കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് ക്യാപ്റ്റന്‍ വിശേഷണം സിപിഎം നല്‍കിയിട്ടില്ല, വ്യക്തികള്‍ നല്‍കുന്നതെന്ന് കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം വേദികളില്‍ തുടര്‍ച്ചയായി മുഴങ്ങി കേള്‍ക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ക്യാപ്റ്റനായി അദ്ദേഹത്തെ ഉയര്‍ത്തി കാണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന വിശേഷണം മുഖ്യമന്ത്രിക്ക് പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. വ്യക്തികളാണ് ക്യാപ്റ്റനെന്ന വിശേഷണം നല്‍കിയിട്ടുള്ളതെന്നും കോടിയേരി വ്യക്തമാക്കി.

1

സിപിഎമ്മില്‍ വ്യക്തി കേന്ദ്രീകൃതമായി കാര്യങ്ങള്‍ മാറുന്നുവെന്ന വിമര്‍ശനങ്ങള്‍ അടുത്തിടെ കടുത്തിരുന്നു. പിണറായിയെ ക്യാപ്റ്റനായും ഇരട്ടചങ്കനുമായെല്ലാം വിശേഷിപ്പിക്കുന്നത് വ്യക്തികേന്ദ്രീകൃതമായ ആരാധനയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇത് പാര്‍ട്ടി തന്നെ തള്ളിയിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്ന് കോടിയേരി പറയുന്നു. ഇനി മത്സരിക്കാനില്ലെന്ന ജയരാജന്റെ പരാമര്‍ശം വെറും അഭിപ്രായ പ്രകടനം മാത്രമെന്നും കോടിയേരി പറഞ്ഞു.

അതേസമയം വിനോദിനിയുടെ ഐ ഫോണ്‍ പൈസ കൊടുത്ത് വാങ്ങിയതാണെന്ന് കോടിയേരി പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ ഇത് വ്യക്തമായിട്ടുണ്ട്. കസ്റ്റംസ് നോട്ടീസ് വിനോദിനിക്ക് നല്‍കിയെന്നൊക്കെ വെറുതെ പറയുന്നതാണ്. ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങലാണ് ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ പൊട്ടിക്കുന്നത് വെരും പടക്കങ്ങള്‍ മാത്രമാണെന്ന് കോടിയേരി പറഞ്ഞു.

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

പ്രതിപക്ഷത്തിന്റെ കൈയ്യില്‍ ബോംബ് ഉണ്ടെങ്കില്‍ അതൊന്ന് വേഗത്തില്‍ പൊട്ടിക്കണം. ആറ്റംബോംബ് പൊട്ടിയാലും ഇടതുപക്ഷം പേടിക്കാന്‍ പോകുന്നില്ല. പ്രതിപക്ഷത്തിന്റെ കൈയ്യില്‍ ഒന്നുമില്ല. അതുകൊണ്ട് അവരിപ്പോള്‍ പൂഴിക്കടകന്‍ പ്രയോഗിക്കുകയാണെന്ന് കോടിയേരി പരിഹസിച്ചു. അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നു. വൈദ്യുതി വകുപ്പിനെതിരായ ആരോപണമാണ് പ്രതിപക്ഷം കൊണ്ടുവരുന്ന ഒരു ബോംബെങ്കില്‍ അത് ചീറ്റിപോയെന്നാണ് പയാന്‍ ഉള്ളത്. ലോഡ് ഷെഡിംഗും പവര്‍കട്ടും ഒന്നുമില്ലാത്ത അസൂയയാണ് പ്രതിപക്ഷത്തിനെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കോൺഗ്രസിൻ്റെ കുടിപ്പക അവസാനിക്കുന്നില്ല | PC Chacko Interview | Oneindia Malayalam

English summary
kerala assembly election 2021: cpm never call pinarayi vijayan captain says kodiyeri balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X