക്കുകയാണ്. സിപിഎമ്മും സിപിഐയും തമ്മിലാണ് ഈ സീറ്റില്‍ ചര്‍ച്ച.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

ഇതിനിടെ എല്‍ജെഡിയുടെ പ്രതിഷേധവും സിപിഎമ്മിന് ആശങ്കയാണ്. മൂന്ന് സീറ്റ് നല്‍കാനാണ് സിപിഎം തീരുമാനിച്ചിരുന്നത്. ഇതിലാണ് പ്രതിഷേധം. എംവി ശ്രേയാംസ്‌കുമാറും ഷെയ്ഖ് പി ഹാരിസും യോഗത്തിനെത്തിയില്ല. വര്‍ഗീസ് ജോര്‍ജ് എല്‍ഡിഎഫ് യോഗത്തില്‍ അതൃപ്തി അറിയിക്കും. അതേസമയം ജെഡിഎസ്സില്‍ കോവളത്തെ സീറ്റില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെയും തീരുമാനിച്ചു. ഇവിടെ നീലലോഹിതദാസന്‍ നാടാര്‍ മത്സരിക്കും. എല്‍ഡിഎഫില്‍ ജോസ് കെ മാണിക്ക് അമിത പരിഗണന ലഭിച്ചുവെന്ന വികാരമാണ് സിപിഐക്കുള്ളത്. ഇതിലുള്ള എതിര്‍പ്പ് സിപിഐയും അറിയിക്കും.

നടി മൃണാള്‍ താക്കൂറിന്റെ ലേറ്റസ്റ്റ് ഫോട്ടോസ്

English summary
kerala assembly election 2021: cpm may taken kuttiady seat and gave thiruvambady to kerala congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X